വധു ബോഡിബില്ഡറാണ്! വിവാഹത്തിന് കാഞ്ചീവരം സാരിയണിഞ്ഞ യുവതിയുടെ ചിത്രങ്ങള് വൈറല്
- Published by:Rajesh V
- news18-malayalam
Last Updated:
മനോഹരമായ കാഞ്ചീവരം സാരിയിൽ വിവാഹദിനത്തിൽ ചിത്ര അഭിമാനത്തോടെ തന്റെ കരുത്തുറ്റ മസിലുകൾ പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി
വിവാഹ ഫോട്ടോകളിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ് കര്‍ണാടകയിലെ പ്രശസ്തയായ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ ചിത്ര പുരുഷോത്തം (Chitra Purushotham). മനോഹരമായ കാഞ്ചീവരം സാരിയിൽ വിവാഹദിനത്തിൽ ചിത്ര അഭിമാനത്തോടെ തന്റെ കരുത്തുറ്റ മസിലുകളെ പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. (image: chitra_purushotham/ instagram)
advertisement
ഞ്ഞയും നീലയും കലര്‍ന്ന വര്‍ണത്തിലുള്ള കാഞ്ചീവരം സാരിയിലാണ് ചിത്രങ്ങളില്‍ വധുവിനെ കാണുന്നത്. ബ്ലൗസ് ധരിക്കാതെ തോളും ബൈസെപ്സും എടുത്തുകാട്ടുന്ന രീതിയിലായിരുന്നു വസ്ത്രധാരണം. കഴുത്തിൽ സ്വര്‍ണാഭരണങ്ങളുടെ വലിയ നിര തന്നെയുണ്ട്. കമ്മലുകളും വളകളും അഴക് കൂട്ടുന്നു. ഐലൈനറാൽ മനോഹരമാക്കപ്പെട്ട കണ്ണുകൾ, ഗജ്ര കൊണ്ട് പിന്നിയിട്ട മുടി, ചുവന്ന ലിപ്സ്റ്റിക് എന്നിവയും ചിത്രയുടെ കരുത്തിന് ചേരുന്നവിധത്തിലായിരുന്നു. (image: chitra_purushotham/ instagram)
advertisement
ദീർഘകാലമായുള്ള സുഹൃത്ത് കിരൺ രാജിനെയാണ് ചിത്ര വിവാഹം ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വീഡിയോയിൽ, ചിത്ര ഒരു വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുന്നത് കാണാം. എന്നാൽ, പരമ്പരാഗത ഇന്ത്യൻ വധുക്കളിൽ നിന്ന് വ്യത്യസ്തമായി, വധുവിന്റെ ഫോട്ടോഷൂട്ടിനിടെ അവൾ തന്റെ കരുത്തുറ്റ കൈകാലുകളും തോളുകളും പ്രദർശിപ്പിച്ചു. (image: chitra_purushotham/ instagram)
advertisement
advertisement
advertisement
advertisement
advertisement