'ഐശ്വര്യ-അഭിഷേക് ദാമ്പത്യത്തിൽ വിള്ളൽ...ദയവായി അഭ്യൂഹങ്ങൾ നിർത്തു '; ഗോസിപ്പിനോട് ആദ്യമായി പ്രതികരിച്ച് നിമ്രത് കൗര്‍
- Published by:Sarika N
- news18-malayalam
Last Updated:
ഈ അഭ്യൂഹങ്ങൾ തന്റെ വ്യക്തി ജീവിതത്തെയും തൊഴില്‍ ഇടങ്ങളെയും ബാധിക്കുണ്ടെന്നും നടി ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി
ബോളിവുഡിലെ താരജോഡികളായ അഭിഷേക് ബച്ചനും (Abhishek Bachchan)ഐശ്വര്യ റായിയും (Aishwarya Rai)വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത് നാളുകൾ ഏറെയായി . ഇരുവരും ഈ കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല . അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതും ആരാധകരുടെ സംശയങ്ങൾക്ക് ആഴം വർധിപ്പിച്ചു.
advertisement
നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള (Nimrat Kaur )നടന്റെ സൗഹൃദമാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴുന്നതിന് കാരണമായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ . അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിമ്രത് കൗര്‍. 'ഞാൻ ജീവിതത്തിൽ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് പറയും. ഇത്തരം അഭ്യൂഹങ്ങൾ തടയുക പ്രയാസമാണ്. അതുകൊണ്ട് അത് ശ്രദ്ധിക്കുന്നതിനുപകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ല' എന്നാണ് നിമ്രത് കൗര്‍ പറഞ്ഞത്.
advertisement
ഈ അഭ്യൂഹങ്ങൾ തന്റെ വ്യക്തി ജീവിതത്തെയും തൊഴില്‍ ഇടങ്ങളെയും ബാധിക്കുണ്ടെന്നും നടി ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ദസ്വി എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ഗോസിപ്പുകൾ പരക്കാൻ തുടങ്ങി.
advertisement
advertisement