64 വർഷത്തെ അഭിനയ പരിചയമുള്ള ലോകത്തെ ഒരേയൊരു നടൻ; കമൽഹാസന്റെ സിനിമാ ജീവിതത്തിലെ അധികമറിയാത്ത കാര്യങ്ങൾ

Last Updated:
തമിഴ് സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് കമൽഹാസൻ മലയാള സിനിമയിലെ മികച്ച നടനായി മാറിയിരുന്നു.
1/11
Kamal Haasan, Kamal Haasan in Project K, Kamal Haasan movie, Kamal Haasan tamil cinema, കമൽ ഹാസൻ
ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ കമൽഹാസന് ഇന്ന് ജന്മദിനം. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. നാല് തവണ ദേശീയ അവാർഡ് സ്വന്തമാക്കിയ നടന്റെ അഭിനയം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായ കെ.എസ് രവികുമാറാണ് അദ്ദേഹത്തെ ‘ഉലക നായകൻ’ എന്ന് വിശേഷിപ്പിച്ചത്.
advertisement
2/11
 കേരളത്തിലും തമിഴനാട്ടിലും ഒരുപോലെ ആരാധകരുള്ള നടനാണ് കമൽഹാസൻ. സിനിമ ആസ്വാദകരുടെ ആരാധ്യ പുരുഷനായ കമൽഹാസന്റെ 69-ാം ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

3/11
 1. തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ ആയിരുന്ന എം.കെ.ത്യാഗരാജ ഭാഗവതർ അഭിനയിച്ച അവസാന ചിത്രമായ ശിവഗാമി 1960-ൽ ആണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിന് ശേഷം കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ബാലതാരമായി എത്തിയ ആദ്യ സിനിമയിൽ തന്നെ അദ്ദേഹം മികച്ച അഭിനയ മികവ് പ്രകടിപ്പിച്ചിരുന്നു. കളത്തൂർ കണ്ണമ്മ വൻ വിജയമായിരുന്നു.

4/11
Kamal Haasan, Kamal Haasan birthday, Kamal Haasan age, Kamal Haasan images, കമൽ ഹാസൻ, കമൽ ഹാസന്റെ പിറന്നാൾ, കമൽ ഹാസന്റെ ജന്മദിനം
2. ആഗോളതലത്തിൽ, 64 വർഷത്തെ അഭിനയ പരിചയമുള്ള ഒരേയൊരു നടൻ എന്ന റെക്കോർഡ് കമൽഹാസന്റെ പേരിലാണ്.
advertisement
5/11
 3. കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കമൽഹാസൻ സ്വന്തമാക്കി.

6/11
 4. തമിഴിലെ പ്രമുഖ നടന്മാരായിരുന്ന എംജിആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ എന്നിവർക്കൊപ്പം ബാലതാരമായി കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്. അവർക്കൊപ്പം പാത കാണിക്കൈ, ആനന്ദ ജോതി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വച്ചു.

7/11
 5. നൃത്തസംവിധായകൻ തങ്കപ്പൻ മാസ്റ്ററുടെ സഹായിയായും എംജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയവരുടെ അസിസ്റ്റന്റ് ഡാൻസ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

8/11
 6. കളത്തൂർ കണ്ണമ്മ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷം കമൽഹാസൻ ഒരു നടനായി തിരിച്ചുവരാൻ കുറച്ച് സമയമെടുത്തു. 1973-ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേട്രത്തിലൂടെയാണ് പിന്നീട് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. പ്രമീളയും ശിവകുമാറുമായിരുന്നു ആ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

9/11
 7. തമിഴ് സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് കമൽഹാസൻ മലയാള സിനിമയിലെ മികച്ച നടനായി മാറിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മലയാളം ചിത്രം കന്യാകുമാരി ആയിരുന്നു. ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. 1975-ൽ പുറത്തിറങ്ങിയ പട്ടാമ്പൂച്ചി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴിൽ താരപരിവേഷം നേടിയത്.

10/11
 8. കമൽഹാസന്റെ ഏറ്റവും വിജയകരമായ തമിഴ് ചിത്രമായി കണക്കാക്കുന്നത് അപൂർവ രാഗങ്ങൾ ആണ്.

11/11
 9. തന്റെ അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ ജെ മഹേന്ദ്രൻ സംവിധാനം ചെയ്ത ഒരു സിനിമയിലും കമൽഹാസൻ ഇതുവരെ അഭിനയിച്ചിട്ടില്ല.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement