Nayanthara | നയൻ‌താരക്ക് പ്രഖ്യാപിക്കാൻ തോന്നിയ ദിവസം പണിയായി; ചിലമ്പരസനെ ഓർമപ്പെടുത്തി ഫാൻസ്‌

Last Updated:
യാതൊരു മുഖവുരയുമില്ലാതെ നയൻ‌താര വീണ്ടുമൊരു പ്രഖ്യാപനവുമായി വരികയാണ്. പക്ഷേ...
1/6
കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു നടി നയൻ‌താരയുടെ (Nayanthara) സിനിമാ പ്രവേശം മുതൽ, വിവാഹം വരെയുള്ള ജീവിതം ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയുടെ റിലീസ്. 'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' (Nayanthara: Beyond the Fairy Tale) എന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായത്തിനൊപ്പം ഈ ചിത്രം സൃഷ്‌ടിച്ച വിവാദങ്ങളും ചെറുതല്ല. നിർമാതാവ് കൂടിയായ നടൻ ധനുഷിന്റെ അനുവാദമില്ലാതെ അദ്ദേഹം നിർമിച്ച 'നാനും റൗഡി താൻ' എന്ന സിനിമയിൽ നിന്നും മൂന്നു സെക്കന്റ് മാത്രമുള്ള ഒരു ബിഹൈൻഡ് ദി സീൻ രംഗം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയാണ് നയൻസിനെ കോടതി കയറ്റിയത്. ഇപ്പോൾ നയൻ‌താര മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. എന്നാൽ, പലരും ഈ പോസ്റ്റിൽ ചിലമ്പരസനെ ഓർമപ്പെടുത്തിയിട്ടുണ്ട്
കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു നടി നയൻ‌താരയുടെ (Nayanthara) സിനിമാ പ്രവേശം മുതൽ, വിവാഹം വരെയുള്ള ജീവിതം ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയുടെ റിലീസ്. 'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' (Nayanthara: Beyond the Fairy Tale) എന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായത്തിനൊപ്പം ഈ ചിത്രം സൃഷ്‌ടിച്ച വിവാദങ്ങളും ചെറുതല്ല. നിർമാതാവ് കൂടിയായ നടൻ ധനുഷിന്റെ അനുവാദമില്ലാതെ അദ്ദേഹം നിർമിച്ച 'നാനും റൗഡി താൻ' എന്ന സിനിമയിൽ നിന്നും മൂന്നു സെക്കന്റ് മാത്രമുള്ള ഒരു ബിഹൈൻഡ് ദി സീൻ രംഗം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതാണ് നയൻസിനെ കോടതി കയറ്റിയത്. ഇപ്പോൾ നയൻ‌താര മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. എന്നാൽ, പലരും ഈ പോസ്റ്റിൽ ചിലമ്പരസനെ ഓർമപ്പെടുത്തിയിട്ടുണ്ട്
advertisement
2/6
നയൻ‌താരയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഡോക്യുമെന്ററി റിലീസ് ചെയ്തത് താരത്തിന്റെ വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു. ഈ കാലതാമസത്തിന്റെ പ്രധാന കാരണം ധനുഷുമായുള്ള നിയമപോരാട്ടമായിരുന്നു. എന്നാൽ, മുഖവുര യാതൊന്നുമില്ലാതെ നയൻ‌താര വീണ്ടുമൊരു പ്രഖ്യാപനവുമായി വരികയാണ്. പക്ഷേ, വച്ചത് വിനയായി എന്ന സ്ഥിതിവിശേഷം വന്നു ചേരാൻ താമസമുണ്ടായില്ല (തുടർന്ന് വായിക്കുക)

