മലയാളിയായ ജോയ്‌സിന്റെ മകൾ; 52-ാം വയസിൽ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന താരസുന്ദരി

Last Updated:
ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന രണ്ടു നടിമാരുടെ അമ്മയാണ് ജോയ്‌സ് പോളികാർപ്
1/8
മലയാളി ക്രിസ്ത്യൻ കുടുംബാംഗമായ ജോയ്‌സ് പോളികാർപ്പിന്റെയും പഞ്ചാബി ഹിന്ദു കുടുംബാംഗമായ അനിൽ അറോറയുടെയും മകളായ നടി മലൈക അറോറ (Malaika Arora). 25-ാം വയസിൽ നടൻ അർബാസ് ഖാനുമായി വിവാഹം ചെയ്ത മലൈക ആ ബന്ധം പിൽക്കാലത്ത് പിരിഞ്ഞു. ഇന്ന് അർബാസ് രണ്ടാമതും വിവാഹിതനായി മറ്റൊരു ബന്ധം നയിച്ച് വരികയാണ്. മലൈകയ്ക്കും അർബസിനും ഒരു മകനുണ്ട്. ഇപ്പോൾ തന്റെ 52-ാം വയസിൽ രണ്ടാമതും ഒരു വിവാഹത്തിന് മലൈക തയാറായേക്കും എന്ന സൂചന ചർച്ചയാവുകയാണ്
മലയാളി ക്രിസ്ത്യൻ കുടുംബാംഗമായ ജോയ്‌സ് പോളികാർപ്പിന്റെയും പഞ്ചാബി ഹിന്ദു കുടുംബാംഗമായ അനിൽ അറോറയുടെയും മകളായ നടി മലൈക അറോറ (Malaika Arora). 25-ാം വയസിൽ നടൻ അർബാസ് ഖാനുമായി വിവാഹം ചെയ്ത മലൈക ആ ബന്ധം പിൽക്കാലത്ത് പിരിഞ്ഞു. ഇന്ന് അർബാസ് രണ്ടാമതും വിവാഹിതനായി മറ്റൊരു ബന്ധം നയിച്ച് വരികയാണ്. മലൈകയ്ക്കും അർബാസിനും ഒരു മകനുണ്ട്. ഇപ്പോൾ തന്റെ 52-ാം വയസിൽ രണ്ടാമതും ഒരു വിവാഹത്തിന് മലൈക തയാറായേക്കും എന്ന സൂചന ചർച്ചയാവുകയാണ്
advertisement
2/8
1998ലായിരുന്നു നടൻ സൽമാൻ ഖാന്റെ സഹോദരനായ അർബാസ് ഖാനുമായി മലൈക വിവാഹം ചെയ്തത്. അതൊരു പ്രണയവിവാഹമായിരുന്നു. 2002ൽ ഇരുവർക്കുമായി ഒരു മകൻ പിറന്നു. ഏറെക്കാലമായി തന്നെക്കാൾ 12 വയസ് കുറവുള്ള അർജുൻ കപൂറുമായുള്ള പ്രണയത്തിന്റെ പേരിൽ മലൈക അറോറ വാർത്തകളിൽ നിറയുന്നുണ്ടായിരുന്നു. ആ ബന്ധവും പിരിഞ്ഞു (തുടർന്നു വായിക്കുക)

3/8
നീണ്ട 18 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് മലൈക അറോറയും അർബാസ് ഖാനും വേർപിരിഞ്ഞത്. 2016ൽ തങ്ങൾ പിരിഞ്ഞതായി അവർ പ്രഖ്യാപിച്ചു

