'ഇതെനിക്ക് വൈകാരികമായ നിമിഷം'; നാഗചൈതന്യ- ശോഭിത വിവാഹചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന
- Published by:Vishnupriya S
- news18-malayalam
Last Updated:
വൈകാരികമായ കുറിപ്പോടെ ശോഭിതയെ കുടംബത്തിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് നാഗാർജുന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
advertisement
advertisement
advertisement
'അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു'.
advertisement
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങൾ അണിഞ്ഞ് സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത വധുവായി ഒരുങ്ങിയെത്തിയത്. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.