പഞ്ചവടിയും സീതാസ്വയംവരവും വരച്ചിട്ട ഷോള്‍; ആദിപുരുഷ് നായിക കൃതി സനോണിന്‍റെ വസ്ത്രത്തിന് പിന്നില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പ്രമുഖ ഡിസൈനര്‍മാരായ സുകൃതിയും ആകൃതിയും ചേര്‍ന്ന് രൂപകല്പന ചെയ്ത ബെയ്ജ് നിറത്തിലുള്ള അനാര്‍ക്കലിയുടെ ബോര്‍ഡര്‍ മുഴുവന്‍ എംബ്രോയിഡറിയാല്‍ അലങ്കരിച്ചിരുന്നു
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വാല്‍മീകി രചിച്ച രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയില്‍ ബാഹുബലി താരം പ്രഭാസാണ് ശ്രീരാമനെ അവതരിപ്പിക്കുന്നത്. സീതയായി ബോളിവുഡ് താരം കൃതി സനോണുമെത്തി. നിരവധി വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
advertisement
സിനിമയുടെ ടീസര്‍, ട്രെയിലര്‍ ലോഞ്ചുകള്‍ പോലും വന്‍ മുതല്‍ മുടക്കില്‍ നടത്തിയ അണിയറക്കാര്‍ ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളിലെ ഒരു സീറ്റ് ഹനുമാന്‍ സ്വാമിക്ക് വേണ്ടി ഒഴിച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രൊമഷന്‍ പരിപാടിക്കായി നായിക കൃതി സനോണ്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.അതിമനോഹരമായ കസ്റ്റമൈസ്ഡ് അനാര്‍ക്കലിയും എത്‌നിക് ഷോളും ധരിച്ചുകൊണ്ടാണ് പരിപാടിക്ക് കൃതി എത്തിയത്
advertisement
പ്രമുഖ ഡിസൈനര്‍മാരായ സുകൃതിയും ആകൃതിയും ചേര്‍ന്ന് രൂപകല്പന ചെയ്ത ബെയ്ജ് നിറത്തിലുള്ള അനാര്‍ക്കലിയുടെ ബോര്‍ഡര്‍ മുഴുവന്‍ എംബ്രോയിഡറിയാല്‍ അലങ്കരിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായ 'ഷാസ'യുടെ ലേബലുള്ള കസ്റ്റമൈസ്ഡായ അനാര്‍ക്കലിയാണ് കൃതി ധരിച്ചിരുന്നത്. രാമായണ കഥകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അനാര്‍ക്കലിക്കൊപ്പമുള്ള ഷോള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.. കലംകാരിയും എംബബ്രോയിഡറിയും ഉപയോഗിച്ച് പഞ്ചവടി, സീതാസ്വയംവരം, അശോകവനം, രാം ദര്‍ബാര്‍ എന്നി രംഗങ്ങളാണ് ഷോളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
advertisement
advertisement