4/8
2023ൽ അർബാസ് ഖാൻ മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനുമായി വിവാഹിതനായി. ഇപ്പോൾ തന്റെ 58-ാം വയസിൽ അർബാസ് രണ്ടാമതും അച്ഛനാവാൻ കാത്തിരിക്കുകയാണ്. നിർമാതാവ് ബോണി കപൂറിന്റെ മകൻ കൂടിയായ അർജുൻ കപൂർ മലൈകയുമായി ശക്തമായ പ്രണയത്തിലായിരുന്നു എന്ന് ഗോസിപ് കോളങ്ങൾ എഴുതി നിറച്ചിരുന്നു. തന്നെക്കാൾ 12 വയസ് പ്രായക്കുറവുള്ള അർജുൻ കപൂറുമായി നീണ്ട ആറു വർഷത്തെ പ്രണയബന്ധത്തിലായിരുന്നു മലൈക അറോറ. 'സിംഗം എഗൈൻ' സിനിമയുടെ പ്രൊമോഷൻ വേളയിൽ താൻ വീണ്ടും സിംഗിൾ ആണെന്ന് അർജുൻ പറയുകയുണ്ടായി

5/8
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക അറോറ തന്റെ തന്നെ ചെറുപ്പത്തിന് നൽകുന്ന ഉപദേശം എന്തായിരിക്കും എന്നതിനെക്കുറിച്ച് പറയുന്നുണ്ട്.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക അറോറ തന്റെ തന്നെ ചെറുപ്പത്തിന് നൽകുന്ന ഉപദേശം എന്തായിരിക്കും എന്നതിനെക്കുറിച്ച് പറയുന്നുണ്ട്. "ഒരിക്കലും വിവാഹം ചെയ്യാൻ ധൃതി പിടിക്കരുത്. സമയമെടുത്തു വേണം ചെയ്യാൻ. ജീവിത യാത്രയെക്കുറിച്ച് പഠിക്കാൻ കുറച്ചു സമയമെടുക്കണം. ഞാൻ വളരെ ചെറിയ പ്രായത്തിലാണ് വിവാഹം ചെയ്തത്," മലൈക പറഞ്ഞു
advertisement
6/8
വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മലൈക അറോറയുടെ പക്കൽ അതിനും മറുപടിയുണ്ടായിരുന്നു.
വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മലൈക അറോറയുടെ പക്കൽ അതിനും മറുപടിയുണ്ടായിരുന്നു. "ഒരിക്കലുമില്ല എന്ന് ഒരിക്കലും പറയരുത്. ഞാനൊരു കടുത്ത പ്രണയിനിയാണ്. ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നു. സ്നേഹവുമായി ബന്ധപ്പെട്ട എല്ലാത്തിലും ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഒരിക്കലുമില്ല എന്ന് ഒരിക്കലും പറയരുത്," മലൈക വ്യക്തമാക്കി
advertisement
7/8
മലൈകയുടെ സത്യസന്ധമായ തുറന്നുപറച്ചിൽ അവരുടെ ആരാധകർക്കിടയിലും ആവേശമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും അർജുൻ കപൂറുമായുള്ള വേർപിരിയലിന് ശേഷം. മലൈകയും അർജുനും ഒരിക്കലും അവരുടെ വേർപിരിയലിനെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല എങ്കിലും, മലൈകയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ആ ബന്ധം അവസാനിച്ചതായി പലകുറി സൂചനകൾ നൽകിയിട്ടുണ്ട്. ആ പോസ്റ്റുകൾ ഒന്നിൽ മലൈക അവരുടെ സ്റ്റാറ്റസ് 'സിംഗിൾ' എന്നും രേഖപ്പെടുത്തിയിരുന്നു

8/8
പോയവർഷം മലൈക അറോറയുടെ ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നൽകിയ വർഷം കൂടിയായി മാറി. അർജുൻ കപൂറുമായുള്ള വേർപിരിയൽ മാത്രമായിരുന്നില്ല, പിതാവ് അനിൽ അറോറയുടെ മരണവും ഇതേ വർഷമായിരുന്നു. മലൈകയുടെ പതിനൊന്നാം വയസിൽ അച്ഛനും അമ്മയും വേർപിരിഞ്ഞുവെങ്കിലും, അവസാന നാളുകളിൽ പിതാവും മാതാവും ഒന്നിച്ച് താമസം ആരംഭിച്ചിരുന്നു. ഒരിക്കൽക്കൂടി വിവാഹത്തിന് അവസരം നൽകാനുള്ള മലൈകയുടെ തുറന്ന കാഴ്ചപ്പാടിന് മേൽ അഭിനന്ദന പ്രവാഹമാണ്

ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement