Malaika Arora | 51- കാരിയായ മലൈക അറോറയും 47-കാരനായ സംഗക്കാരയും തമ്മിൽ പ്രണയത്തിലോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും മലൈക അറോറയും ഒരുമിച്ച് രാജസ്ഥാന് ഡെഗ്ഔട്ടില് നിന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
advertisement
ഗുവാഹത്തിയിൽ ഞായറാഴ്ച നടന്ന ഐപിഎൽ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറയും ഒന്നിച്ച് എത്തിയതാണ് വലിയ ഗോസിപ്പിന് തുടക്കം കുറിച്ചത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും ഒരുമിച്ച് നടി രാജസ്ഥാന്‍ ഡെഗ്ഔട്ടില്‍ നിന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുകായിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും പരന്നു.
advertisement
സംഗക്കാരയ്ക്കൊപ്പം കണ്ട മലൈക രാജസ്ഥാൻ റോയൽസ് ജേഴ്സിയിലാണ് എത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിനും മറ്റും വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍ ടീം ബന്ധത്തിന് പിന്നിലെ കാരണമാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ. രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായിരുന്ന കുമാർ സംഗക്കാര ഈ സീസണിലാണ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെ റോളിലേക്ക് മാറിയത്.
advertisement
എന്നാൽ, ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ഗോസിപ്പ് തള്ളുകയാണ് മലൈകയുമായി അടുത്ത വൃത്തങ്ങള്‍. ഇവരെ രണ്ടുപേരെയും ഒന്നിച്ചു കണ്ടാൽ എന്തൊക്കെയാണ് ഗോസിപ്പായി വരുന്നത്. ഇത്തരം അസംബന്ധങ്ങള്‍ തള്ളിക്കളയണം എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഈ വൃത്തം പ്രതികരിച്ചത്.
advertisement
മുൻ ഭർത്താവ് അർബാസ് ഖാനുമായി വേർപിരിഞ്ഞതിന് ശേഷം അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാലും, ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വേര്‍പിരിഞ്ഞിരുന്നു. ഔദ്യോഗികമായി ഇരുവരും ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. മലൈകയും അര്‍ബാസ് ഖാനുമായുള്ള ബന്ധം 1998 മുതൽ 2017 വരെയായിരുന്നു. ഇവർക്ക് അർഹാൻ ഖാൻ എന്ന മകനുണ്ട്.