സുന്ദരി, സുശീല, ഉച്ചത്തിൽ സംസാരിക്കാത്തവൾ, സ്ഥിര ജോലിയും വരുമാനവും വേണം, പോരെങ്കിൽ ഒരേ മതവും ജാതിയും ആവണം. വരനെയും വധുവിനെയും ആവശ്യപ്പെടുന്ന പത്ര പേജ് എടുത്തു നോക്കിയാൽ കുറഞ്ഞ പക്ഷം ഇക്കാര്യങ്ങൾ ആവർത്തിക്കാത്ത ഒരു പരസ്യമെങ്കിലും കാണുക വിരളം. ഇതിനെക്കാളും ഡിമാൻഡ് വച്ച ഒരു ഭാവിവരന്റെ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു