Khushi Mukherjee | കാറ്റേ നീ വീശരുതിപ്പോൾ; ഗ്ലാമർ വേഷത്തിൽ പുറത്തിറങ്ങിയ നടി ഖുശി മുഖർജിയുടെ ദൃശ്യങ്ങൾ വൈറൽ
- Published by:meera_57
- news18-malayalam
Last Updated:
നിതംബത്തിന്റെ ഇരു ഭാഗങ്ങളും തുറന്നു കിടക്കുന്ന തരത്തിലെ വസ്ത്രം ധരിച്ച ഖുശി മുഖർജിക്ക് വിമർശനം
ഖുശി മുഖർജി (Khushi Mukherjee) ആരെന്ന കാര്യത്തിൽ ഹിന്ദി ടി.വി. പ്രേക്ഷകർക്ക് ഒരാമുഖം ആവശ്യമില്ല. ഇവർ ഇന്റർനെറ്റിൽ ഇടയ്ക്കിടെ വൈറലായി മാറാറുള്ള താരമാണ്. 'സ്പ്ലിറ്റ്സ് വില്ല' എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിൽ ഖുശിയെ നിരവധിപ്പേർ അറിഞ്ഞിരുന്നു. ഫാഷന്റെ കാര്യത്തിൽ ബോൾഡ് എന്ന വാക്കിന് ഇതുവരെ കണ്ടും കേട്ടും അറിഞ്ഞ നിർവചനങ്ങൾക്ക് അപ്പുറമാണ് ഈ നടി. കഴിഞ്ഞ ദിവസം ഖുശി ഉയർന്ന സ്ലിറ്റുള്ള ബ്ലാക്ക് ഗൗൺ ധരിച്ച് പുറത്തിറങ്ങിയ ചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റിൽ തരംഗമായി മാറിയിരുന്നു
advertisement
ആദ്യമായല്ല ഖുശി മുഖർജി ഇത്തരം വേഷങ്ങളിൽ പരസ്യമായി ഇറങ്ങിനടക്കുന്നത്. മുൻപും പല തവണ താരം ഇത്തരം വേഷങ്ങൾ ധരിച്ചതിന്റെ പേരിൽ വിവാദങ്ങൾ നേരിട്ടിരുന്നു. അപ്പോഴെല്ലാം ധൈര്യശാലിയായി ആ വസ്ത്രങ്ങളിൽ അവർ കാണപ്പെട്ടിരുന്നു എങ്കിൽ, ഇത്തവണ ഖുശിക്ക് തന്നെ ഈ വേഷം പ്രയാസകരമായി മാറി എന്നുവേണം പറയാൻ. അത്യാവശ്യം നല്ല കാറ്റുവീശിയ സന്ദർഭങ്ങളിൽ ഖുശി ഈ വേഷം ആ കാറ്റിൽ പാറിപ്പറക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിതംബത്തിന്റെ ഇരു ഭാഗങ്ങളും തുറന്നു കിടക്കുന്ന തരത്തിലെ വസ്ത്രമായിരുന്നു ഇത് (തുടർന്ന് വായിക്കുക)
advertisement
വസ്ത്രധാരണത്തിന്റെ പേരിൽ ഇത്തരത്തിൽ വിവാദനായികമാരായി മാറിയ താരങ്ങളാൽ സമ്പന്നമാണ് ബോളിവുഡ്. ഉർഫി ജാവേദ് അതിനൊരുത്തമ ഉദാഹരണമാണ്. അല്പവസ്ത്രധാരിയായി പുറത്തിറങ്ങി നടക്കുന്നതിന്റെ പേരിൽ ഉർഫി ജാവേദ് തലങ്ങും വിലങ്ങും വിമർശിക്കപ്പെട്ടു. ഉർഫിക്കൊപ്പം പിടിച്ചു നിൽക്കുന്ന വ്യക്തിയാണ് ഖുശി മുഖർജി. ബോളിവുഡ് പാപ്പരാസികളുടെ മുന്നിലേക്കാണ് ഇവർ വന്നിറങ്ങുക എന്നതുകൊണ്ട് തന്നെ ഇവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടപ്പം പോലെ പ്രചരിക്കാറുണ്ട്
advertisement
പൊതുവിടങ്ങളിലെ മാന്യത ലംഘിക്കുന്ന തരത്തിലെ വേഷവിധാനം ധരിച്ച ഖുശിയെ പോലുള്ള വ്യക്തികൾക്കെതിരെ സർക്കാർ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു എന്ന വിമർശനവുമായി നടി ഫാലഖ് നാസ് രംഗത്തുവന്നു. സാസുരാൽ സിമാർ കാ എന്ന പരമ്പരയിലെ വേഷത്താൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫാലഖ് നാസ്. ഖുഷിയുടെ പേരെടുത്തു പറഞ്ഞില്ല എങ്കിലും, 'ദീദി' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖുശിക്കെതിരെ ഒരു വീഡിയോ പോസ്റ്റുമായി അവർ ഇൻസ്റ്റഗ്രാമിലെത്തി. തെരുവിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണ കൊടുക്കുന്നതിന് പിഴ ചുമത്തുന്നതും, ഇത്തരത്തിൽ പ്രകോപനപരമായി വസ്ത്രം ധരിച്ചു നടക്കുന്നതും താരതമ്യം ചെയ്ത അവർ, ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്
advertisement
എന്നാൽ, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഖുശി മുഖർജി തെല്ലും കൂസലില്ലാത്ത നിൽപ്പാണ്. ഇവരുടെ വീഡിയോസ് ഓരോ നിമിഷവും വ്യൂസിന്റെ എണ്ണത്തിന്റെ കാര്യത്തിൽ മുന്നേറുകയാണ്. ഫലാഖ് ഉയർത്തിയ വിമർശനത്തിൽ അവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഖുശി നിൽക്കുന്ന ഇടത്തെ ശക്തമായ കാറ്റിൽ വസ്ത്രം പാറിപ്പോകുന്നതിൽ അവർ തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ, എന്തിനാണ് അവർക്ക് പോലും അസൗകര്യമുള്ള ഈ വേഷം ധരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയത് എന്ന് നിരവധിപ്പേർ ചോദ്യമുയർത്തുന്നു
advertisement
ഖുശി മുഖർജിയുടെ ഒരഭിമുഖം 'വൈറൽ ബോളിവുഡ്' എന്ന പേജിൽ വന്നിട്ടുണ്ട്. ഇവർ വിവാദവേഷം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നേരം, ആ വഴിപോയ ഒരു മുതിർന്ന വ്യക്തി നടി അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് കമന്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, താൻ ഏതു വേഷം ധരിച്ചാലും ഏതെല്ലാം ശരീരഭാഗങ്ങൾ പുറത്തുകാണും എന്ന് നല്ല ബോധമുണ്ട് എന്നായിരുന്നു ഖുശിയുടെ ഭാഗം