ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി നവ്യ നായർ. തുടക്കം മുതൽ തന്നെ മലയാളി മനസ്സിൽ താരം ഇടം പിടിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിൻരെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്.
advertisement
2/7
സോഷ്യൽ മീഡിയയിൽ സജീവമായ താരം ,തന്റെ എല്ല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഡ്രീം കാർ സ്വന്തമാക്കിയ വിശേഷമാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
advertisement
3/7
ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യ വാങ്ങിയിരിക്കുന്നത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്.
advertisement
4/7
"എൻ്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാൽ ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ - അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല.
advertisement
5/7
എന്ന് കുറിച്ചാണ് താരം വീഡിയോ ആദ്യം പങ്കുവച്ചത്. ഇതിനു പിന്നാലെ ദൈവത്തിന് നന്ദി അറിയിച്ച് കൊണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതോടെ നിരവധി പേരാണ് താരത്തിനു ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
advertisement
6/7
മലയാള സിനിമയിലെ ബാലാമണി ആയിട്ടാണ് ഇന്നും നവ്യയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി മലയാളി സിനിമ പ്രേക്ഷകരുടെ സ്വന്തമാണ് നവ്യ.
advertisement
7/7
വിവാഹശേഷം അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്ത നവ്യ ഇപ്പോൾ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീയും ജാനകി ജാനേയും ആണ് മടങ്ങിവരവിൽ നവ്യ അഭിനയിച്ചത് . ആ മടങ്ങി വരവിന് സന്തോഷിന് ആണ് ആരാധകർ നന്ദി പറഞ്ഞതും.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.
3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.
നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.