ന്യൂസിലാൻഡിൽ മലയാളത്തിലെ പ്രമുഖതാരമല്ല; ആൾക്കൂട്ടത്തിൽ ഒരാളായി പുതുവത്സരത്തെ വരവേറ്റ് നവ്യ നായർ

Last Updated:
ന്യൂസിലാൻഡിൽ താരമോ, പ്രമുഖയോ ഒന്നുമല്ല. ആൾകൂട്ടത്തിന്റെ കൂടെക്കൂടിയാൽ ആർക്കും ഇതാരെന്നു എളുപ്പം മനസിലാവുകയുമില്ല
1/6
നാട്ടിലെങ്കിൽ, നൃത്തവും അഭിനയവും അവതരണവുമായി തിരക്കിലാകേണ്ട സമയമാണിത്. എന്നാൽ, എല്ലാവരും ആഗ്രഹിക്കുന്ന ഒരു 'മി ടൈം' താരങ്ങൾക്കും ആവശ്യമാണ്. അതിനായി നാടുവിട്ട് നേരെ ന്യൂസിലാൻഡിൽ (NewZealand) എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ (Navya Nair). ഇവിടെ താരമോ, പ്രമുഖയോ ഒന്നുമല്ല. ആൾകൂട്ടത്തിന്റെ കൂടെക്കൂടിയാൽ ആർക്കും ഇതാരെന്നു എളുപ്പം മനസിലാവുകയുമില്ല. സെൽഫികളുടെയോ, ഫോട്ടോകളുടെയോ തിരക്കുമില്ല. ആർത്തുല്ലസിച്ച് പുതുവർഷത്തെ വരവേൽക്കുകയും ചെയ്യാം. പുതിയ വർഷത്തെ തീർത്തും പുത്തനായി തന്നെ സ്വീകരിക്കാൻ ഇക്കുറി നവ്യ തീരുമാനിച്ചു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ 

advertisement
2/6
കൂടെ പരിചയക്കാരായ രണ്ടുപേർ കൂടിയുണ്ട് എന്ന് നവ്യ ക്യാപ്‌ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലായാലും വിദേശത്തായാലും പൊതുസ്ഥലത്തു പുതുവത്സരം ആഘോഷിക്കണമെങ്കിൽ, പാർക്കിംഗ് എന്ന കഠിന പാത പിന്തുടർന്ന് മതിയാവൂ. പാർക്കിംഗ് പ്രശ്നം മറികടന്ന്, സ്കൈ ടവർ വരെയുള്ള നീണ്ട കാൽനട യാത്രക്ക് അതിന്റേതായ മൂല്യമുണ്ട്. കൗണ്ട്ഡൌൺ സീറോ ആകുന്നതു വരെ ഒച്ചവെച്ചും, കൂവിയും, നിലവിളിച്ചുമെല്ലാം ആഘോഷിച്ചത് തീർത്തും ആനന്ദകരം. സന്തോഷം നിറഞ്ഞ അനവധിപ്പേരാൾ ചുറ്റപ്പെട്ടിരുന്നു. ഈ നിമിഷം ഒരിക്കലും മറക്കില്ല. ഒരു പുത്തൻ അനുഭവമായിരുന്നു' എന്ന് നവ്യയുടെ ക്യാപ്‌ഷൻ (തുടർന്ന് വായിക്കുക)
കൂടെ പരിചയക്കാരായ രണ്ടുപേർ കൂടിയുണ്ട് എന്ന് നവ്യ ക്യാപ്‌ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലായാലും വിദേശത്തായാലും പൊതുസ്ഥലത്തു പുതുവത്സരം ആഘോഷിക്കണമെങ്കിൽ, പാർക്കിംഗ് എന്ന കഠിന പാത പിന്തുടർന്ന് മതിയാവൂ. 'പാർക്കിംഗ് പ്രശ്നം മറികടന്ന്, സ്കൈ ടവർ വരെയുള്ള നീണ്ട കാൽനട യാത്രക്ക് അതിന്റേതായ മൂല്യമുണ്ട്. കൗണ്ട്ഡൌൺ സീറോ ആകുന്നതു വരെ ഒച്ചവെച്ചും, കൂവിയും, നിലവിളിച്ചുമെല്ലാം ആഘോഷിച്ചത് തീർത്തും ആനന്ദകരം. സന്തോഷം നിറഞ്ഞ അനവധിപ്പേരാൾ ചുറ്റപ്പെട്ടിരുന്നു. ഈ നിമിഷം ഒരിക്കലും മറക്കില്ല. ഒരു പുത്തൻ അനുഭവമായിരുന്നു' എന്ന് നവ്യയുടെ ക്യാപ്‌ഷൻ (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു സോളോ ട്രിപ്പ് നടത്തിയ നവ്യാ നായരെ അടുത്തകാലത്തോ, മുൻപോ ഒന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കണ്ടുകാണില്ല. എവിടെപ്പോയാലും തന്റെ പ്രിയപ്പെട്ടവർ ആരെങ്കിലും, കൂടെയുണ്ടാകും. ഒരിക്കൽ ട്രെയിൻ യാത്രയ്ക്ക് പോലും തന്റെ കൂട്ടുകാരിയെ കൂടെക്കൂട്ടിയ വ്യക്തിയാണ് നവ്യ നായർ. മറ്റു പല സമയങ്ങളിലും നവ്യ തന്റെ വീട്ടുകാരെയോ, കൂട്ടുകാരെയോ ഒക്കെ ഒപ്പം കൊണ്ടുപോയ കാഴ്ച മാത്രമേ നവ്യയുടെ ഇൻസ്റ്റഗ്രാമിൽ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, തനിച്ചുള്ള ജീവിതത്തെയും സ്നേഹിക്കാൻ താൻ പഠിച്ചുകഴിഞ്ഞു എന്ന് നവ്യ നായർ ഒരു വ്ലോഗിൽ പറഞ്ഞിരുന്നു

4/6
അതിനു മുന്നോടിയായാവണം, നവ്യ പുതിയ വർഷത്തിൽത്തന്നെ ഇങ്ങനെയൊരു യാത്രക്ക് തുടക്കം കുറിച്ചത്. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്തു വിരിയുന്ന സന്തോഷവും നിഷ്കളങ്കതയും ആശ്വാസവും എല്ലാം നവ്യയിൽ കാണാം. ലോകത്താദ്യം പുതുവര്ഷാഘോഷം നടക്കുന്ന ഇവിടെയാണ് എന്നത് കൊണ്ടാണ് ഇങ്ങോട്ടേക്ക് തന്നെ വണ്ടികയറിയത് എന്ന് നവ്യ നായരുടെ ക്യാപ്‌ഷൻ പറയും. ഫോട്ടോകളും ചിത്രങ്ങളും ചേർത്താണ് നവ്യ ഇൻസ്റ്റഗ്രാം അപ്‌ലോഡുകൾ ചെയ്തിട്ടുളളത്

5/6
കുറച്ചു കാലങ്ങളായി മകൻ സായ് കൃഷ്ണയാണ് നവ്യയുടെ ട്രാവൽ സഹചാരി. അമ്മയും മകനും കൂടെ ബാലിയിൽ പോയ സന്തോഷം നവ്യയുടെ പോസ്റ്റുകളിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ, ടീനേജറായ സായ് കൃഷ്ണയെ ഇനി അവന്റെ കൂട്ടുകാരുടെ ഒപ്പം ചെറിയ ആഘോഷങ്ങൾ നടത്താൻ നവ്യ പ്രാപ്തനാക്കുകയാണ്. ഇക്കഴിഞ്ഞ പിറന്നാളിനും മുൻവർഷങ്ങളിൽ എന്ന പോലെ ഗംഭീര പരിപാടികൾ നടത്താതെ, മകനെ അവന്റെ കൂട്ടുകാർക്കൊപ്പം ചെറിയ രീതിയിൽ ആഘോഷിക്കാൻ വിട്ടിരിക്കുകയായിരുന്നു നവ്യ നായർ

6/6
എപ്പോഴും എന്തെങ്കിലും എല്ലാം ചെയ്ത് തിരക്കിലാവാൻ നവ്യ ശ്രദ്ധിക്കാറുണ്ട്. നാട്ടിലെ നൃത്തവിദ്യാലയം പ്രവർത്തിക്കുന്നത് നവ്യയുടെ വീടിന്റെ മുകൾനിലയിലാണ്. 'മാതംഗി' എന്ന ഈ നൃത്തലയത്തിൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാർക്കും നവ്യ അധ്യാപികയാണ്. അച്ഛൻ രാജുവും അമ്മ വീണയും മകൻ സായ് കൃഷ്ണയും അനുജൻ രാഹുലുമെല്ലാം നവ്യ നായർക്ക് പിന്തുണയുമായി കൂടെയുണ്ടാകാറുണ്ട്. നവ്യയുടെ നൃത്തവിദ്യാലയത്തിന്റെ പ്രധാന നടത്തിപ്പുകാരായി അച്ഛനമ്മമാർ കൂടിയുണ്ട്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement