ഒരു തുടക്കം കിട്ടിയാൽ പ്രതിഭ തെളിയിക്കാൻ പ്രാപ്തരായ അനേകം പ്രതിഭകളുള്ള നാടാണ് കേരളം. ഇന്ന് അറിയപ്പെടുന്ന താരങ്ങൾ പലരും ഒരുകാലത്ത് അങ്ങനെ ലഭിച്ച അവസരങ്ങളിലൂടെ കയറിവന്നവരാണ്. ഒരുപക്ഷേ നിലവിലെ താരപ്രഭയുമായി തട്ടിച്ചു നോക്കിയാൽ ആദ്യത്തെ പ്രകടനം വളരെ ചെറുതായിരിക്കും. എന്നാൽ ഇത്രയേറെ കഷ്‌ടപ്പെട്ടാണ് കയറിവന്നത് എന്നതിന്റെ ഓർമ്മക്കുറിപ്പായി ആ പഴയകാലം നിലനിൽക്കും