Manju Warrier | മഞ്ജു വാര്യരുടെ ചെവിയിൽ ഇതെന്താ സാധനം! പുത്തൻ ഫോട്ടോഷൂട്ടിൽ ആരാധകരെ അമ്പരപ്പിക്കാൻ താരം
- Published by:meera_57
- news18-malayalam
Last Updated:
ട്രെൻഡിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മഞ്ജു വാര്യരുടെ പുതിയ പോസ്റ്റിൽ പലർക്കും ശ്രദ്ധ പോയത് അവരുടെ ചെവിയിലേക്കാണ്
യൂത്തന്മാർക്ക് സ്റ്റൈലിൽ വെല്ലിവിളി കൊടുത്ത് പുറത്തിറങ്ങുന്ന താരങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ മലയാളത്തിൽ ആകെ രണ്ടുപേർ മാത്രമേയുള്ളൂ. നടൻ എങ്കിൽ മമ്മൂട്ടി, നടിയെങ്കിൽ മഞ്ജു വാര്യർ (Manju Warrier). മമ്മുക്കയേയും മഞ്ജു ചേച്ചിയേയും പോലെ സ്റ്റൈലിഷായി പുറത്തിറങ്ങണം എന്ന് ആഗ്രഹിക്കുന്ന കോളേജ് കുമാരികളും കുമാരന്മാരും എത്രപേരാണ്. അവർക്ക് മുന്നിലേക്ക് തന്റെ അടുത്ത സെറ്റ് ചിത്രങ്ങളുമായി വന്നിറങ്ങിക്കഴിഞ്ഞു മഞ്ജു വാര്യർ. ഇക്കഴിഞ്ഞ ദിവസം ഡെനിം ഷർട്ടും പാന്റുമായി മഞ്ജു ഒരു പുത്തൻ ലുക്ക് കൂടി പരീക്ഷിച്ചിരിക്കുന്നു. ആ ചിത്രങ്ങൾ അവർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു
advertisement
പറഞ്ഞു വരുമ്പോൾ 25 വയസ് പ്രായമുള്ള വനിതാ ഡോക്‌ടറുടെ അമ്മയാണ് എങ്കിലും, നാല്പതുകളിൽ ഇരുപതുകാരികളുടെ ഒപ്പം നിർത്തിയാൽ, മഞ്ജുവിന്റെ പ്രായം പറയില്ല എന്നൊരു കാര്യം കൂടിയുണ്ട്. തലമുടി ലൂസ് പോണിടെയ്ൽ കം ബൺ സ്റ്റൈലിൽ കെട്ടി, മുഖത്തെ സ്വതസിദ്ധമായ ചിരിയുമായി മഞ്ജു വാര്യർ ക്യാമറയ്ക്ക് മുന്നിൽ നിറയുന്നു. 'L2 എമ്പുരാൻ' സിനിമയിലെ പ്രിയദർശിനി രാംദാസ് എന്ന തകർപ്പൻ കഥാപാത്രം അവതരിപ്പിച്ച് കയ്യടി നേടിയ മഞ്ജു വാര്യർ പുത്തൻ ചിത്രത്തിന്റെ വിജയത്തിളക്കത്തിൽ കൂടിയാണ് (തുടർന്ന് വായിക്കുക)
advertisement
മഞ്ജു സ്റ്റൈലിഷ് ആണെങ്കിലും, ചില നേരങ്ങളിൽ വീട്ടിൽ നിൽക്കുന്ന വേഷത്തിൽപ്പോലും അവർ ക്യാമറയുടെ മുന്നിൽ പോസ് ചെയ്ത് പോസ്റ്റുമായി സോഷ്യൽ മീഡിയയിൽ വന്നേക്കും. അടുത്തിടെ വീടിന്റെ ഹാളിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിരുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം എന്ന മുന്നറിയിപ്പോടു കൂടിയാണ് മഞ്ജു വാര്യർ ആ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ലോക നൃത്തദിനത്തിലാണ് മഞ്ജു വാര്യർ ആ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്. കുച്ചിപ്പുടിയിൽ നടത്തിയ പരീക്ഷണമാണ് മഞ്ജു വാര്യരുടെ വീഡിയോ
advertisement
എന്നാൽ, ട്രെൻഡിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മഞ്ജു വാര്യരുടെ പുതിയ പോസ്റ്റിൽ പലർക്കും ശ്രദ്ധ പോയത് അവരുടെ വേഷത്തിലോ ലുക്കിലോ അല്ല. ചെവിയിലേക്കാണ്. തന്നെ സ്റ്റൈൽ ചെയ്ത ലിച്ചിക്കും ഫോട്ടോ പകർത്തിയ മാനേജർ ബിനീഷ് ചന്ദ്രയ്ക്കും മഞ്ജു വാര്യർ ചിത്രങ്ങളിൽ ക്രെഡിറ്റ് നൽകിയിട്ടുണ്ട്. എപ്പോഴും മഞ്ജു അണിഞ്ഞു കാണാറുള്ള കമ്മൽ അല്ല ഇവിടെ. കാതിലോല എന്ന് കവിഭാഷയിൽ പറയുന്ന കർണാഭരണം ഇതാണോ എന്നും വ്യക്തമല്ല. എന്തായാലും, മഞ്ജു വാര്യർ എന്ന താരം അണിഞ്ഞ ഈ വസ്തുവിന് ഒരു സ്‌പെഷൽ ക്രെഡിറ്റ് ഉണ്ട്
advertisement
കമ്മലിനായുള്ള തുളയിലൂടെ കയറ്റി, ചെവിക്ക് സപ്പോർട്ട് എന്ന നിലയിൽ മഞ്ജു വാര്യരുടെ കാതിലൂടെ ഓടുന്ന മിന്നൽ രൂപത്തിലെ ഒരു കമ്പിയാണിത്. ഇയർ കഫ് എന്നാണ് ഈ ആഭരണത്തിന്റെ പേര്. സ്റ്റൈലിസ്റ് ആയ ലിച്ചി മഞ്ജുവിന് സമ്മാനിച്ച കർണാഭരണമാണിത്. 'കാതിലെ ആ ഈർക്കിലി കമ്മലിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്' എന്ന് മഞ്ജു വാര്യരുടെ പോസ്റ്റിലെ കമന്റ്റ് സെക്ഷനിൽ ഒരാൾ കുറിച്ചു. 'കോലോത്തെ തമ്പുരാട്ടിയോ അതോ' എന്ന് മറ്റൊരാളുടെ വാക്കുകൾ
advertisement


