പുലിനഖം ലോക്കറ്റാക്കി റിയാലിറ്റി ഷോയിലെത്തി; ബിഗ് ബോസ് മത്സരാർത്ഥിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

Last Updated:
കന്നട ബി​ഗ്ബോസ് പത്താം സീസൺ മത്സരാർത്ഥിയായ വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. 
1/8
 റിയാലിറ്റി ഷോയിൽ ഒറിജിനല്‍ പുലിനഖം മാലയിൽ  ലോക്കറ്റാക്കി കഴുത്തിലണിഞ്ഞെത്തിയ  മത്സരാര്‍ഥിയെ വനം വകുപ്പ് പിടികൂടി. കന്നട ബി​ഗ്ബോസ് പത്താം സീസൺ മത്സരാർത്ഥിയായ വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. 

advertisement
2/8
 ബി​ഗ്ബോസ് വീട്ടിൽ നിന്നാണ് വനം വകുപ്പ് ഇയാളെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി.

3/8
 മത്സരത്തിനിടെയാണ് ഇയാളുടെ കഴുത്തിൽ പുലിനഖം ലോക്കറ്റായി കിടക്കുന്ന മാല ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ  പ്രേക്ഷകരിൽ ചിലരാണ് വനം വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.

4/8
 തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ബിഗ് ബോസ് വീട്ടിലെത്തി മാല നൽകാൻ ആവശ്യപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാലയിലുള്ളത് ഒറിജിനൽ പുലി നഖങ്ങളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

5/8
 ഇതിന് പിന്നാലെ ബി​ഗ്ബോസ് ഷോ  അധികൃതരെ വിവരം അറിയിച്ചതിന് ശേഷം വനംവകുപ്പ് സെറ്റിലെത്തി മത്സരാർഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും വനം വകുപ്പ് പറഞ്ഞു. 

6/8
 അതേസമയം, വർത്തൂർ സന്തോഷിന്റെ കഴുത്തിലുണ്ടായിരുന്നത് യഥാര്‍ത്ഥ പുലിനഖമാണെന്ന് അറിയില്ലായിരുന്നു എന്നാണ് സഹമത്സരാര്‍ത്ഥികളുടെ പ്രതികരണം.

7/8
 അറസ്റ്റിന് പിന്നാലെ 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാൻഡ് ചെയ്തു. ജാമ്യത്തിനായുള്ള നീക്കം ആരംഭിച്ചതായി വർത്തൂർ സന്തോഷിന്റെ അഭിഭാഷകൻ അറിയിച്ചു.

8/8
 കേസിന്റെ ഗൗരവം മനസിലാക്കി സന്തോഷിനെ തിരികെ ബിഗ് ബോസ് വിട്ടിലേക്ക് പ്രവേശിപ്പിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement