കുഞ്ചാക്കോ ബോബന്റെ കൂടെ ഡാൻസ് ചെയ്ത നടി ഇപ്പൊ സന്യാസി; ഇനി മായ് മംമ്ത നന്ദ് ഗിരി
- Published by:meera_57
- news18-malayalam
Last Updated:
പ്രയാഗ് രാജിലെ കുംഭമേളയിൽ വച്ചാണ് മുൻകാല നായിക സന്യാസം സ്വീകരിച്ചത്
നീണ്ട വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച തപസ്യയുടെ അവസാനം സന്യാസം സ്വീകരിച്ച് ബോളിവുഡിനെ ഒരുകാലത്തു ത്രസിപ്പിച്ച പ്രിയ നായിക. സന്യാസം സ്വീകരിക്കുമ്പോൾ അവർക്ക് 52 വയസു പ്രായമുണ്ട്. പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ വച്ചാണ് അവർ ദീക്ഷ സ്വീകരിച്ചത്. ബോളിവുഡിൽ മാത്രമല്ല, മലയാള സിനിമയിലും ഒരിക്കൽ ഒരു ചെറിയ വേഷം ചെയ്ത നായികയുടെ ഗാനരംഗം പ്രേക്ഷകർ മറക്കാനിടയില്ല. മായ് മംമ്ത നന്ദ് ഗിരി എന്ന പേരും അവർ സ്വീകരിച്ചു കഴിഞ്ഞു. സന്യാസിനിയായി മാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
advertisement
കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ പുണ്യസ്നാനം സ്വീകരിച്ചു കൊണ്ടായിരുന്നു തുടക്കം. പൂർവാശ്രമത്തിലെ പേരുപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഇവർ ലൗകിക ജീവിതം പൂർണമായും ഉപേക്ഷിച്ചു എന്നും കുറിപ്പിൽ പറയുന്നു. കിന്നർ അഖാരയിൽ വച്ചാണ് അവർ പുതിയ നാമം സ്വീകരിച്ചത്. പിണ്ഡദാനം എന്ന കർമം നിർവഹിച്ച ശേഷം കിന്നർ അഖാരയുടെ നേതൃത്വത്തിൽ പട്ടാഭിഷേകം നടത്തി (തുടർന്നു വായിക്കുക)
advertisement
ഇനി പണ്ടത്തെപ്പോലെ മംമ്ത കുൽക്കർണി എന്ന് ഈ സന്യാസിനിയെ വിളിക്കാൻ സാധിക്കില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവർ കിന്നർ അഖാരയിൽ എത്തിച്ചേർന്നത്. ഇവിടുത്തെ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങി. അഖില ഭാരതീയ അഖാരാ പരിഷദിന്റെ മഹാന്ത് രവീന്ദ്ര പുരിയെയും മായ് മംമ്ത നന്ദ് ഗിരി സന്ദർശിച്ചു. സാധ്വിയുടെ വേഷം ധരിച്ച ശേഷമാണ് അവർ പുണ്യസ്നാനം നടത്തിയത്. മഹാ കുംഭമേള കണ്ടുകൊണ്ടു തന്നെ സന്യാസം സ്വീകരിക്കാൻ സാധിച്ചതിൽ അവർ സന്തോഷം രേഖപ്പെടുത്തി
advertisement
ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ മംമ്ത കുൽക്കർണി എന്ന ഐഡന്റിറ്റിയിൽ നിന്നുകൊണ്ട് തന്നെ സന്യാസത്തിലേക്ക് തിരിയുന്നതിന്റെ ലക്ഷണങ്ങൾ അവരുടെ ചില ഫോട്ടോ, വീഡിയോ പോസ്റ്റുകളിൽ കാണാമായിരുന്നു. 23 വർഷങ്ങൾക്ക് മുൻപ് ഗുരു ശ്രീ ചൈതന്യ ഗഗൻ ഗിരിയിൽ നിന്നും, അവർ ദീക്ഷ അഥവാ ആരംഭം കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളോട് കൂടി അവർ പൂർണമായും സന്യാസത്തിലേക്ക് മാറിക്കഴിഞ്ഞു. തമിഴ് സിനിമയിൽ ആരംഭിച്ചുവെങ്കിലും, 1990കളിലെ ബോളിവുഡിൽ അവർ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു
advertisement
മറാത്തി കുടുംബത്തിലെ അംഗമായ മംമ്ത കുൽക്കർണി, 'തിരംഗാ' എന്ന ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. രണ്ടായിരങ്ങളുടെ തുടക്കം വരെ മംമ്ത കുൽക്കർണി നായികയായ ഹിറ്റ് ചിത്രങ്ങളുടെ പരമ്പര തന്നെ ബോളിവുഡിൽ ഉണ്ടായി. എന്നാൽ, 2016ൽ മയക്കുമരുന്ന് കടത്തലിന്റെ പേരിൽ അവരും പങ്കാളി വിക്കി ഗോസ്വാമിയും സംശയ നിഴലിലായി. ഏറെ വിവാദം സൃഷ്‌ടിച്ച കേസ് ആയിരുന്നു ഇത്. ഇവർ എവിടെയായിരുന്നു എന്നറിയാത്തതിനാൽ, പോലീസ് അവരുടെ മുംബൈയിലെ വസതിയിൽ എത്തി വാതിൽക്കൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു
advertisement
1999ൽ കുഞ്ചാക്കോ ബോബൻ നായകനായ മലയാള ചിത്രം 'ചന്ദാമാമ'യിലും മംമ്ത കുൽക്കർണിയുടെ സാന്നിധ്യമുണ്ട്. ആകെയൊരു നൃത്ത രംഗത്തിൽ മാത്രമാണ് ഇവരുള്ളത്ത്. റോജാപ്പൂ കവിളത്ത്... എന്നാരംഭിക്കുന്ന ഗാനരംഗത്തിൽ ചാക്കോച്ചന്റെ ഒപ്പം ചടുലമായ നൃത്ത ചുവടുകൾ അവതരിപ്പിച്ചത് ഈ നായികയായിരുന്നു. 2003ന് ശേഷം അവർ പിന്നീട് സിനിമകളിൽ അഭിനയിച്ചിരുന്നില്ല