Neymar | ദുബായിൽ 20 കോടി ദിർഹമിൻ്റെ ആഡംബര വസതി സ്വന്തമാക്കി നെയ്മർ

Last Updated:
കാറുകൾ ഉൾപ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റർ, ഡൗൺടൗൺ ദുബായിയുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന സ്വകാര്യ സ്വിമ്മിങ് പൂൾ തുടങ്ങി നിരവധി സൗകര്യങ്ങളടങ്ങിയതാണ് ഈ ആഡംബര വസതി
1/5
 ബ്രസീലിയന്‍ ഫുട്ബോളര്‍ നെയ്മര്‍ ദുബായ് ബിസിനസ് ബേയില്‍ ആഡംബര അപാര്‍ട്മെന്റ് സ്വന്തമാക്കി. ബുഗാട്ടി റെസിഡന്‍സില്‍ 20 കോടി ദിര്‍ഹം വിലയുള്ള പെന്റ് ഹൗസാണ് സ്വന്തമാക്കിയത്. ബിന്‍ഹാട്ടി രൂപ കല്‍പ്പന ചെയ്തതാണ് ബുഗാട്ടി റെസിഡന്‍സസ്. ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ പരിപാലിക്കുന്ന സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും.

advertisement
2/5
 ഏകദേശം 455 കോടി രൂപ വില വരുന്ന ഈ വ്യാപാരം, അത്യാഡംബര വാഹന ബ്രാൻഡായ ബുഗാട്ടിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ബുഗാട്ടി ബ്രാൻഡിങ്ങിൽ ഉയർന്ന ആദ്യ റിയൽ എസ്റ്റേറ്റ് പദ്ധതിയിലാണ് നെയ്മർ ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്.

3/5
 കാറുകൾ ഉൾപ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റർ, ഡൗൺടൗൺ ദുബായിയുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന സ്വകാര്യ സ്വിമ്മിങ് പൂൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി സൗകര്യങ്ങളും സവിശേഷതകളും അടങ്ങിയതാണ് നെയ്മർ ജൂനിയറിന്റെ ആഡംബര വസതി. പദ്ധതിയുടെ ഭാഗമായ സ്‌കൈ മാൻഷൻ കളക്ഷനിലാണ് നെയ്മറുടെ വീടുള്ളത്.

4/5
 ലോക പ്രശസ്ത സെലിബ്രിറ്റികളെയും ബിസിനസ് പ്രമുഖരെയും ലക്ഷ്യമാക്കിയുള്ളതാണ് ബുഗാട്ടിയുടെ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതി. ബുഗാട്ടി റെസിഡൻസസ് പദ്ധതി ആരംഭിച്ചതിന് ശേഷം, ദുബായിലെ ഏറ്റവും ഉയർന്ന ഇടപാട് വിലകളിൽ ഒന്നായാണ് നെയ്മറിന്റെ റിയൽ എസ്റ്റേറ്റ് വ്യാപാരം വിശേഷിപ്പിക്കപ്പെടുന്നത്.

5/5
 സങ്കീര്‍ണമായ ഘടനയോടെയാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ റസിഡന്‍ഷ്യല്‍ യൂണിറ്റിനും തനതായ രൂപ ഭംഗി നല്‍കുന്നു. ബുഗാട്ടി റെസിഡന്‍സില്‍ ഭവന ഉടമകളാകാന്‍ ആഗോള സെലിബ്രിറ്റികളുടെ നിര തന്നെ രംഗത്തു വരുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement