Ahaana | അഹാനയ്ക്ക് വരൻ മറ്റൊരു മതത്തിൽ നിന്നോ? അഭിമുഖത്തിനിടെ കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ
- Published by:meera_57
- news18-malayalam
Last Updated:
സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങളും അഭിപ്രായങ്ങളും മക്കളിലേക്ക് അടിച്ചേല്പിക്കാത്ത വ്യക്തിയാണ് നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ
സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങളും അഭിപ്രായങ്ങളും മക്കളിലേക്ക് അടിച്ചേല്പിക്കാത്ത ജീവിതരീതി പിന്തുടരുന്ന ആളാണ് നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ (G. Krishnakumar). നാല് പെണ്മക്കളോടും അവരുടെ തീരുമാനപ്രകാരം ജീവിക്കാൻ അദ്ദേഹം വളരെ പണ്ടേ അവർക്ക് പഠിപ്പിച്ചു നൽകിയിരുന്നു. നടി അഹാനയാണ് (Ahaana Krishna) മൂത്ത മകൾ. പിന്നാലെ ഇളയവരായി ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും. അടുത്തിടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ നടത്തിവന്ന സ്ഥാപനത്തിൽ മുൻ ജീവനക്കാരുടെ നേതൃത്വത്തിൽ സംഭവിച്ച ലക്ഷങ്ങളുടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നിരുന്നു. ഇത് തെളിവ് സഹിതം കുടുംബം പുറത്തുവിടുകയും ചെയ്തു. ഈ വേളയിൽ ഇവരുടെ വീട്ടിലെ ജാതി വൈവിധ്യം വാർത്തയായി മാറിയിരുന്നു
advertisement
കൃഷ്ണകുമാർ നായർ സമുദായാംഗവും ഭാര്യ സിന്ധു ഈഴവ സമുദായാംഗവുമാണ്. ജാതി ചിന്ത കടന്നുവരാത്ത കുടുംബങ്ങളിൽ ഇവരുടെ വിവാഹം വീട്ടുകാരുടെ അനുവാദപ്രകാരം നടക്കുകയുമുണ്ടായി. വർഷങ്ങൾ കഴിഞ്ഞതും അത്തരമൊരു കഥയാണ് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ കാര്യത്തിലും സംഭവിച്ചത്. അശ്വിൻ ഗണേഷും ദിയ കൃഷ്ണയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. കേസ് വന്ന സമയം മറുഭാഗം ജാതീയാധിക്ഷേപം നടത്തി എന്ന് ആരോപിച്ചപ്പോൾ, തന്റെ അച്ഛനും അമ്മയും ഈഴവ, നായർ സമുദായാംഗങ്ങൾ ആണെന്നും, ഭർത്താവ് ബ്രാഹ്മണ സമുദായത്തിൽ നിന്നുമെന്നും, അങ്ങനെയെങ്കിൽ താൻ ഏതു ജാതി പറയണം എന്നുമായിരുന്നു ദിയ കൃഷ്ണയുടെ മറുചോദ്യം. വിവാഹം പിന്നീടാകാം എന്ന തീരുമാനത്തിൽ ചേച്ചി അഹാന ഉറച്ചതിനാൽ, ദിയയാണ് സഹോദരിമാരിൽ ആദ്യം വിവാഹം ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
ദിയ തന്റെ പ്രണയത്തെക്കുറിച്ച് വാചാലയായിരുന്നെങ്കിൽ, അഹാന അക്കാര്യം ഇതുവരെയും പരസ്യമാക്കിയിട്ടില്ല. തനിക്ക് ഒരു ബെസ്റ്റി ഉണ്ടെന്നു പറഞ്ഞതല്ലാതെ, പ്രണയമുണ്ടെന്നോ വിവാഹം നടക്കുമെന്നോ അഹാന ഒരു സൂചന പോലും നൽകിയിട്ടില്ല. വിവാഹം ഏതുപ്രായത്തിൽ വേണമെന്നോ, വിവാഹം ഒഴിച്ചുകൂടാൻ കഴിയാത്തതെന്നോ തുടങ്ങിയ കാര്യങ്ങളിലും അഹാന നിർബന്ധബുദ്ധി പിടിച്ചിട്ടില്ല. പക്ഷെ വീട്ടിൽ നിലവിൽ മൂന്നു സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉള്ളതിനാൽ, ഇനി മറ്റൊരു മതവിശ്വാസത്തിൽ നിന്നും ഒരാൾ ഇവിടേക്ക് വന്നേക്കുമോ എന്ന് കൃഷ്ണകുമാർ സൂചന നൽകുന്നു
advertisement
advertisement
'ഞാൻ എവിടെയും പറയാറില്ല. ഞാനും എന്റെ ഭാര്യയും രണ്ടു ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ ആരെയോ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്നു കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതൊക്കെ' എന്ന് കൃഷ്ണകുമാർ. ഈ പറഞ്ഞത് അഹാനയുടെ വിവാഹം നടക്കാനുള്ള സൂചനയാണോ, അത് അദ്ദേഹം പൊതുവിൽ നടക്കുന്ന ജനസംസാരത്തെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞതാണോ എന്ന് വ്യക്തത നൽകിയിട്ടില്ല എന്ന് മാത്രം. ഈ അഭിമുഖത്തിന്റെ താഴെ വന്ന ചോദ്യങ്ങളിലും ചിലർക്ക് അറിയേണ്ടത് ഇത് തന്നെയായിരുന്നു
advertisement
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഇപ്പോൾ ഗർഭിണിയാണ്. കുഞ്ഞ് പിറക്കാൻ ഇനി അധിക നാളുകൾ ബാക്കിയില്ല. ഈ വേളയിൽ പൊന്തിവന്ന സാമ്പത്തിക തട്ടിപ്പിനെ ദിയ കൃഷ്ണക്കൊപ്പം നിന്ന് ഭംഗിയായി കൈകാര്യം ചെയ്തവരാണ് കൃഷ്ണകുമാറും മൂത്തമകൾ അഹാന കൃഷ്ണയും. അഹാനയുടെ ബുദ്ധിയിലുദിച്ച വീഡിയോ സംഭാഷണ റെക്കോർഡിങ് ആണ് കേസിൽ നിർണായകമായി മാറിയത്