'മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു:' വിവാഹമോചനത്തിനു ശേഷവും ഭർത്താവിനു ചിലവിനു നൽകിയ നടി
- Published by:ASHLI
- news18-malayalam
Last Updated:
മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായതിനു പിന്നാലെയാണ് ഭർത്താവ് സ്റ്റിറോയിഡുകൾ കഴിക്കാൻ തുടങ്ങിയത്. വിവാഹമോചനത്തിനുശേഷവും അയാൾക്ക് ചികിത്സയ്ക്കും മറ്റുമുള്ള പണം നൽകിയിരുന്നെന്ന് നടി
advertisement
advertisement
ഈ വർഷം ഏപ്രിലിലാണ് ഇവരുടെ മുൻഭർത്താവ് പിയൂഷ് പൂറി അന്തരിച്ചത്. അയാൾക്കൊപ്പമുള്ള വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് പിയൂഷ് !രു മദ്യപാനിയാണെന്ന് അറിഞ്ഞതെന്നും കോളേജ് പഠനകാലത്ത് അവൻ മദ്യപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നുവെന്നും ശുഭാംഗി ആത്രെ.
advertisement
മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവർ താൻ അയാളുമായുള്ള ബന്ധം സംരക്ഷിക്കാൻ ശ്രമിച്ചു. തങ്ങൾ 17 വർഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാൽ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞില്ല. മകൾ ആഷി അച്ഛന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് പറയുമായിരുന്നു.
advertisement
മദ്യപിച്ചാൽ അയാൾ വല്ലാതെ ദേഷ്യപ്പെടും. കോവി‍ഡ് സമയത്ത് വീട്ടിലിരുന്നപ്പോഴാണ് അത് അടുത്തുകണ്ട് ബോധ്യപ്പെട്ടതെന്നും ശുഭാംഗി ആത്രെ. 2018 ൽ പീയൂഷ് മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായിരുന്നു. അതിന്റെ ഭാഗമായാണ് സ്റ്റിറോയിഡുകൾ കഴിക്കാൻ തുടങ്ങിയത്. അതിനൊപ്പം അമിതമായ മദ്യപാനവും തുടർന്നു.
advertisement
advertisement
advertisement