Krishnakumar | സിന്ധുവിനെയും മക്കളെയും കൂടാതെ ജീവിതത്തിലെ വലിയ സമ്പാദ്യം; ആ വ്യക്തിക്കൊപ്പം കൃഷ്ണകുമാർ
- Published by:meera_57
- news18-malayalam
Last Updated:
പണത്തെയും സൗകര്യങ്ങളെക്കാളും വലിയ സമ്പാദ്യം. അതേപ്പറ്റി വാചാലനായി കൃഷ്ണകുമാർ
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന പല്ലവിക്ക് എന്തുകൊണ്ടും ചേരുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത് (Krishnakumar). പെണ്മക്കൾ കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് മനസിലാക്കിയിട്ടുള്ളവർക്ക് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും (Sindhu Krishna) സമ്പാദ്യങ്ങളായ നാല് പെൺകുട്ടികളെ കാണുമ്പോൾ അത് മനസിലാകും. അച്ഛനമ്മമാർക്ക് പുറമെ മക്കളായ അഹാനയും (Ahaana Krishna), ദിയയും, ഇഷാനിയും ഹൻസികയും ചേരുന്ന കുടുംബത്തിൽ ഇനി അടുത്ത തലമുറയുടെ വരവായി. ആരെല്ലാം ഉണ്ടെങ്കിലും, തന്റെ സമ്പാദ്യങ്ങൾ കുടുംബത്തിൽ മാത്രം ഒതുക്കുന്നില്ല കൃഷ്ണകുമാർ. ആ സമ്പാദ്യങ്ങൾ വീടിനും, കുടുംബത്തിനും പുറത്തുള്ള ചിലരിലും അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്
advertisement
കൃഷ്ണകുമാർ- സിന്ധു പ്രണയം ഒരുകാലത്ത് അഭിനയലോകത്തെ കൊടുമ്പിരി കൊണ്ട സ്നേഹബന്ധങ്ങളിൽ ഒന്നായിരുന്നു. പ്രണയിച്ചുവെങ്കിലും, ഇരുവീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ അവർ വിവാഹം ചെയ്തുള്ളൂ. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രണയ കഥകളെയും പോലെ ഇവർക്കും വിവാഹത്തിന് മുൻപുള്ള ചില രസകരമായ കഥകൾ പറയാനുണ്ട്. അന്ന് മുതൽ കൃഷ്ണകുമാറിനും സിന്ധുവിനും ഒപ്പം അവരിൽ ഒരാളായി നിന്നിരുന്ന സുഹൃത്തുക്കളിൽ ഒരാൾ ഇന്നും ഉണ്ട് അവർക്കൊപ്പം. അവരുടെ മക്കളിലേക്കും ആ സൗഹൃദം പകർന്നു നൽകപ്പെട്ടിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
തിരുവനന്തപുരംകാരായ കൃഷ്ണകുമാറിനും സിന്ധുവിനും പരസ്പരം കാണാനും സംസാരിക്കാനും അന്നാളുകളിൽ ഒരവസരം സൃഷ്‌ടിച്ചിരുന്നത്, കൂട്ടത്തിലെ കാശുകാരനായ കൂട്ടുകാരനായിരുന്നു. ആ കൂട്ടുകാരന്റെ പിതാവ് നഗരത്തിലെ മികച്ച വ്യാപാരികളിൽ ഒരാളായിരുന്നു. ഇൻ ഹരിഹർ നഗർ എന്ന സിനിമയിലും മറ്റും പ്രേക്ഷകർക്ക് മറക്കാനാവാത്ത വേഷം നൽകിയ അപ്പാ ഹാജയായിരുന്നു ആ കൂട്ടുകാരൻ. പല സൗഹൃദങ്ങളും പോലെ പ്രേമത്തിന് കൂട്ടുനിന്ന്, ശേഷം സ്ഥലംവിടുന്ന കൂട്ടുകാരെ പോലെയായില്ല അപ്പ ഹാജ. അവരുടെ ജീവിതത്തിന്റെ സുഖദുഃഖങ്ങളിൽ കൂട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം തന്നാലാവുന്ന പിന്തുണയേകി ഒപ്പം നിന്നു. കൃഷ്ണകുമാർ ആ സൗഹൃദത്തെക്കുറിച്ച് വീണ്ടും വാചാലനാവുന്നു
advertisement
ഇക്കഴിഞ്ഞ ദിവസവും അപ്പ ഹാജയുമൊത്ത് കൃഷ്ണകുമാർ വീണ്ടും ഒരു കൂടിക്കാഴ്ച നടത്തി. അതിന്റെ വിശേഷങ്ങളുമായി കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ വരുന്നു. 'ഹാജയും ഞാനും... കുറേ നാളുകൾക്കു ശേഷം ഇന്നലെ കാറിൽ ഒരു കറക്കം, കുറേ സംസാരം, ഒരുമിച്ചിരുന്നു ഭക്ഷണം.. 35 വർഷങ്ങളായുള്ള ബന്ധം, സ്നേഹം, വിശ്വാസം... ചില ബന്ധങ്ങൾ അങ്ങനെയാണ്.. നമ്മൾ ഇത്ര വർഷം കൂട്ടുകാരായി ഇരിക്കും എന്നു പറഞ്ഞു തുടങ്ങുന്നതല്ല... അതങ്ങു സംഭവിക്കുന്നതാണ്. രണ്ടുകൂട്ടരും ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും കണ്ടു. സന്തോഷവും ദുഃഖവും കണ്ടു..
advertisement
അപ്പോഴെല്ലാം പരസ്പരം സഹായിച്ചും സഹകരിച്ചും ആവോളം ധൈര്യം കൊടുത്തും തോളോട് തോൾ ചേർന്നു നിന്നു.. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്ത് എന്നു എനിക്ക് തോന്നാറുണ്ട്.. എന്റെ കുടുംബത്തിലെ മറ്റു അഞ്ചു പേർക്കും ഇതേ തോന്നലാണ്.. എന്നേകുറിച്ച് ഹാജയും ഹാജയുടെ കുടുംബവും, അങ്ങനെ തന്നെയാണ് കരുതുന്നത്.. അതും എനിക്ക് ബോധ്യമുണ്ട്. നല്ല സൗഹൃദങ്ങൾ, അതും നീണ്ടകാലമായി നമ്മോടൊപ്പമുള്ള സുഹൃത്തുക്കൾ അമൂല്യ സമ്പത്താണ്. അവരുമായുള്ള ബന്ധം എന്നും സന്തോഷത്തോടെ നിലനിർത്തുക.. ഏവർക്കും നന്മകൾ നേരുന്നു' കൃഷ്ണകുമാർ കുറിച്ചു
advertisement