Nayanthara | സ്റ്റൈലിഷ് മമ്മി നയൻതാരയും വിഗ്നേഷ് ശിവനും മക്കളും; വിദേശ ട്രിപ്പിന്റെ സന്തോഷവുമായി താരകുടുംബം
- Published by:meera_57
- news18-malayalam
Last Updated:
പാരീസിലും മൈക്കണോസിലുമാണ് കുടുംബത്തോടൊപ്പം സമയം ചെലവിട്ടത് എന്ന് നയൻതാര
ഇരട്ടക്കുട്ടികളുടെയും കൊണ്ട് നടി നയൻതാരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan) ഈ വർഷം വിദേശത്തു ക്രിസ്തുമസ് ആഘോഷം. കൈക്കുഞ്ഞുങ്ങൾ എന്ന നിലയിൽ നിന്നും നയൻതാരയുടെ മക്കൾ ഉയിരും ഉലകവും നടന്ന് ലോകം കാണുന്ന പ്രായത്തിലേക്ക് കടന്നിരിക്കുന്നു. ഇടയ്ക്കെല്ലാം അമ്മയുടേയോ അച്ഛന്റെയോ ഒക്കത്തേറിയാൽ മതിയാകും അവർക്ക്. സ്റ്റൈലിഷ് ലുക്കിൽ റെഡ് കോ-ഓർഡുകൾ ധരിച്ച നയൻതാരയെ ഈ ചിത്രങ്ങളിൽ കാണാം. പാരീസിലും മൈക്കണോസിലുമാണ് തങ്ങൾ സമയം ചെലവിട്ടത് എന്ന് നയൻതാരയുടെ വാക്കുകളിൽ നിന്നും മനസിലാക്കാം
advertisement
ഐഫൽ ടവറിന്റെ മുന്നിൽ മക്കളെയും കൊണ്ട് പോസ് ചെയ്യുന്ന തിരക്കിലാണ് നയൻതാര. ഉയിരും ഉലകവും ഇരട്ടകൾ ആണെങ്കിലും, ഒരാൾ അച്ഛനെ പോലെയും മറ്റെയാൾ അമ്മയെ പോലെയുമാണ്. നയൻതാരയുടെ കുട്ടിക്കാല ചിത്രം പുറത്തുവന്നപ്പോൾ മാത്രമാണ് മകൻ ഉയിർ അമ്മയുടെ തനിപ്പകർപ്പാണ് എന്ന കാര്യം ഏവർക്കും മനസിലായത്. ഉലകം അച്ഛൻ വിഗ്നേഷ് ശിവനെ പോലെയും. കുഞ്ഞുങ്ങൾ അത്യാവശ്യം കാണുന്ന കാഴ്ചകൾ മനസിലാക്കാൻ തുടങ്ങിയ പ്രായമാണിത്. അതിനാൽ അവരെയും കൂട്ടിയുള്ള യാത്രകൾക്കും ഉണ്ടാകും അതിന്റേതായ പകിട്ട് (തുടർന്ന് വായിക്കുക)
advertisement
തങ്ങൾക്ക് ഉണ്ടായ ഏറ്റവും മികച്ച അവധിക്കാലത്തിന്റെ ഓർമ്മകൾ എന്ന നിലയിലാണ് നയൻതാര ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പാരീസും മൈക്കണോസും തങ്ങൾക്ക് സൂപ്പർ സ്പെഷ്യൽ ആണെന്നും നയൻതാര കുറിച്ചിട്ടുണ്ട്. കുടുംബത്തിലെ എല്ലാ ജന്മദിനങ്ങളും ആഘോഷമാക്കിയത് ഇവിടെയാണ് എന്ന് നയൻസ് പറയുന്നു. തങ്ങളുടെ എല്ലാ കാര്യങ്ങളും കൃത്യതയോടെ നോക്കി നടത്തിയ ട്രാവൽ ഏജൻസിക്കും നയൻതാര നന്ദി അറിയിച്ചു
advertisement
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും രണ്ടാം വിവാഹവാർഷികവും മക്കളുടെ രണ്ടാം പിറന്നാളും കഴിഞ്ഞ ശേഷമുള്ള ക്രിസ്തുമസാണ് ഇത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വീഡിയോ ഉയിരും ഉലകവും കണ്ടുകാണുമോ എന്നാണ് ചോദ്യം. അടുത്തിടെ വിക്കി നയൻതാരയ്ക്ക് വേണ്ടി എഴുതിയ 'തങ്കമേ...' എന്ന ഗാനം മക്കൾ രണ്ടുപേരും ഇരുന്നു കാണുന്ന കാഴ്ച അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ ഗാനം കണ്ടതും ഉയരിയും ഉലകവും അവരുടെ അമ്മയെ കണ്ട സന്തോഷത്തിൽ തുള്ളിച്ചാടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാമായിരുന്നു
advertisement
പാരീസിനെ അതിന്റെ എല്ലാ പൂർണതയിലും കണ്ടുമനസിലാക്കാൻ നയൻതാര ശ്രമിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങളിൽ നിന്നും കാണാം. കൂടുതലും ഇവിടുത്തെ തെരുവുകൾ കണ്ടാസ്വദിക്കുന്ന ദൃശ്യങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിട്ടുള്ളത്. നയന്താരയുടെയോ, അല്ലെങ്കിൽ വിഗ്നേഷ് ശിവന്റേയോ കയ്യിലാകും മക്കളിൽ ഒരാൾ. ചിലപ്പോൾ രണ്ടുപേരും അച്ഛന്റെയോ അമ്മയുടേയോ ഒക്കത്തുണ്ടാകും. അതുമല്ലെങ്കിൽ, കുഞ്ഞിക്കാലുകൾ കൊണ്ട് കാഴ്ചകൾ നടന്ന് ആസ്വദിക്കുന്ന തിരക്കിലാവും അവർ
advertisement
advertisement
പാരീസിലേയും മൈക്കണോസിലെയും കൂട്ടുകാരെ കാണാനും നയൻതാരയും വിഗ്നേഷ് ശിവനും സമയം കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഗ്രീക്ക് ഗാംഗ് എന്ന് വിഗ്നേഷ് ശിവൻ വിളിക്കുന്ന സുഹൃദ് വൃന്ദത്തെയും ഇരുവരും കണ്ടുമുട്ടിയിട്ടുണ്ട്. ഈ കൂട്ടത്തിൽ ഇവരുടെ മക്കൾ കൂടിയില്ല എന്നതും ശ്രദ്ധേയം. രണ്ടു മക്കളെയും പരിപാലിയ്ക്കാൻ നയൻതാരക്ക് രണ്ട് ആയമാരുടെ സേവനം ഉണ്ടാകും എന്ന് പലയിടങ്ങളിലും റിപോർട്ടുകൾ ഉണ്ടായിട്ടുണ്ട്