advertisement

പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർ‌ത്ഥിനി ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ബന്ധുവും അയൽവാസിയും അറസ്റ്റിലായതിന് പിന്നാലെ

Last Updated:

ലൈംഗികാതിക്രമം നടത്തിയതിന് പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയും അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം നടത്തിയതിന് പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയും അറസ്റ്റിലുമായി. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസം. പിതാവിനും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് വർഷങ്ങൾക്ക് മുൻപ് ബന്ധുവിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത് കുട്ടി വെളിപ്പെടുത്തിയത്. അയൽവാസിയിൽനിന്ന് നേരിട്ട ദുരനുഭവവും പെൺകുട്ടി തുറന്നുപറഞ്ഞിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.
2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 16-year-old Plus One student was found hanged herself at residence in Wayanad. The tragic incident occurred shortly after a police investigation was launched based on her revelations of sexual assault.During a counseling session at her school, the girl courageously opened up about being sexually assaulted by a relative years ago. She also disclosed a separate instance of abuse by a neighbour.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർ‌ത്ഥിനി ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ബന്ധുവും അയൽവാസിയും അറസ്റ്റിലായതിന് പിന്നാലെ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement