ടൈറ്റാനിക് സിനിമയില്‍ റോസ് ധരിച്ച വസ്ത്രം ലേലത്തിന്; വില കേട്ട് ഞെട്ടി ആരാധകർ

Last Updated:
ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു.
1/6
 ജാക്കിന്റേയും റോസിന്റെയും പ്രണയ രംഗങ്ങൾ കൊണ്ട് ആരാധകരെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിച്ച സിനിമയാണ് ടൈറ്റാനിക്. ജെയിംസ് കാമറൂൺ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ലിയാനാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

advertisement
2/6
 വർഷങ്ങൾ എത്ര പിന്നിട്ടിട്ടും ജനമനസ്സിൽ ഇന്നും ജാക്കും റോസും നിറഞ്ഞുനിൽക്കുന്നു. പല സീനുകളും ഇന്നും ഏവരും മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. ചിത്രത്തിൽ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

3/6
 ഇപ്പോഴിതാ സിനിമയിൽ താരം ധരിച്ച ഒരു ഓവർകോട്ട് വിൽക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ ലേലത്തിന് എത്തിച്ചിരിക്കുകയാണ്.

4/6
 അടുത്ത മാസം 13-ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പിനിയുടെ തീരുമാനം.‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലത്തിന് പിന്നിൽ. 34,000 ഡോളറാണ് (2,820,553 രൂപ) ലേലതുകയായി തീരുമാനിച്ചിരിക്കുന്നത്.

5/6
 ചിത്രത്തിന്റെ അവസാനം ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങി താഴുന്ന രംഗത്തില്‍ നടി ധരിച്ചതും ഈ കോട്ടാണ്.

6/6
 ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ‍ഡെബോറാ ലിൻ സ്കോട്ടിന് ഓസ്കർ പുരസ്കാരവും ലഭിച്ചിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement