Nayanthara | മൂന്നു കൊല്ലം മുൻപേ പ്രഖ്യാപിച്ച് തെറിവിളി കേട്ടതാ; നയൻ‌താരക്കും വിഗ്നേഷ് ശിവനും ഇപ്പൊ പിരിയാൻ സൗകര്യമില്ലാട്ടോ

Last Updated:
വിവാഹം കഴിഞ്ഞ് കേവലം മാസങ്ങൾക്കകം അച്ഛനമ്മമാരായവരാണ് നയൻ‌താരയും വിഗ്നേഷ് ശിവനും
1/6
ക്യൂട്ട് കപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന താരദമ്പതികൾ അനവധിയുണ്ടാകും. പക്ഷേ, പവർ കപിൾ എന്ന് വിളിക്കപ്പെടാൻ ഒരു റേഞ്ച് വേണം. അതിനർഹരായവരാണ് നടി നയൻ‌താരയും (Nayanthara) സംവിധായകനായ അവരുടെ ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan). വിവാഹശേഷം അവർ അതുവരെ എന്തായിരുന്നോ, അതിലും വലിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ഈ ദമ്പതികളെക്കൊണ്ട് സാധിച്ചു എന്നതാണ് വിഷയം. വിവാഹം കഴിഞ്ഞ് കേവലം മാസങ്ങൾക്കകം അച്ഛനമ്മമാർ ആയവരാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. ഇന്ന് വാടകഗർഭധാരണത്തിലൂടെ പിറന്ന ഇരട്ടകുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം അവർ മൂന്നാം വിവാഹവാർഷികം ആഘോഷമാക്കുന്നു
ക്യൂട്ട് കപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന താരദമ്പതികൾ അനവധിയുണ്ടാകും. പക്ഷേ, പവർ കപിൾ എന്ന് വിളിക്കപ്പെടാൻ ഒരു റേഞ്ച് വേണം. അതിനർഹരായവരാണ് നടി നയൻ‌താരയും (Nayanthara) സംവിധായകനായ അവരുടെ ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan). വിവാഹശേഷം അവർ അതുവരെ എന്തായിരുന്നോ, അതിലും വലിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ഈ ദമ്പതികളെക്കൊണ്ട് സാധിച്ചു എന്നതാണ് വിഷയം. വിവാഹം കഴിഞ്ഞ് കേവലം മാസങ്ങൾക്കകം അച്ഛനമ്മമാരായവരാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. ഇന്ന് വാടകഗർഭധാരണത്തിലൂടെ പിറന്ന ഇരട്ടകുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം അവർ മൂന്നാം വിവാഹവാർഷികം ആഘോഷമാക്കുന്നു
advertisement
2/6
നേരം പുലരും മുൻപ് തന്നെ നയൻ‌താര, വിഗ്നേഷിനെയും മക്കളെയും ചേർത്ത് നിർത്തി ഒരുപിടി ചിത്രങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. അമ്മയായും ഭാര്യയായും മിന്നിമറിയുന്ന തന്റെ വ്യക്തതിജീവിതത്തിലെ ഏടുകൾ ഈ ചിത്രങ്ങളിൽ തെളിയുന്നു. മക്കൾക്കും ഇക്കൊല്ലം മൂന്നു വയസ് തികയും. കൈക്കുഞ്ഞുങ്ങൾ എന്ന നിലയിൽ നിന്നും തിരിച്ചറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു നീങ്ങുകയാണ് നയൻ‌താരയുടെ ഇരട്ടക്കുട്ടികൾ. നയൻസും വിക്കിയും ഈ സന്തോഷങ്ങൾ കൈനീട്ടി വാങ്ങുമ്പോൾ മൂന്നു വർഷം മുൻപ് നടന്ന ഒരു പ്രഖ്യാപനം പലരും കേട്ടിരിക്കും (തുടർന്ന് വായിക്കുക)

3/6
പ്രായം 35 പിന്നിട്ട് പിന്നെയും വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് നയൻ‌താര വിവാഹിതയായത്. ചെന്നൈയിൽ നടന്ന ആഡംബര വിവാഹത്തിൽ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ മുതൽ തലൈവർ രജനികാന്ത് വരെ അനവധിപ്പേർ എത്തിച്ചേർന്നു. അക്കാലങ്ങളിൽ പുറത്തുവന്ന വിമർശനങ്ങൾ പലതും ആരും മറക്കാനിടയില്ല. അമ്മൂമ്മ പ്രായത്തിൽ വിവാഹം ചെയ്തിട്ട് നയൻ‌താര ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചയാൾ ഒരു ഡോക്‌ടർ ആയിരുന്നു. അവിടെക്കൊണ്ടു തീർന്നില്ല

4/6
വീണ്ടുമെത്തി മറ്റൊരു 'പ്രവചന സിംഹം'. താരങ്ങൾ തമ്മിൽ വിവാഹിതരായാൽ ഇദ്ദേഹത്തിന്റെ വരവ് ഒരു സിനിമയുടെ ഇന്റെർവൽ എന്നതുപോലെയാണ്. ആരും വിളിച്ചില്ലെങ്കിലും വന്നിരിക്കും. നടൻ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹം ചെയ്തപ്പോഴും ഒരു വിവാഹമോചനം പ്രവചിച്ചു കൊണ്ട് വേണു സ്വാമി എന്ന ജ്യോതിഷി രംഗത്തു വന്നിരുന്നു. നയൻ‌താരയും വിഗ്നേഷ് ശിവനും പിരിയും എന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതിനിടയിൽ ആക സംഭവിച്ചത് നയൻ‌താര ഒരിക്കൽ വിക്കിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നത് മാത്രമാണ്

5/6
അത് വീണ്ടും ഫോളോ ചെയ്തു കൊണ്ട് നയൻസും വിക്കിയും ആ 'പിരിയലും' അവസാനിപ്പിച്ചു. പിന്നെയും കാലവും കാതവും ഏറെ മുന്നോട്ടു പോയി. ചെന്നൈ നഗരത്തിൽ നയനമനോഹരമായ ഒരു ഓഫീസ് ഇന്നിവർക്കുണ്ട്. ആർക്കിടെക്ച്ചർ മികവിന്റെ കേന്ദ്രം കൂടിയാണ് ഇത്. 2024ൽ നയൻ‌താരയുടെ കരിയർ അവസാനിക്കും എന്നും പ്രവാചകൻ പറഞ്ഞിരുന്നു. എങ്കിൽ പിന്നെ മുക്കുത്തിയമ്മൻ രണ്ടാം ഭാഗം ആരംഭിച്ചതെപ്പോൾ എന്ന് ആലോചിച്ചാൽ ഈ പ്രവചനത്തിനുള്ള മറുപടിയും കിട്ടും. അങ്ങനെ പ്രവചനങ്ങളെ കാറ്റില്പറത്തി നയൻ‌താരയും വിഗ്നേഷ് ശിവനും അവരുടെ ജൈത്രയാത്ര തുടരുകയാണ്

6/6
വേണു സ്വാമിയുടെ പ്രവചനങ്ങൾക്കെതിരെ താരസംഘടന പോലും രംഗത്തു വന്നിരുന്നു. എന്തായാലും നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇതൊന്നും ഏൽക്കില്ല. നയൻ‌താരയുടെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന മരുമകൻ കൂടിയാണ് വിഗ്നേഷ്. പ്രത്യേകിച്ചും അമ്മ ഓമനയ്ക്ക് തന്റെ മകനോളം സ്നേഹമാണ് മരുമകൻ വിക്കിയോടും. 'അമ്മ: ചക്കരയുമ്മ' എന്നാണ് വിക്കി അമ്മയുടെ പേര് ഫോണിൽ സേവ് ചെയ്തിട്ടുളളതും. പവർ കപിൾ ഇനിയും നേട്ടങ്ങൾ കയ്യെത്തിപിടിക്കട്ടെ, അവരുടെ ഉയിരിനെയും ഉലകത്തെയും ചേർത്തുപിടിച്ച്

രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍

  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement