Mohanlal | ഇന്ദ്രജിത്ത് നീട്ടിയ കുപ്പിവെള്ളം വാങ്ങി മോഹൻലാൽ പറഞ്ഞത്; മഞ്ജു വാര്യരെയും ചിരിപ്പിച്ച ഡയലോഗ്
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാലിന്റെ വാചകം കേൾക്കുന്ന ഇന്ദ്രജിത്ത് മാത്രമല്ല, മഞ്ജു വാര്യരും ചിരിയടക്കാൻ പാടുപെടുന്നത് കാണാം
രണ്ടു ദിവസം കൊണ്ട് 100 കോടി നേട്ടം തൊട്ട ചിത്രമാണ് മോഹൻലാൽ (Mohanlal) നായകനായ 'L2 എമ്പുരാൻ' (L2 Empuraan). പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സംവിധാനം ചെയ്ത മൂന്നു ഭാഗങ്ങൾ ചേർന്ന ട്രൈലജിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അതുപോലെ തന്നെ വിവാദങ്ങളും നിന്ന് കത്തുന്നുണ്ട്. മലയാള ചിത്രമെങ്കിലും, അഞ്ചു ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്ത ചിത്രം വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണവുമായി മുന്നേറുന്നു. റിലീസിന്റെ തലേദിവസം വരെയും പലയിടങ്ങളിലും പ്രൊമോഷൻ ചെയ്ത്, അവസാനം കൊച്ചിയിൽ എത്തി ആരാധകരെയും മാധ്യമങ്ങളെയും കണ്ട ശേഷമാണ് ചിത്രവുമായി അണിയറപ്രവർത്തകർ തിയേറ്ററിലെത്തിയത്
advertisement
നായകൻ മോഹൻലാൽ, നായിക മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രൊമോഷൻ പരിപാടികളിൽ സജീവമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ മാത്രമല്ല, ആരാധകരുടെ ഇടയിലും സാന്നിധ്യം അറിയിച്ച ശേഷമാണ് സിനിമയുമായി ഇവർ തിയേറ്ററിൽ എത്തിയത്. ഓരോ പ്രൊമോഷൻ ഇവെന്റിനും സ്റ്റൈലിഷ് ലുക്കിലെത്തിയ താരങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരുന്നു. ഇവിടെ മോഹൻലാലും ഇന്ദ്രജിത്തും കൂടിയുള്ള ഒരു നിമിഷം വൈറലായി മാറുകയാണ് (തുടർന്ന് വായിക്കുക)
advertisement
മോഹൻലാൽ, നിർമാതാവ് ഗോകുലം ഗോപാലൻ, ഇന്ദ്രജിത്ത് സുകുമാരൻ, നായിക മഞ്ജു വാര്യർ എന്നിവർ അണിനിരന്ന ഒരു പ്രൊമോഷൻ പരിപാടിയിലെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. ഇതിൽ ഇന്ദ്രജിത്ത് സുകുമാരൻ മോഹൻലാലിനു നേരെ ഒരു കുപ്പി വെള്ളം നീട്ടുന്നതാണ് രംഗം. നവമാധ്യമങ്ങൾ പങ്കെടുത്ത പരിപാടി ആയതിനാൽ ഈ നിമിഷം വൈറലാകാൻ അധിക കാലതാമസം വേണ്ടിവന്നില്ല. ഇന്ദ്രജിത്ത് സുകുമാരൻ നീട്ടിയ കുപ്പിവെള്ളം മോഹൻലാൽ വാങ്ങുന്നതിനും തൊട്ടു മുൻപായി പറഞ്ഞ വാചകമാണ് ശ്രദ്ധ നേടുന്നത്
advertisement
ഇന്ദ്രജിത്തിന്റേയും മോഹൻലാലിന്റെയും അടുത്തായി മഞ്ജു വാര്യർ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സാധാരണ പ്ലാസ്റ്റിക് ബോട്ടിൽ വെള്ളത്തേക്കാൾ മറ്റൊരു രൂപത്തിലെ കുപ്പിയാണ് ഇന്ദ്രജിത്ത് മോഹൻലാലിന് നേരെ നീട്ടിയത്. കഷായകുപ്പിയുടെ രൂപവുമായി സാദൃശ്യമുണ്ട് ഈ വെള്ളക്കുപ്പിക്ക്. ഒരു പുഞ്ചിരിയോട് കൂടി മോഹൻലാൽ കുപ്പിവെള്ളം സ്വീകരിച്ചതും ഇന്ദ്രജിത്തിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. എന്താണ് അതിന്റെ കാരണം എന്ന് ആർക്കും കേൾക്കാൻ സാധിക്കുന്നില്ല എങ്കിലും, ക്യാപ്‌ഷനിൽ മോഹൻലാൽ പറഞ്ഞ ആ വാചകം കാണാം
advertisement
'വെള്ളം മാത്രമേ ഉള്ളൂ അല്ലേ' എന്ന് മോഹൻലാൽ ഇന്ദ്രജിത്തിനോട് പറഞ്ഞതായാണ് ക്യാപ്‌ഷൻ. ഇത് കേൾക്കുന്ന ഇന്ദ്രജിത്ത് മാത്രമല്ല, മഞ്ജു വാര്യരും ചിരിയടക്കാൻ പാടുപെടുന്നതും കാണാം. വീഡിയോ വൈറലായതും, പലരും മറ്റുപല വ്യാഖ്യാനങ്ങളും അതിനടിയിൽ തമാശ രൂപേണ കുറിക്കുന്നു. 'ലാലേട്ടൻ പിള്ളേരുടെ കൂടി കൂടി അൽപ്പം അലമ്പാവുന്നുണ്ട്', 'അല്ല അണ്ണാ വൈറ്റ് മിക്സ് ആക്കിയതാ', 'വൈകിട്ടെന്താ പരിപാടി' എന്നെല്ലാം രസകരമായ കമന്റുകൾ കാണാം
advertisement
തമിഴ്നാട്ടിൽ നിന്നുമുള്ള ഇർഫാൻ എന്ന യൂട്യൂബർക്ക് മോഹൻലാൽ അടുത്തിടെ ഒരഭിമുഖം നൽകിയത് ഏറെ ശ്രദ്ധേയമായിരുന്നു. എപ്പോഴും ഗൗരവത്തോടു കൂടി അഭിമുഖങ്ങളിൽ പെരുമാറാറുള്ള മോഹൻലാൽ പൃഥ്വിരാജിന്റെ കൂടെ പങ്കെടുത്ത ഈ ഇന്റർവ്യൂവിൽ യുവതാരങ്ങളെക്കാൾ കുസൃതി നിറഞ്ഞ മറുപടികൾ നൽകിയിരുന്നു. ചോദിച്ച ഓരോ ചോദ്യത്തിനും മോഹൻലാൽ നൽകിയ മറുപടി എന്നതിനേക്കാൾ കൗണ്ടറുകൾ എന്നുവേണം പറയാൻ. മില്യൺ കണക്കിന് വ്യൂസ് നേടിയ ഈ വീഡിയോയ്ക്ക് കേരളത്തിനകത്തും പുറത്തും നിന്നുള്ളവരുടെ പിന്തുണയുണ്ട്. എന്നാൽ, കടുത്ത ആരാധകർക്ക് അവരുടെ പഴയ ലാലേട്ടനെ തിരികെ കിട്ടിയ സന്തോഷമായിരുന്നു മനസ്സിൽ