Keerthy Suresh | കീർത്തി സുരേഷിന്റെ വിവാഹത്തിന് പ്രത്യേകം പത്രം, തയാറെടുപ്പുകൾ വേറെ ലെവൽ
- Published by:meera_57
- news18-malayalam
Last Updated:
കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന്റെ ഗോവയിൽ നിന്നുള്ള വിശേഷങ്ങൾ
നടി കീർത്തി സുരേഷും (Keerthy Suresh) ആന്റണി തട്ടിലും (Antony Thattil) ജീവിതത്തിൽ ഒന്നിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഗോവയിൽ ഡിസംബർ 12ന് രാവിലെയും വൈകുന്നേരവുമായി നടക്കുന്ന രണ്ടു വിവാഹ ചടങ്ങുകൾ അരങ്ങേറും. സിനിമയിൽ വധുവിന്റെ വേഷം കീർത്തി അഭിനയിച്ചു കഴിഞ്ഞുവെങ്കിലും, ജീവിതത്തിൽ ഭാര്യയുടെ റോൾ എടുക്കുമ്പോൾ കീർത്തിയുട ആ നിമിഷത്തിനു ചില പ്രത്യേകതകൾ കൂടി കൊണ്ടുവരികയാണ്. കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന്റെ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഗോവയിൽ നിന്നുള്ള വിശേഷങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേർന്നു കഴിഞ്ഞു
advertisement
കഴിഞ്ഞ ദിവസം കീർത്തി മേക്കപ്പ് ടേബിളിനു മുന്നിൽ വിവാഹാഘോഷങ്ങൾക്ക് തയാറെടുപ്പുകൾ നടത്തുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. കിറ്റി എന്ന കീർത്തിയുടെ ഓമനപ്പേര് പതിപ്പിച്ച ഒരു ഗൗൺ ധരിച്ചിരിക്കുന്ന കീർത്തിയുടെ ചിത്രമാണ് പുറത്തുവന്നത്. എന്നാൽ, വളരെ രസകരമായ ചില കാര്യങ്ങളും കീർത്തിയുടെ വിവാഹത്തിന്റെ ഭാഗമാണ് എന്ന് മനസിലാക്കാം. ഇന്റർനെറ്റിൽ എത്തിച്ചേർന്ന വിവരങ്ങൾ പ്രകാരം, കീർത്തി, ആന്റണി തട്ടിൽ വിവാഹത്തിന് ഒരു പ്രത്യേകം പത്രം തയാറായിട്ടുണ്ട്. കണ്ടാൽ പത്രം എന്ന് തോന്നുമെങ്കിലും, ഉള്ളിലെ വിവരങ്ങൾ വധൂവരന്മാരെ കുറിച്ചുള്ളതാണ് (തുടർന്ന് വായിക്കുക)
advertisement
'ദി വെഡിങ് പോസ്റ്റ്' എന്നാണ് പത്രത്തിന്റെ പേര്. ഫ്രന്റ് പേജിൽ കീർത്തിയും ആന്റണിയും അവരുടെ വളർത്തുനായയെ കയ്യിൽ എടുത്തു നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. ഉള്ളിൽ, കീർത്തയേയും ആന്റണിയേയും സംബന്ധിച്ച ഒരു ക്രോസ് വേഡ് പസിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ തട്ടിൽ, നൈക്കി, കിറ്റി, ഫ്രണ്ട്‌സ് തുടങ്ങിയ വാക്കുകൾ കണ്ടുപിടിക്കലാണ് പണി. ഇത്തരത്തിൽ 14 വാക്കുകൾ കണ്ടെത്താനുണ്ട്. ആന്റണിയുടെ 'NY' കീർത്തിയുടെ 'KE' എന്നിവ ചേർത്തുവച്ചാണ് 'NYKE' എന്ന കോമ്പിനേഷൻ നിർമിച്ചിട്ടുള്ളത്
advertisement
#fortheloveofnyke എന്ന ഹാഷ്ടാഗിലാണ് ഇവരുടെ വിവാഹവിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കൂടാതെ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകം റിസ്റ്റ്ബാൻഡും നൽകിയിട്ടുണ്ട്. ഇതിൽ കീർത്തി, ആന്റണി എന്നിവരുടെ പേരിന്റെ ഇനിഷ്യലുകൾ ചേർത്ത് വച്ചിരിക്കുന്നു. വിവിധ നിറങ്ങളിലാണ് ഈ ബാൻഡുകൾ ഉള്ളത്. പൊതുവേ ഡെസ്റ്റിനേഷൻ വെഡിങ് പോലുള്ളവയിൽ ഇത്തരം ബാൻഡുകൾ അല്ലെങ്കിൽ, പ്രത്യേകം സെറ്റ് ചെയ്ത കളർ കോഡുകൾ വധുവിന്റെയും വരന്റെയും കൂട്ടരേ തിരിച്ചറിയാൻ ഉപയോഗിക്കാറുണ്ട്
advertisement
'മറുദാനി' എന്നാണ് മറ്റൊരു സെഗ്‌മെന്റിന്റെ പേര്. ഇത് എന്താണ് എന്ന് വ്യക്തമായ സൂചന ലഭിക്കുന്ന ഒന്നും സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിട്ടില്ല. 'അണ്ണാത്തെ' എന്ന സിനിമയിൽ രജനികാന്തിന്റെ അനുജത്തിയുടെ വേഷമായിരുന്നു കീർത്തി അവതരിപ്പിച്ചത്. ഇതിൽ 'മറുദാനി' നിന്നാരംഭിക്കുന്ന ഒരു ഗാനം ഉൾപ്പെട്ടിരുന്നു. ഇതേ പേരിട്ട് കീർത്തി സ്വന്തം വിവാഹത്തിൽ വ്യത്യസ്തത പുലർത്തുന്ന എന്തെങ്കിലും ഉൾപ്പെടുത്തിക്കാനും എന്നുവേണം ഈ പേരുകൊണ്ടുള്ള സൂചന
advertisement
കീർത്തിയുടെ വിവാഹത്തിൽ ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങുകൾ രണ്ടു നേരങ്ങളിലായി ഉണ്ടാകും. ഹിന്ദു ആചാരങ്ങൾ പ്രകാരമുള്ള ചടങ്ങുകൾ രാവിലെയും ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ വൈകുന്നേരം സൂര്യാസ്തമയ വേളയിലുമാകും നടക്കുക. കീർത്തിയും ആന്റണിയും വർഷങ്ങളായി പ്രണയത്തിലാണ്. ഇരു കുടുംബങ്ങളുടെയും സമ്മതപ്രകാരം അവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടക്കുക. വളരെ വേണ്ടപ്പെട്ടവർ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക