Meenakshi Dileep | മാമാട്ടി കുട്ടിയുടെ പക്വത; ചേച്ചി മീനാക്ഷിയുടെ പിറന്നാൾ കേക്ക് കട്ടിങ്ങിൽ അനുജത്തിയുടെ കയ്യടക്കം
- Published by:meera_57
- news18-malayalam
Last Updated:
മീനാക്ഷി പൊതുവേ ശാന്തശീലയാണ് എങ്കിലും, മഹാലക്ഷ്മി നേരെ മറിച്ചാണ് എന്ന് പറയുമെങ്കിലും, ഇവിടെ അങ്ങനെയല്ല
മൂത്തമകൾ മീനാക്ഷി ദിലീപിന്റെ (Meenakshi Dileep) ഇരുപത്തിയഞ്ചാം പിറന്നാൾ ആശംസയിൽ ഇക്കുറി ദിലീപും (Dileep), കാവ്യാ മാധവനും (Kavya Madhavan), കുഞ്ഞുമകൾ മഹാലക്ഷ്മിയും (Mahalakshmi Dileep) ഉണ്ടായിരുന്നു. കാവ്യാ മാധവന്റെ പേജിലായിരുന്നു മീനാക്ഷി എന്ന മീനൂട്ടിയുടെ പിറന്നാൾ ആശംസ പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് കുടുംബ സമേതം അവരുടെ തന്നെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്. പണ്ടെപ്പോഴോ പകർത്തിയ ചിത്രമല്ലായിരുന്നു അത് എന്ന് പിന്നീട് ആരാധകർക്കും മനസിലായി. ഡോക്ടർ ആയതില്പിന്നെയുള്ള ഡോക്‌ടർ മീനാക്ഷി ദിലീപിന്റെ ജന്മദിനാഘോഷം കൂടിയായിരുന്നു ഇത്
advertisement
ഒരു ആറു വയസുകാരിയാണ് മീനാക്ഷിയുടെ അനുജത്തി മഹാലക്ഷ്മി. ചെന്നൈയിലെ സ്‌കൂളിലെ ഒന്നാംക്‌ളാസ്സ് വിദ്യാർത്ഥിനി. കൈക്കുഞ്ഞായിരിക്കെ, ചേച്ചിയുടെ തോളത്തെ ചൂടുപറ്റി വളർന്ന കുഞ്ഞാണ് മഹാലക്ഷ്മി. മീനൂട്ടിയുടെ ഒരു ജന്മദിനത്തിന് കാവ്യാ അംധവാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഈ ചേച്ചിയുടെയും അനുജത്തിയുടെയും ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ഇരുവരും കുഞ്ഞുനാൾ മുതലേ ഒരേ മുഖസാദൃശ്യമുള്ളവർ കൂടിയാണ്. ഒരു കേക്ക് മുറിക്കൽ ചടങ്ങു നടത്തിയാണ് ഇവർ പിറന്നാൾ കൊണ്ടാടിയത് (തുടർന്നു വായിക്കുക)
advertisement
ഇത് വീട്ടിലെ ചടങ്ങായിരുന്നോ എന്ന കാര്യം അവ്യക്തമാണ്. എന്നാലും വളരെ വേണ്ടപ്പെട്ട ചിലർകൂടി കുടുംബത്തോടപ്പം ഉണ്ടായിരുന്നു. കേക്ക് മുറിക്കൽ പരിപാടിയിൽ കയ്യടക്കത്തോടെ നിന്ന ആറു വയസുകാരി മഹാലക്ഷ്മിയാണ് കൂട്ടത്തിലെ സ്റ്റാർ എന്നുവേണം പറയാൻ. കേക്ക് മുറിച്ചത് മീനാക്ഷിയാണ്. ആദ്യ പീസ് അച്ഛൻ ദിലീപിലേക്ക്. അതിന്റെ ഒരു ഭാഗം ദിലീപ് മീനാക്ഷിക്കും നൽകി. അതുകഴിഞ്ഞു നേരെ കാവ്യയിലേക്ക്. കാവ്യയും മീനൂട്ടിക്ക് കേക്ക് നൽകി. ഈ വീഡിയോ കണ്ടവർ ശ്രദ്ധിച്ചത് കുട്ടിയായ മാമാട്ടിയെയാണ്
advertisement
ഇത്രയും നേരം അൽപ്പം കുസൃതിയും കയ്യടക്കവുമായി മാമാട്ടി അവിടെ നിലയുറപ്പിച്ചു. അച്ഛനും അമ്മയും കഴിയുന്നത് വരെ മാമാട്ടി കയ്യടക്കത്തോടു കൂടി നിന്നതു പലരും ശ്രദ്ധിച്ചു. പിന്നെ മാമാട്ടിയിലേക്കായി കേക്ക് നീണ്ടു. മഹാലക്ഷ്മിയും ചേച്ചിക്ക് കേക്ക് പങ്കിട്ടു നൽകി. ഈ പങ്കിടലിനിടെ ചേച്ചിക്കും അനുജത്തിക്കും ഇടയിൽ ഒരു സ്‌പെഷൽ പുഞ്ചിരി നിറഞ്ഞതു പലരും ശ്രദ്ധിച്ചു. മീനാക്ഷി പൊതുവേ ശാന്തശീലയാണ് എങ്കിലും, മഹാലക്ഷ്മി നേരെ മറിച്ചാണ് എന്ന് ദിലീപ് പറയാറുണ്ട്. ഇപ്പോഴേ വ്ലോഗർ മഹാലക്ഷ്മി എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുകയാണ് കക്ഷി
advertisement
തീർത്തും ലളിതമായ ഒരു സ്ട്രോബെറി കേക്ക് ആണ് ദിലീപും കാവ്യയും മീനാക്ഷിയുടെ പിറന്നാളിനായി ഒരുക്കിയത്. ഈ ചിത്രവും കഴിഞ്ഞ ദിവസം അവർ പോസ്റ്റ് ചെയ്ത പിറന്നാൾ സ്‌പെഷൽ പോസ്റ്റിൽ കാണാമായിരുന്നു. മീനാക്ഷി മെഡിക്കൽ പഠനത്തിന് ശേഷം കാവ്യയുടെ വസ്ത്രബ്രാൻഡിന്റെ മോഡലായി വന്നിരുന്നു. മഹാലക്ഷ്മിയും ചേച്ചിയുടെ ഒപ്പം മോഡലായി തിളങ്ങി. വർഷങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ ഒടുവിൽ ലഭിച്ച സ്വാതന്ത്ര്യം മീനാക്ഷി വേണ്ടുവോളം ആഘോഷിക്കുകയാണ് ഇപ്പോൾ
advertisement