Nayanthara | അച്ഛന് വീട്ടിൽ ഐ.സി.യു. ഒരുക്കി നയൻതാര; മകളെ കിട്ടിയത് ഭാഗ്യമെന്ന് അമ്മ ഓമന കുര്യൻ
- Published by:meera_57
- news18-malayalam
Last Updated:
തമിഴിൽ പോയപ്പോൾ, അച്ഛൻ കുര്യൻ ആണ് മകൾക്കൊപ്പം അകമ്പടി പോയത്. പക്ഷേ...
തെന്നിന്ത്യൻ സിനിമയ്ക്ക് മലയാളത്തിൽ നിന്നൊരു റാണി. അത് നയൻതാര (Nayanthara) അല്ല എന്ന് പറയാൻ പറ്റുമോ എന്നാണ് ചോദ്യം. നയൻതാരയുടെ വിവാഹവും ജീവിതവും വരച്ചിടുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ എത്തിക്കഴിഞ്ഞു. നയൻതാരയുടെ ജന്മദിനത്തിൽ തന്നെയാണ് ഏറെ കാത്തിരുന്ന ആ ഡോക്യുമെന്ററി പുറത്തു വന്നിട്ടുള്ളത്. നയൻതാരയുടെ അമ്മയും ഭർത്താവു വിഗ്നേഷ് ശിവനും ഉൾപ്പെടെ ചലച്ചിത്ര ലോകത്തെ പ്രഗത്ഭർ പലരും ഈ വീഡിയോയുടെ ഭാഗമായിട്ട്. ആദ്യ സിനിമ സംവിധാനം ചെയ്ത സത്യൻ അന്തിക്കാടും നടി പാർവതി തിരുവോത്തുമാണ് ചലച്ചിത്ര ലോകത്തു നിന്നുമുള്ള മലയാള സാന്നിധ്യം
advertisement
നയൻതാരയുടെ 40-ാം ജന്മദിനമാണിന്ന്. നയൻതാര എന്ന അഭിനേത്രിയേയും അവരുമായി ബന്ധപ്പെട്ട് പലതരത്തിൽ വന്ന വാർത്തകളും മാത്രമാകും പ്രേക്ഷകരുടെ അറിവിലുള്ള വിവരം. എന്നാൽ നയൻതാര എന്ന മകളെ അറിയാവുന്ന സ്വന്തം അമ്മയുടെ വാക്കുകൾ പ്രസക്തമാണ്. പഠനവുമായി മുന്നോട്ടു പോയിരുന്ന കുര്യൻ, ഓമന ദമ്പതികളുടെ മകൾ നയൻതാരയ്ക്ക് സിനിമയിലേക്ക് തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വിളി വന്നത്. ഒരു വനിതാ മാസികയുടെ കവർ ചിത്രം കണ്ടാണ് സത്യൻ അന്തിക്കാട് നയൻതാരയെ സിനിമയിലേക്ക് ക്ഷണിക്കുന്നതും (തുടർന്ന് വായിക്കുക)
advertisement
അച്ഛനും അമ്മയ്ക്കും അത്രകണ്ട് സിനിമയോട് അകൽച്ചയില്ലായിരുന്നു എങ്കിലും, കസിൻസ് ഉൾപ്പെടുന്ന ബന്ധുക്കൾ ഡയാന സിനിമയിലേക്ക് പോകുന്നതിൽ എതിർപ്പുള്ളവരായിരുന്നു. സിനിമയുടെ ആദ്യ നാളുകളിൽ അച്ഛനും അമ്മയുമാണ് നയൻസിന്റെ ഒപ്പം ഉണ്ടായിരുന്നത്. തമിഴിൽ പോയപ്പോൾ, അച്ഛൻ കുര്യൻ ആണ് മകൾക്കൊപ്പം അകമ്പടി പോയത്. പക്ഷേ, നയൻതാരയുടെ മൂന്നോ നാലോ തമിഴ് ചിത്രങ്ങൾ കഴിഞ്ഞതും അച്ഛൻ കുര്യനിൽ ചില മാറ്റങ്ങൾ കുടുംബം ശ്രദ്ധിച്ചു തുടങ്ങി
advertisement
തുടക്കത്തിൽ ഭക്ഷണം കഴിക്കാനായിരുന്നു ബുദ്ധിമുട്ട് എന്ന് അമ്മ ഓമന ഓർക്കുന്നു. പതിയെ പതിയെ അദ്ദേഹം കാര്യങ്ങൾ മറന്നു തുടങ്ങി. ഇപ്പോൾ ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നു പോകുന്നു. പിതാവിന് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉള്ളതായി നയൻതാര. ഒരു നൂറു പ്രശ്നങ്ങൾ അതിനു പുറത്തും അദ്ദേഹം അനുഭവിക്കുന്നുണ്ട്. തന്റെ ജ്യേഷ്‌ഠൻ ദുബായിൽ താമസമായതിനാൽ, ഇടയ്ക്കിടെ അച്ഛന്റെ അരികിലേക്ക് ഓടിയെത്താൻ പ്രയാസമുണ്ട്. അതിനാൽ, നയൻതാര തന്നെയാണ് ഉത്തരവാദിത്തങ്ങൾ നോക്കിനടത്താറ്
advertisement
എത്ര തിരക്കുണ്ടെങ്കിലും, മകൾ ഓരോ ദിവസവും മൂന്നോ നാലോ തവണയെങ്കിലും വീട്ടിലേക്ക് ഫോൺ ചെയ്യും. അമ്മയ്ക്കും അച്ഛനും സുഖമാണോ എന്ന് തിരക്കും. ഏതു വിഷമം ഉണ്ടെങ്കിലും, അമ്മയോടാകും നയൻതാര വിളിച്ചു സംസാരിക്കുക. മകളെ ദൈവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് താനാണ് എന്ന് ഓമനക്ക് പറയാൻ സാധിക്കും. അച്ഛനെ ഇപ്പോൾ ഒരു കുഞ്ഞിനെ എന്നപോലെയാണ് തന്റെ അമ്മ പരിപാലിക്കുന്നത് എന്ന് നയൻതാര
advertisement
കൊച്ചിയിലെ വീട്ടിൽ നയൻതാര അച്ഛനായി ഒരു ഐ.സി.യു. സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതുനേരത്തും പ്രവർത്തന സജ്ജമാണ്. അദ്ദേഹത്തെ പരിപാലിക്കുന്നത് അമ്മ ഓമന തന്നെയാണ്. തിരക്കുപിടിച്ച നടി എന്ന ഇമേജ് ആണ് പുറംലോകത്തെങ്കിലും, അച്ഛനെയും അമ്മയെയും മകൾ നോക്കുന്നത് പൊന്നുപോലെയെന്ന് അമ്മ പറയുന്നു. ഇങ്ങനെ ഒരു മകളെ കിട്ടിയതാണ് തങ്ങളുടെ മഹാഭാഗ്യം എന്ന് പറയുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറുന്നു, കണ്ണുകൾ നിറയുന്നു. താൻ ഏറെ ആഗ്രഹിച്ചത് പോലെ വളരെ നല്ലൊരു മരുമകനെ തന്നെയാണ് വിഗ്നേഷ് ശിവനിലൂടെ കിട്ടിയത് എന്നും ഓമന