ദിലീപ് ചിത്രത്തിലെ വില്ലൻ; തന്നെക്കാൾ 18 വയസ് കൂടിയ നടനൊപ്പം ലിവിങ് ടുഗെദർ നയിക്കുന്ന നടി
- Published by:meera_57
- news18-malayalam
Last Updated:
നടന്റെ ഭാര്യ 16 വർഷം മുൻപ് മരിച്ചു. മകനൊപ്പം ജീവിക്കുന്നതിനിടെയാണ് നടിയുടെ കടന്നുവരവ്
മുഗ്ധ ഗോഡ്‌സെ (Mugdha Godse) എന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയിലെ ബോളിവുഡ് ആരാധകർ അറിയണമെന്നില്ല. 2008ലെ 'ഫാഷൻ' എന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവർക്കൊപ്പം അരങ്ങേറ്റം കുറിച്ച നടിയാണവർ. 2015 മുതൽ അവർ ഒരു സിനിമയിൽപ്പോലും അഭിനയിച്ചിരുന്നില്ല. എന്നാൽ, വ്യക്തിജീവിതത്തിന്റെ പേരിൽ അവർ വാർത്തകളിൽ നിറയാതെയുമിരുന്നില്ല. വളരെ വർഷങ്ങളായി നടൻ ദിലീപിന്റെ സിനിമയിലൂടെ മലയാളികൾക്കും സുപരിചിതനായ നടന്റെ ഒപ്പം ലിവിങ് ടുഗെദർ നയിച്ച് വരികയാണ് താരം. ഇന്ന് മുദ്‌ഗയുടെ 39-ാം ജന്മദിനം. ട്വിസ്റ്റുകൾ നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക്
advertisement
advertisement
advertisement
advertisement
2004ലെ മിസ് ഇന്ത്യ മത്സരത്തിലെ സെമി-ഫൈനലിൽ മുഗ്ധ മത്സരാർത്ഥിയായി. പ്രിയങ്ക ചോപ്രയുടെ കൂടെ അവർ അഭിയനയിച്ച 2008ലെ മധുർ ഭണ്ഡാർക്കർ ചിത്രം 'ഫാഷൻ' അവരെ ബോളിവുഡിലെത്തിച്ചു. ആത്മവിശ്വാസം തുളുമ്പുന്ന, സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന മോഡലിന്റെ വേഷം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു
advertisement
advertisement
സിനിമയിൽ നിന്നും അപ്രത്യക്ഷയായി എങ്കിലും, മുഗ്ധയും രാഹുൽ ദേവും തമ്മിലെ ബന്ധം പരസ്യമാണ്. പ്രത്യേകിച്ചും ഇരുവരും തമ്മിലെ പ്രായവ്യത്യാസം കണക്കിലെടുക്കുമ്പോൾ. ഡൽഹിയിൽ ജനിച്ചുവളർന്ന രാഹുൽ ദേവിന് പ്രായം 56 വയസ്സാണ്. ജലന്ധറിൽ വേരുള്ള പഞ്ചാബി കുടുംബത്തിലെ അംഗമാണ് അദ്ദേഹം. അടുത്തിടെ അന്തരിച്ച നടൻ മുകുൾ ദേവിന്റെ സഹോദരനാണ് രാഹുൽ
advertisement
advertisement