'ഞാൻ ഇതിൽ കംഫർട്ടബിൾ, എനിക്ക് ആഹാരം കഴിക്കണം, ചെലവിന് ആര് തരും'; റീൽസ് വീഡിയോയെ കുറിച്ച് രേണു സുധി

Last Updated:
സുധിഷേട്ടൻ വിഡിയോ കാണുന്നുണ്ട്, അദ്ദേഹത്തിന് വളരെ ന്തോഷമാകും എന്നാണ് രേണു സുധി കുറിച്ചത്
1/6
 അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീൽസ് വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പുതിയ റീൽസ് വീഡിയോയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് രേണു സുധി. ഈ വീഡിയോയിലെ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നാണ് രേണു പറയുന്നത്.

advertisement
2/6
 സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തന്റെ തീരുമാനമെന്നുമാണ് രേണു കമന്റിലൂടെ പറയുന്നത്. രേണുവിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് രേണു മറുപടി നൽകിയത്. 'എനിക്ക് ഈ റീൽസ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ടബിൾ ആണ്. അതുകൊണ്ട് ചെയ്തു. ഇത്തരം വേഷങ്ങൾ ഇനിയും വന്നാൽ ചെയ്യും. എനിക്ക് ആഹാരം കഴിക്കണം. ആരെനിക്ക് ചിലവ് തരും. അഭിനയം എന്റെ ജോലിയാണ്'- എന്നായിരുന്നു വിമർശകർക്കുള്ള രേണുവിന്റെ കമന്റ്.

3/6
 'കുട്ടിക്കാലം മുതൽ ‍ഡാൻസും അഭിനയും തനിക്ക് ഇഷ്ടമായിരുന്നുവെന്നാണ് രേണുവിന്റെ വാക്കുകൾ.ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി. ഞാൻ  വേറെ ഒരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിലാണ് ജീവിക്കുന്നത്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ.'- എന്നായിരുന്നു രേണു കമന്റിലൂടെ അറിയിച്ചത്.

4/6
 ജീവിക്കാൻ വേണ്ടിയാണ് ആർട്ടിസ്റ്റായത്. നല്ലതു പറഞ്ഞില്ലെങ്കിലും പബ്ലിക്കായി തെറിപറയരുത്. കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടുമില്ല. സുധിചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിരുന്നു. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റിവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നതെന്നായിരുന്നു മറ്റു ചില കമന്റുകൾക്ക് നൽകിയ മറുപടി.

5/6
 സുധിഷേട്ടൻ വിഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തു കഴിഞ്ഞു. സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹമെന്നുമെന്നും രേണു പറഞ്ഞു.

6/6
 കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റ​ഗ്രാം താരമായ ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വിഡിയോ രേണു പങ്കുവച്ചത്. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്…’ എന്ന ​ഗാനത്തിനാണ് ഇരുവരും റീല്ഡസ് ചെയ്തത്. കടൽ തീരത്തുള്ള വീഡിയോ ഷൂട്ടിൽ പാട്ടിന്റെ സ്വാഭാവികത ചോരാതെയാണ് രേണുവും ദാസേട്ടനും അഭിനയിച്ചത്. 'നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍, സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്'- എന്നൊക്കെയുള്ള വിമർശന കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം

  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement