മക്കൾ സ്കൂളിൽ പോയിത്തുടങ്ങും മുൻപേ എത്തി; നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും കല്യാണം കാണാം

Last Updated:
ചെന്നൈയിൽ വച്ച് 2022 ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും തമ്മിലെ വിവാഹം
1/4
നടി നയൻ‌താരയുടെയും (Nayanthara) സംവിധായകൻ വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. മക്കളായ ഉയിരിനും ഉലകത്തിനും വയസ് രണ്ടു കഴിഞ്ഞു. കുഞ്ഞുങ്ങൾ നടന്നു പഠിക്കുകയും, അത്യാവശ്യം വാക്കുകൾ ഉരിയാടാൻ തുടങ്ങുകയും ചെയ്തുകഴിഞ്ഞു. ഇതിനിടയിൽ നയൻ‌താരയും ഭർത്താവും അവരുടെ ബിസിനസും സിനിമയുമായി മറ്റൊരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലുമായി. അപ്പോഴും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യത്തിന് മാത്രം എവിടെയും മറുപടി വന്നില്ല. എവിടെയാണ് നയൻ‌താരയുടെ വിവാഹ വീഡിയോ?

advertisement
2/4
ഒരു മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയി നയൻ‌താരയുടെ വിവാഹ വീഡിയോയും അവരുടെ ജീവിത കഥയും പറയുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി ഒടുവിൽ പ്രദർശനത്തിനെത്തുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ഈ ഡോക്യുമെന്ററി പ്രദർശനത്തിനെത്തുക. നെറ്റ്ഫ്ലിക്സ് ഇതേപ്പറ്റി അപ്ഡേറ്റ് നൽകിക്കഴിഞ്ഞു. 2022 ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും തമ്മിലെ വിവാഹം. ഈ ഡോക്യുമെന്ററി സംവിധാനം ഏൽപ്പിച്ചിരുന്നത് സംവിധായകൻ ഗൗതം വാസുദേവ് മേനോനെയും (തുടർന്ന് വായിക്കുക)

3/4
നയൻ‌താരയുടെ കല്യാണ വീഡിയോ എന്ന നിലയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയാവും വീഡിയോ എന്ന് ഡോക്യുമെന്ററി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നത്. കേരളത്തിലെ തിരുവല്ലാ സ്വദേശിയായ നയൻ‌താര ബെംഗളുരുവിലാണ് സിനിമയിൽ വരുന്നതിന് മുൻപുള്ള ജീവിതം ചിലവഴിച്ചത്. തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻ‌താര മലയാള സിനിമയിലും, അവിടെ നിന്നും തമിഴകത്തും, പിൽക്കാലത്ത് ബോളിവുഡിലേക്കും എത്തുന്നത്
നവംബർ 18ന് സ്ട്രീമിങ് തുടങ്ങും. നയൻ‌താരയുടെ കല്യാണ വീഡിയോ എന്ന നിലയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയാവും വീഡിയോ എന്ന് ഡോക്യുമെന്ററി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നത്. കേരളത്തിലെ തിരുവല്ലാ സ്വദേശിയായ നയൻ‌താര ബെംഗളുരുവിലാണ് സിനിമയിൽ വരുന്നതിന് മുൻപുള്ള ജീവിതം ചിലവഴിച്ചത്. തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻ‌താര മലയാള സിനിമയിലും, അവിടെ നിന്നും തമിഴകത്തും, പിൽക്കാലത്ത് ബോളിവുഡിലേക്കും എത്തുന്നത്
advertisement
4/4
നയൻ‌താര സിനിമയിൽ വരുന്നതിനോട് കുടുംബത്തിന് വലിയ വിയോജിപ്പാണുണ്ടായിരുന്നത് എന്ന് അവർ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാലും കേരളത്തിൽ വേരുകളുള്ള ഒരു നായിക ആദ്യമായി ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെട്ടുവെങ്കിൽ, അത് നയൻ‌താര അല്ലാതെ മറ്റാരുമല്ല. മലയാളത്തിൽ നടി മഞ്ജു വാര്യർ മാത്രമാണ് ഇതേ പേരിൽ നയൻതാരയ്ക്ക് പുറമേ ഈ പേരിൽ വിളിക്കപ്പെട്ടിട്ടുള്ളത്. ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായാണ് അടുത്തിടെ നയൻ‌താര രംഗപ്രവേശം ചെയ്തത്. നയൻ‌താര, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ജവാൻ' എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement