Krishnakumar | നേരിട്ട് പരിചയപ്പെട്ടാൽ കൃഷ്ണകുമാറും കുടുംബവും ഇങ്ങനെയാണ്; മേക്കപ്പ് ആർട്ടിസ്റ്റിന്റെ വാക്കുകൾ
- Published by:meera_57
- news18-malayalam
Last Updated:
ടോണി മൈക്കിൾ എന്ന മേക്കപ്പ് കലാകാരൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം ജോലി ചെയ്ത അനുഭവക്കുറിപ്പ് പങ്കിടുന്നു
ദിവസങ്ങളായി നടൻ കൃഷ്ണകുമാറും (Krishnakumar) അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോകുന്ന കേസിന്റെ നൂലാമാലകളെക്കുറിച്ച് മലയാളികൾ കണ്ടുമനസിലാക്കി വരുന്നുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ (Diya Krishna) തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ഒരു സ്ഥാപനത്തിലാണ് ആരും ഞെട്ടുന്ന പണത്തട്ടിപ്പ് നടത്തന്നത്. കടയുടെ ചുമതല വിശ്വസിച്ചേൽപിച്ചിരുന്ന ജീവനക്കാരികൾ QR കോഡ് തട്ടിപ്പിലൂടെ വെട്ടിച്ചത് 69 ലക്ഷം രൂപ. ഇതിൽ 66 ലക്ഷവും ബാങ്ക് അക്കൗണ്ട് വഴി കടത്തിയതിന് തെളിവുകൾ ബാങ്ക് സ്റ്റേറ്റ്മെന്റ് വഴി പോലീസിന്റെ പക്കലുണ്ട്. കൃഷ്ണകുമാർ കുടുംബം കേസ് നൽകിയതും, തട്ടിക്കൊണ്ടുപോകൽ ആരോപിച്ചു മറുപക്ഷം കൗണ്ടർ കേസുമായി രംഗത്തെത്തി
advertisement
മകൾ ദിയ കൃഷ്ണ പൂർണഗർഭിണിയായിരിക്കെയാണ് ഇങ്ങനെയൊരു കേസ് വന്നുചേരുന്നത്. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ ഒന്നിച്ചു നിന്നതാണ് ഹൈലൈറ്റ്. പ്രത്യേകിച്ചും പെണ്മക്കൾ നാലുപേർ ഒറ്റക്കെട്ടായതിൽ അമ്മയെന്ന നിലയിൽ താൻ സന്തോഷവതിയാണ് എന്ന് സിന്ധു കൃഷ്ണ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചിരുന്നു. അവരുടെ അച്ഛൻ കൃഷ്ണകുമാറും അതുപോലെതന്നെ. മകൾക്ക് വേണ്ട പിന്തുണ ഒരുപാട് നൽകിയാണ് അദ്ദേഹം ഈ പ്രതിസന്ധിയിൽ കുടുംബത്തോടൊപ്പം നിന്നത് എന്ന് സിന്ധു. ഇപ്പോൾ ആ കുടുംബത്തെ നേരിട്ടറിയാവുന്നവർ പറയുന്നതും കേൾക്കേണ്ടതുണ്ട് (തുടർന്ന് വായിക്കുക)
advertisement
അഭിനേതാവ് എന്ന നിലയിൽ പേരെടുത്തയാളാണ് കൃഷ്ണകുമാർ. എന്നാൽ, സിനിമയും സീരിയലും തീർക്കുന്ന അഭിനയലോകത്തിനു പുറമേ സ്വന്തമായി ഒരു വർക്ക്സ്പേസ് പടുത്തുയർത്താൻ മക്കളെ പ്രാപ്തനാക്കിയ ആളാണ് അദ്ദേഹം. മക്കൾ നാലുപേരും യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ തങ്ങളുടെ തൊഴിലിടമാക്കി മാറ്റി പ്രവർത്തിക്കുന്നവരാണ്. ഇവിടെ നിന്നും നല്ലൊരു വരുമാനം അവരെ തേടിയെത്തുന്നുമുണ്ട്. ലക്ഷക്കണക്കിന് പേർ ഫോളോ ചെയ്യുന്നുമുണ്ട് ഈ കുടുംബത്തെ. മാത്രവുമല്ല, അവർക്കൊപ്പം ജോലിചെയ്യുന്നത് മൂലം തൊഴിൽ ലഭിക്കുന്നവരുമുണ്ട്
advertisement
ഇപ്പോൾ ടോണി മൈക്കിൾ എന്ന മേക്കപ്പ് കലാകാരൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം ജോലി ചെയ്ത അനുഭവക്കുറിപ്പ് പങ്കിടുന്നു. 'മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു തവണ കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. കുടുംബം മുഴുവൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഒരു കുടുംബം എങ്ങനെയാവണം എന്ന് സത്യത്തിൽ ഇവരെ കണ്ടുപഠിക്കണം. എനിക്ക് കുറച്ചുകൂടുതൽ അടുപ്പം ഫീൽ ചെയ്തതും കണക്റ്റ് ആയതും ദിയയുമായിട്ടായിരുന്നു. ഭയങ്കര പോസിറ്റീവ് ആറ്റിട്യൂട് ആണ്. ഉള്ളിൽ തോന്നുന്നത് മുഖത്തു നോക്കി പറയും. വളരെ ഓപ്പൺ ആണ്...
advertisement
അന്ന് ഞാൻ ഇവരെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും വളരെക്കാലം പരിചയമുള്ളവരെപ്പോലെയാണ് എല്ലാവരും പെരുമാറിയത്. എന്തിനധികം പറയുന്നു, പ്രൊഡക്ഷൻ ഫുഡ് ആയിരുന്നേൽ പോലും കൃഷ്ണകുമാർ സാറാണ് ഞങ്ങൾക്ക് വിളമ്പി തന്നതും, ഷൂട്ട് കഴിഞ്ഞു തിരിച്ചു പോരുന്ന സമയം മുഴുവനും ഞങ്ങൾ അവരെ കുറിച്ചായിരുന്നു സംസാരിച്ചതുപോലും. അത്രയ്ക്ക് മനസിന് സന്തോഷം കിട്ടിയത് കൊണ്ടാണല്ലോ അവരെക്കുറിച്ച് പിന്നെയും സംസാരിക്കുകയും ഓർക്കാനും തുനിഞ്ഞത് തന്നെ. ഈ ജാതി കേസ് വന്നപ്പോഴും തട്ടിക്കൊണ്ടു പോകൽ വന്നപ്പോഴും ആദ്യം മുതലേ ഞാൻ ഇതൊന്നും വിശ്വസിച്ചിട്ടില്ലായിരുന്നു. അന്നും ഇന്നും സത്യത്തിന്റെ കൂടെ, ഈ കുടുംബത്തിന്റെ കൂടെ...' എന്ന് പോസ്റ്റ്
advertisement