Mohanlal | കസവു കോടി ചുറ്റി ലാലേട്ടന്റെ അമ്മ; മോഹൻലാലിന്റെ അമ്മയ്ക്ക് പിറന്നാൾ ആഘോഷം
- Published by:meera_57
- news18-malayalam
Last Updated:
കൊച്ചി എളമക്കരയിലെ വീട്ടിൽ മോഹൻലാലിന്റെ അമ്മയ്ക്ക് പിറന്നാൾ ആഘോഷം
കൊച്ചി എളമക്കരയിലെ വീട്ടിൽ മോഹൻലാലിന്റെ (Mohanlal) അമ്മയ്ക്ക് പിറന്നാൾ ആഘോഷം. വർഷങ്ങളായി പുറംലോകം അറിയാതെയും കാണാതെയുമിരുന്ന മോഹൻലാലിന്റെ അമ്മയുടെ മുഖം ഇപ്പോഴാണ് ആരാധകർ കാണുന്നത്. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ടാണ് അമ്മ പിറന്നാൾ കൊണ്ടാടിയത്
advertisement
advertisement
advertisement
advertisement
advertisement
ഫാൻസ് പേജിൽ എത്തിച്ചേർന്ന മോഹൻലാലിന്റെ അമ്മയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ പ്രണവിനെയും വിസ്മയയേയും കാണാൻ സാധിച്ചില്ല. അച്ഛമ്മയുടെ പിറന്നാളിന് പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു ഇംഗ്ലീഷ് കവിതാ ശകലം കാണാം. മോഹൻലാൽ എമ്പുരാൻ, ബറോസ് ചിത്രങ്ങളുടെ പണിപ്പുരയിലാണ്. ഇതിൽ 'ബറോസ്' ഈ വർഷം തിയേറ്ററിലെത്തും എന്നാണ് പ്രതീക്ഷ