മോശം പരാമർശം, പിന്നാലെ മാപ്പ്; ഇനി തൃഷയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മൻസൂർ അലി ഖാൻ

Last Updated:
തൃഷയെ കുറിച്ച് പറഞ്ഞതിന് മാപ്പ് പറഞ്ഞത് ഏറ്റവും വലിയ തമാശയാണെന്നായിരുന്നു നടന്റെ പ്രതികരണം
1/5
 തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയതിനു പിന്നാലെ, നടിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് നടൻ മൻസൂർ അലി ഖാൻ. തൃഷയ്ക്കെതിരെ മൻസൂർ അലി ഖാന്റെ പരാമർശങ്ങൾ വിവാദമാകുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെ, പറഞ്ഞതിനെല്ലാം മാപ്പ് പറഞ്ഞ് നടൻ രംഗത്തെത്തിയിരുന്നു.

advertisement
2/5
 ഇതിനു പിന്നാലെയാണ്, നടിക്കെതിരെ കേസ് കൊടുക്കുമെന്ന വാദവുമായി ഇയാൾ എത്തിയിരിക്കുന്നത്. സിഎൻഎൻ ന്യൂസ്18 നോടാണ് ഇക്കാര്യം മൻസൂർ അലി കാൻ വെളിപ്പെടുത്തിത്.

3/5
 മാനനഷ്ടക്കേസ് നൽകാനായി തന്റെ അഭിഭാഷകൻ രേഖകൾ തയ്യാറാക്കി കഴിഞ്ഞുവെന്നും ഇത് മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നുമായിരുന്നു ന‍ടൻ അറിയിച്ചിരുന്നത്. ചൊവ്വാഴ്ചച് വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് അറിയിപ്പൊന്നുമുണ്ടായില്ല.

4/5
 തൃഷയെ കുറിച്ച് പറഞ്ഞ വാക്കുകളിൽ മാപ്പ് പറഞ്ഞത് ഏറ്റവും വലിയ തമാശയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നടൻ പ്രതികരിച്ചത്. എന്നാൽ, തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമായിരുന്നു നടൻ മാപ്പ് പറഞ്ഞതിനു പിന്നാലെ തൃഷയുടെ പ്രതികരണം.

5/5
 ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്.ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു.

Horoscope January 18 | പോസിറ്റീവ് മനോഭാവം സാഹചര്യങ്ങളെ  അനുകൂലമാക്കി മാറ്റാൻ സഹായിക്കും : ഇന്നത്തെ രാശിഫലം അറിയാം

  • വിവിധ രാശിക്കാർക്ക് ഇന്ന് പോസിറ്റീവ് ചിന്തയും ആത്മപരിശോധനയും

  • കുംഭം രാശിക്കാർക്ക് ആശയവിനിമയവും ഐക്യവും അനുഭവപ്പെടും

  • വെല്ലുവിളികൾ നേരിടുമ്പോൾ ക്ഷമയും തുറന്ന ആശയവിനിമയവും ഗുണം ചെയ്യും

View All
advertisement