3/6
ഈ കാത്തിരിപ്പിന് ഇനി രണ്ടുനാൾ മാത്രം. നെറ്റ്ഫ്ലിക്സിൽ തന്നെയാകും നയൻ‌താരയുടെ ഈ സർപ്രൈസും പ്രത്യക്ഷപ്പെടുക. എന്താണെന്ന കാര്യം അറിയണമെങ്കിൽ അതിന് ഫെബ്രുവരി മൂന്നു വരെ കാത്തിരിപ്പ് തുടരേണ്ടി വരും. അപ്പോഴേക്കും, ഫാൻസ്‌ മറ്റൊരു കാര്യം കുത്തിപ്പൊക്കി എന്ന് മാത്രം. ഫെബ്രുവരി മൂന്ന്, നയൻ‌താരയുടെ അടുത്ത സർപ്രൈസിന്റെ ദിനമെങ്കിൽ, അതെ ദിവസം താരത്തിന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായിരുന്ന ചിലമ്പരസനുമായി ബന്ധപ്പെട്ടു കിടക്കുന്നു

4/6
ഒരുകാലത്ത് ഗോസിപ് കോളങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് നിറഞ്ഞ പേരാണ് നടി നയൻ‌താരയുടെയും ചിമ്പു എന്ന ചിലമ്പരസൻറെയും. നയൻ‌താരയുടെ കരിയറിന്റെ ആദ്യ നാളുകളിലാണ് ഇവർ തമ്മിലെ അടുപ്പത്തിന്റെ ആഴമേറിയത്. എന്നാലിത് അധികനാൾ നീണ്ടില്ല. പരസ്പരം പഴിപറയാതെയും, ചെളി വാരിയെറിയാതെയുമുള്ള മാന്യമായ വേർപിരിയലായിരുന്നു ഇവരുടേത്. ശേഷം രണ്ടുപേരും ഇരുവഴി പിരിഞ്ഞു. നയൻ‌താര വിഗ്നേഷ് ശിവനെ വിവാഹം ചെയ്ത് കുഞ്ഞുങ്ങളുമായി ജീവിക്കുന്നു. ചിലമ്പരസൻ എന്ന ചിമ്പു ഇന്നും അവിവാഹിതനായി തുടരുകയാണ്

5/6
ഇതിപ്പോൾ നയൻ‌താര പുതിയ പ്രഖ്യാപനം പറഞ്ഞുറപ്പിച്ചത് ചിലമ്പരസന്റെ ജന്മദിനത്തിലാണ്. ഫെബ്രുവരി മൂന്ന് എന്നത് ചിമ്പുവിന്റെ ജന്മദിനമാണ്. ചിമ്പു ഫാൻസ്‌ പലരും നയൻ‌താരയുടെ പോസ്റ്റിനു താഴെയെത്തി അവരുടെ 'STR' സ്നേഹം പ്രകടിപ്പിക്കുന്നുമുണ്ട്. ഡോക്യുമെന്ററിയേ സംബന്ധിച്ച തർക്കം കോടതി കയറിയതും, അടുത്തിടെ ധനുഷിന് അനുകൂലമായി വിധി വന്നിരുന്നു. നെറ്റ്ഫ്ലിക്സിൽ അടുത്തെണ്ടാകും നയൻ‌താര ഉദ്ദേശിക്കുക എന്നതിനെ കുറിച്ചും പലതരം ചർച്ചകൾ കമന്റ് ബോക്സിൽ പുരോഗമിക്കുന്നുണ്ട്. നയൻ‌താരയുമായി ബന്ധപ്പെടുത്തി ഇനി 'ടെസ്റ്റ്', 'ലവ് ഇൻഷുറൻസ് കമ്പനി' തുടങ്ങിയ ചിത്രങ്ങൾ വരാനിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാകുമോ പ്രഖ്യാപനം എന്നും സംശയിക്കേണ്ടിയിരിക്കുന്നു

6/6
ഈ മാസം ചിമ്പുവിന് 41 വയസ് തികയും. ഈ ദിനം ആഘോഷമാക്കാൻ ഫാൻസും തയാറെടുത്തു കഴിഞ്ഞിരിക്കും. കമൽ ഹാസൻ നായകനാവുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിൽ ചിമ്പു ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. തമിഴ് സിനിമാ ലോകത്ത് ചിമ്പുവിനെ ഗായകനായും കേൾക്കാമായിരുന്നു

സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ

  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement