കീർത്തി സുരേഷിന്റെ വിവാഹവാർത്തയ്ക്ക് മുൻപേ സോഷ്യൽ മീഡിയയുടെ അന്വേഷണം ആന്റണി തട്ടിൽ ആരെന്ന്
- Published by:meera_57
- news18-malayalam
Last Updated:
കീർത്തി സുരേഷിന്റെ വരൻ ആന്റണി തട്ടിൽ ആരെന്ന് സോഷ്യൽ മീഡിയ അന്വേഷിക്കാൻ ആരംഭിച്ചിട്ട് ദിവസങ്ങൾ ഏറെയായി
ഏറെ നാളുകളായി താരലോകവും ആരാധക ലോകവും കാത്തിരിക്കുന്ന വാർത്തയാണ് നടി കീർത്തി സുരേഷിന്റെ (Keerthy Suresh) വിവാഹം. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിപ്പേരുടെ പേരുകളുടെ കീർത്തിയുടെ വിവാഹവാർത്തകളിൽ കൂട്ടിക്കെട്ടപ്പെട്ടു. അപ്പോഴെല്ലാം സ്വന്തം കുടുംബം തന്നെ അക്കാര്യം നിഷേധിച്ചു രംഗത്തു വരികയും ചെയ്തു. പക്ഷേ, ഇക്കുറി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ആന്റണി തട്ടിൽ എന്ന പേര് ഒരേ സ്വരത്തിൽ പറയുകയാണ്. പലരും കീർത്തിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പരാതി ആന്റണിയെ ഫോളോവേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു. ബന്ധുവാണ് വരൻ എന്നായിരുന്നു തുടക്കത്തിലെ റിപോർട്ടുകൾ എങ്കിലും, ഇതോടു കൂടി വിവാഹവാർത്ത മലക്കം മറിഞ്ഞു കഴിഞ്ഞു
advertisement
ഒന്നരപതിറ്റാണ്ടായുള്ള സൗഹൃദം സ്കൂൾ കാലം മുതലേ ആരംഭിച്ചതാണ് എന്നാണ് റിപോർട്ടുകൾ. ആന്റണിയെ കീർത്തിയുടെ സുഹൃത്തുക്കളും താരങ്ങളുമായ കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, മാളവികാ മോഹനൻ, അപർണ ബാലമുരളി, മീരാ നന്ദൻ എന്നിവരും ഫോളോ ചെയ്യുന്നു. ആന്റണി സിനിമാ മേഖലയിൽ നിന്നുമുള്ള വ്യക്തിയല്ല, ബിസിനസാണ് പ്രവർത്തിമണ്ഡലം. ആന്റണിയുടെ പ്രൊഫൈൽ ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ, കീർത്തിയുടെ പ്രൊഫൈൽ മാനേജ് ചെയ്യുന്ന ടീം ഉൾപ്പെടെ ആന്റണിയെ ഫോളോ ചെയ്യുന്നു എന്നാണ് വിവരം (തുടർന്ന് വായിക്കുക)
advertisement
മലയാള സിനിമയിലെ പ്രമുഖ താരകുടുംബത്തിലെ മേനക, സുരേഷ് കുമാർ ദമ്പതികളുടെ ഇളയപുത്രിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ ചേച്ചി രേവതിയുടെ പേരിലാണ് സുരേഷ് കുമാർ ആദ്യകാലങ്ങളിൽ രേവതി കലാമന്ദിർ എന്ന പേരിൽ ചലച്ചിത്ര നിർമാണ കമ്പനി ആരംഭിച്ചത്. രേവതിയുടെ വിവാഹം നേരത്തെ കഴിഞ്ഞു. വീട്ടുകാർ ചേർന്ന് നടത്തിയ വിവാഹം നടന്നത് മുതലേ കീർത്തി ഇനി എന്നാകും വിവാഹിതയാകുക എന്നായിരുന്നു പ്രധാന ചോദ്യം. ഈ ചോദ്യം ഉത്തരം കിട്ടാത്ത നിലയിൽ വർഷങ്ങളോളം നിറഞ്ഞു. അടുത്തിടെ കീർത്തിയുടെ വിവാഹവാർത്ത വീണ്ടും തലപൊക്കിയിരിക്കുകയാണ്
advertisement
കീർത്തി അഭിമുഖം നൽകിയ ഒരു മാധ്യമമാണ് താരം വിവാഹിതയാകും എന്ന വിവരം വീണ്ടും റിപ്പോർട്ട് ചെയ്തത്. ഗോവയിൽ ഡെസ്റ്റിനേഷൻ വെഡിങ് ആവും നടക്കുക എന്നും ഇതിൽ വിവരമുണ്ടായിരുന്നു. എന്നാൽ, ആന്റണി തട്ടിൽ എന്ന പേര് പൊടുന്നനെ എടുത്തിട്ടത് ദേശീയ മാധ്യമങ്ങളാണ്. ആരാണ് ആന്റണി എന്നറിയാനുള്ള ഏക പോംവഴി, ഇദ്ദേഹത്തിന്റെ പ്രൊഫൈലിൽ നൽകിയിട്ടുള്ള ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ ലിങ്കിലെ വിവരം മാത്രമാണ്. പക്ഷേ, ഈ വാർത്ത വരും മുൻപേ ഇന്ന് സിനിമാ ലോകത്തിന്റെ ഗോസിപ്പുകൾ ആദ്യമേ തലപൊക്കുന്ന റെഡിറ്റിൽ ഈ വിവരം പൊന്തിയിരുന്നു
advertisement
ഒരാഴ്ച മുൻപേ ആന്റണിയുടെ പേരുൾപ്പെടെ ഇവിടെ വന്നുചേർന്നിരുന്നു. കൊച്ചിയിലും ചെന്നൈയിലും വേരുകളുള്ള ഇന്റീരിയർ ബിസിനസ് സ്ഥാപനത്തിന്റെ വിവരമാണ് ആന്റണി തട്ടിലിന്റെ പേജിലെ ലിങ്കിലെ വെബ്‌സൈറ്റിലേക്ക് വഴിതുറക്കുന്നത്. കൂടുതലും ജനലുകൾ മനോഹരമാക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ ചെയ്തു നൽകുന്നത് എന്ന് വെബ്‌സൈറ്റിലെ വിവരം സൂചിപ്പിക്കുന്നു.