അഭിനേത്രിയും, റിയാലിറ്റി ഷോ താരവും, നർത്തകിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ മാളവിക കൃഷ്ണദാസും (Malavika Krishnadas), തേജസും വിവാഹിതരായി. കഴിഞ്ഞ ദിവസം കൊച്ചി എളമക്കരയിൽ വച്ചായിരുന്നു വിവാഹം. ഇരുവരും 'നായികാ നായകൻ' റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായിരുന്നു. സംവിധായകൻ ലാൽ ജോസും, അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും ഉൾപ്പെടെ നിരവധിപ്പേർ വിവാഹത്തിൽ പങ്കെടുത്തു (ചിത്രങ്ങൾ: instagram.com/lightsoncreations/)