Mammootty House | മമ്മൂട്ടി കൊച്ചിയിൽ 12 വർഷം ജീവിച്ച വീട്ടിൽ താമസിക്കാം; 'മമ്മൂട്ടി ഹൗസ്' ആരാധകർക്കായി തുറക്കുന്നു
- Published by:meera_57
- news18-malayalam
Last Updated:
ദുൽഖർ സൽമാന്റെ മനോഹരമായ മുറി ഉൾപ്പെടെ തുറന്നുകൊടുക്കപ്പെടുന്നു. സ്ഥലം കൊച്ചി പനമ്പള്ളി നഗർ
ഇപ്പോൾ വാർത്തയിലെങ്ങും നടൻ മമ്മൂട്ടിയാണ് (Actor Mammootty). അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റുപിടിച്ചിരുന്നു. ഒടുവിൽ മമ്മൂട്ടി അമേരിക്കയിലേക്ക് ചികിത്സാർത്ഥം യാത്ര പോയി എന്ന വിവരവും വന്നുചേർന്നു. നടൻ മോഹൻലാൽ ശബരിമല ദർശനം നടത്തി മമ്മൂട്ടിയുടെ പേരിൽ വഴിപാടു കഴിച്ചതും വാർത്താ ശ്രദ്ധനേടി. എന്നാൽ, മമ്മൂട്ടിയുടെതായി വരുന്ന മറ്റൊരു വാർത്ത കൂടിയുണ്ട്. അദ്ദേഹം കൊച്ചി നഗരത്തിൽ 12 വർഷങ്ങൾ ജീവിച്ച വീട്ടിലേക്ക് ഇനി ആരാധകർക്കും കടന്നു വരാം (ചിത്രങ്ങൾ: VKation)
advertisement
സ്റ്റേക്കേഷൻ സേവനം ഏർപ്പാടാക്കുന്ന സ്ഥാപനവുമായി ചേർന്ന് കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടി ഹൗസ്, പൊതുജനത്തിനായി തുറന്നു കൊടുക്കപ്പെടുന്നു. ഇവിടെ മമ്മൂട്ടിയുടെ സിനിമാ യാത്രയെ കണ്ടറിയാൻ സാദ്ധ്യതകൾ തുറന്നു കിടക്കുന്നു. കൊച്ചി നഗരത്തിൽ തന്നെ വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് മാറിയതോടു കൂടി ഈ വീട്ടിൽ അദ്ദേഹം സ്ഥിരതാമസം നടത്തിയിരുന്നില്ല. ഇന്ന് പനമ്പിള്ളി നഗറിലെ ആ ഭവനം ഒരു പഴ്സണലി സ്റ്റൈൽഡ് ബുട്ടീക്ക് വില്ലയായി നിലകൊള്ളുന്നു. VKation എന്ന സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ് (തുടർന്ന് വായിക്കുക)
advertisement
ഒരു ലിവിങ് റൂമിൽ മമ്മൂട്ടി അനശ്വര രചയിതാവ് എം.ടി. വാസുദേവൻ നായരുടെ കാതിൽ സ്വകാര്യം പറയുന്ന ഒരു ചിത്രം ഫ്രെയിം ചെയ്തു സൂക്ഷിച്ചതായി കാണാം. എം.ടി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ ഫലമായി മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ക്‌ളാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് 'ഒരു വടക്കൻ വീരഗാഥ'. ഓരോ മുറിയിലും ഒരുപോലെ നിറയുന്ന കാര്യം എന്തെന്ന് ചോദിച്ചാൽ, അതിനു മറുപടി ഒന്നേയുള്ളൂ. സൗന്ദര്യാത്മകത. ചുമരിലെ പെയിന്റിൽ തുടങ്ങി, അലങ്കാര പണികളിലും, ചുമർ ചിത്രങ്ങളിലും വരെ ഇത് പ്രകടം
advertisement
ഇവിടെ മമ്മൂട്ടിയുടെ മകൾ സുറുമിയുടെയും, മകൻ ദുൽഖറിന്റെയും മുറികളിലെ കാഴ്ച പോലും ആസ്വാദ്യകരം. ഡൈനിങ്ങ് സ്‌പെയ്‌സിലെ ഒരു കാഴ്ചയാണിത്. സിറ്റിയുടെ ഒത്തനടുവിൽ ഒരു ഗ്രാമാന്തരീക്ഷം സൃഷ്‌ടിക്കാനായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. പ്രകൃതിയുടെ ശബ്ദങ്ങൾ കൊണ്ട് നഗരത്തിന്റെ കോലാഹലങ്ങൾ നിശബ്ദമാക്കുന്ന മാസ്മരികത ഈ വീട്ടിൽ നിറയുന്നു. തന്നിലെ നടനും കലാകാരനും അനുയോജ്യമാണ് വിധം ഒരു നഗര-ഗ്രാമമാണ് മമ്മൂട്ടിയുടെ മമ്മൂട്ടി ഭവനം. 2008 മുതൽ 2020 വരെ മമ്മൂട്ടി താമസിച്ച വീടാണിത്
advertisement
ചെന്നൈയിൽ നിന്നും കൊച്ചിയിലേക്കുള്ള മാറ്റമായിരുന്നു മമ്മൂട്ടിക്ക് ഇങ്ങനെയൊരു വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരാൻ ഇടനൽകിയത്. സിനിമാ തിരക്കുകൾ മാറിയാൽ ഈ വീട്ടിൽ ഒരു സ്വർഗം പണിയാൻ അദ്ദേഹം ഓടിയെത്തുമായിരുന്നു. മകൾ സുറുമി ചിത്രകലാകാരിയായതിനാൽ, ആ കലയുടെ മൂർത്ത, അമൂർത്ത ഭാവങ്ങളും ഇവിടെ നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുൽഖർ സൽമാന്റെ ജീവിതവും കരിയറുമായി ബന്ധമുള്ള വീട് കൂടിയാണിത്
advertisement
ദുൽഖർ സൽമാന്റെ മുറിയുടെ ഒരു ദൃശ്യമാണിത്. ദുൽഖറിന്റെ വിവാഹവേളയ്ക്ക് സാക്ഷ്യംവഹിച്ച വീട് കൂടിയാണിത്. മറ്റൊരു വീട്ടിലേക്ക് മാറിയെങ്കിലും, താരകുടുംബം ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട് എന്നും വെബ്‌സൈറ്റിൽ വിവരമുണ്ട്. ഈ വീട്ടിലേക്ക് പ്രവേശനം നേടാനുള്ള വഴികൾ എന്തെല്ലാമെന്ന് വെബ്‌സൈറ്റിൽ നൽകിയ ലിങ്കുകളിൽ നിന്നും മനസിലാക്കാം. വാടകയും മറ്റു വിവരങ്ങളും പരസ്യമായി നൽകിയിട്ടില്ല എങ്കിലും, എൻക്വയറി ഇട്ടാൽ അത്രയുമെല്ലാം അറിയാൻ സാധിക്കും. മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറും നിർമാതാവുമായ ബാദുഷ കഴിഞ്ഞ ദിവസം ഈ വീടിന്റെ വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു