advertisement

മാവേലിക്കരയിൽ മദ്യപിച്ച് അവശനായ നിലയിൽ പോലീസ് വാഹനം ഓടിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

Last Updated:

റോഡിലെ മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പോലീസിന്റെ ഈ അഭ്യാസപ്രകടനം

Rapid Read
News18
News18
മാവേലിക്കര: ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് അവശനായി അപകടകരമായ രീതിയിൽ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കായംകുളം-ചെട്ടികുളങ്ങര റോഡിൽ ഭീതി പരത്തി വാഹനം ഓടിച്ചത്.
മാന്നാർ സ്റ്റേഷനിലെ ഔദ്യോഗിക വാഹനവുമായി കായംകുളം ഭാഗത്തേക്ക് വന്ന ഉദ്യോഗസ്ഥൻ അതിവേഗത്തിലും നിയന്ത്രണമില്ലാതെയുമാണ് വാഹനം ഓടിച്ചിരുന്നത്. റോഡിലെ മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പോലീസിന്റെ ഈ അഭ്യാസപ്രകടനം.
തുടർച്ചയായി അപകടകരമായ രീതിയിൽ മുന്നോട്ട് നീങ്ങിയ വാഹനം, ഡ്രൈവർക്ക് ബോധം മറയുന്ന അവസ്ഥയായതോടെ റോഡരികിൽ നിർത്തുകയായിരുന്നു. വാഹനത്തിനുള്ളിൽ തന്നെ മദ്യപിച്ച് ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥൻ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ മാറ്റിയത്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്കരയിൽ മദ്യപിച്ച് അവശനായ നിലയിൽ പോലീസ് വാഹനം ഓടിച്ച ഉദ്യോഗസ്ഥൻ പിടിയിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement