Pearle Maaney | രാജ്യത്തെ പത്തുപേരിൽ ഒരേയൊരു മലയാളിയായി പേളി മാണി; പുത്തൻ നേട്ടത്തിൽ അഭിനന്ദനവുമായി ശ്രീനിഷ് അരവിന്ദ്

Last Updated:
ബിഗ് ബോസിന്റെ ഭാഗമായി പല പ്രണയങ്ങളും ഉണ്ടായെങ്കിലും, അത് ജീവിതമായി മാറിയ രണ്ടുപേർ, അന്നും ഇന്നും, പേളിയും ശ്രീനിഷും മാത്രം
1/6
തന്റെ 'ചുരുളമ്മയ്ക്ക്' ഉയിരും ഉലകവുമായി പ്രണയകാലം മുതൽ ഇന്നുവരെ കൂടെ നിൽക്കുന്ന ഭർത്താവാണ് ശ്രീനിഷ് അരവിന്ദ് (Srinish Aravind). മലയാളത്തിലെ ആദ്യ ബിഗ് ബോസ് സീസൺ എക്കാലവും ഓർത്തിരിക്കാൻ മലയാളിക്ക് പേളിയും (Pearle Maaney) ശ്രീനിഷും മാത്രം മതി. ബിഗ് ബോസിന്റെ ഭാഗമായി പല പ്രണയങ്ങളും ഉണ്ടായെങ്കിലും, അത് ജീവിതമായി മാറിയ, മാറ്റിയ രണ്ടുപേർ അന്നും ഇന്നും പേളിയും ശ്രീനിഷും മാത്രം. ആറുവർഷത്തെ ജീവിതത്തിനു മാറ്റുകൂട്ടാൻ ഇന്ന് മക്കളായ നിലയും നിതാരയും ഇവർക്കൊപ്പമുണ്ട്. പേളിയുടെ എല്ലാ സന്തോഷത്തിലും കൂടെ നിൽക്കുന്ന ഭർത്താവാണ് ശ്രീനിഷ് അരവിന്ദ്

advertisement
2/6
പ്രണയകാലം മുതൽ ഇന്നുവരെ പേളിയും ശ്രീനിഷും ഒന്നിച്ച സൂപ്പർഹിറ്റ് വ്ലോഗുകൾ നിരവധി. പേളി പ്രൊഡക്ഷൻസ് എന്ന പേരിൽ പേളിയും ശ്രീനിഷും ചേർന്നാണ് ഇവരുടെ വ്ലോഗ് നിർമാണ സംരംഭത്തിന്റെ നടത്തിപ്പ്. ഇതിനിടയിൽ രണ്ടു മക്കളും ഇടയ്ക്കിടെ പേളിയുടെ വ്ലോഗുകളിൽ കയറിപ്പറ്റാറുണ്ട്. ഇവർക്കുമുണ്ട് ഫാൻസ്‌. നിലയ്ക്കും നിതാരയ്ക്കും അച്ഛനമ്മമാർ ഓരോരോ പേജുകൾ ഇൻസ്റ്റഗ്രാമിൽ തുറന്നു കൊടുത്തിട്ടുണ്ട്. അത് കൂടാതെ തന്നെ രണ്ടു കണ്മണികൾക്കും പേളിയുടെയും ശ്രീനിഷിൻറെയും ചില ഫാൻസ്‌ മാത്രം മതി, ആരാധകരാവാൻ. ഇന്നിതാ പേളി ഒരു നേട്ടം കയ്യെത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് (തുടർന്ന് വായിക്കുക)

3/6
4.7 മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് പേളി മാണി. ഇവിടെയും യൂട്യൂബ് ചാനലിലും പേളി മാണിയുടെ പോസ്റ്റുകൾ കാണാം. വീഡിയോ പോസ്റ്റുകളാണ് കൂടുതലും. പേളി ഇപ്പോൾ മലയാളികൾക്കും അഭിമാനകരമായി മാറുകയാണ്. ഇന്ത്യയിലെ 10 ഇൻഫ്ലുവെൻസർമാരുടെ പട്ടികയിലെ ഏക മലയാളിയാണ് പേളി മാണി ഇപ്പോൾ. ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഈ നേട്ടത്തിൽ പേളിയെ കുറിച്ചോർത്തു സന്തോഷിക്കുകയാണ് ഭർത്താവായ ശ്രീനിഷ് അരവിന്ദ്

4/6
ഓർമാക്സ് മീഡിയ എന്ന സ്ഥാപനം പുറത്തുവിട്ട രാജ്യം ഇഷ്‌ടപ്പെടുന്ന ഇൻഫ്ലുവെൻസർമാരുടെ പട്ടികയിലാണ് പേളി മാണി ഉള്ളത്. ഇതിൽ എട്ടാം സ്ഥാനത്ത് പേളി മാണിയെ കാണാം. അഞ്ചാം സ്ഥാനത്തുള്ള പ്രജക്ത കോലിയാണ് കൂട്ടത്തിൽ പേളിയെ കൂടാതെയുള്ള ഏക സ്ത്രീ. ഫെബ്രുവരി മാസത്തെ ഇൻഫ്ലുവെൻസർമാരുടെ പട്ടികയാണ് പുറത്തുവന്നത്. ബിഗ് ബോസിലൂടെയാണ് പേളി മാണിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്

5/6
പേളിയുടെ പേജിൽ പേളിയുടെയും ശ്രീനിഷിന്റെയും കുടുംബാംഗങ്ങളും ഇടയ്ക്കിടെ വന്നുപോകാറുണ്ട്. മോട്ടിവേഷണൽ സ്പീക്കർ ആയ മാണി പോളിന്റെ മകളായ പേളി മുൻപ് അച്ഛന്റെ ഒപ്പം ഷോ അവതരിപ്പിക്കുന്നതിലും ഭാഗമായിരുന്നു. ഇന്നിപ്പോൾ പേളി മാണി അത്തരം ടിപ്പുകൾ ഫോളോവേഴ്‌സിന് വേണ്ടി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിടാറുണ്ട്. ഇതിൽ മാനസികാരോഗ്യത്തിന്റെയും ജീവിത വിജയത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെയും ടിപ്പുകൾ കാണാം. 'നോ' പറയുന്നതിന്റെ ശക്തിയാണ് പേളി മാണിയുടെ ഏറ്റവും പുതിയ പോസ്റ്റിലെ വിഷയം

6/6
പേളി മാണി ഉൾപ്പെടെ പത്ത് ഇൻഫ്ലുവെൻസർമാരുടെ പട്ടിക. ഓരോ സ്‌പെഷൽ ദിനങ്ങളിലും പേളി മാണിയും ശ്രീനിഷ് അരവിന്ദും പോസ്റ്റുകൾ ഇടാറുണ്ട്. വാലെന്റൈൻസ് ദിനം, അന്താരാഷ്ട്ര വനിതാ ദിനം തുടങ്ങിയ ദിവസങ്ങളിലും പേളി മാണിയും ശ്രീനിഷ് അരവിന്ദും പോസ്റ്റുകളുമായി വന്നിരുന്നു. പേളിയുടെ ഇൻസ്റ്റഗ്രാം റീൽസ് പലതിനും മില്യൺ കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. റീൽസ് വീഡിയോയിൽ ഉള്ളത് നിലയോ നിതാരയോ ആണെങ്കിൽ പോലും റീൽസ് വീഡിയോകളിൽ ഈ ട്രെൻഡ് പ്രകടമാണ്

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement