പേളി നാഗവല്ലിയായി; കിട്ടിയതൊന്നും പോരേ എന്ന് ശ്രീനിഷിനോട്; ഹരംപിടിച്ച് ആരാധകരും

Last Updated:
പേളി നാഗവല്ലിയായി. ദുർഗാഷ്‌ടമിയിലെ ഓംകാര നടനമായി മാറി കമന്റ് ബോക്‌സും
1/8
രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായി എങ്കിലും, പേളിയെ ഇന്നും സോഷ്യൽ മീഡിയയിൽ പഴയ പേളിയായി തന്നെ കാണാൻ കഴിയുന്നതിലാണ് ആരാധകരുടെ സന്തോഷം. ആ കളിചിരിയും, തമാശ പറയലും എങ്ങും പോയില്ല. അന്നത്തെപ്പോലെ ഇന്നും, പേളിയുടെ കുസൃതികൾക്ക് കൂട്ടായി ഭർത്താവ് ശ്രീനിഷ് അരവിന്ദ് ഉണ്ടാകും. പേളി ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ പിന്നെ ആരാധകർക്കാണ് ആഘോഷ രാവ്
രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായി എങ്കിലും, പേളിയെ (Pearle Maaney) ഇന്നും സോഷ്യൽ മീഡിയയിൽ പഴയ പേളിയായി തന്നെ കാണാൻ കഴിയുന്നതിലാണ് ആരാധകരുടെ സന്തോഷം. ആ കളിചിരിയും, തമാശ പറയലും എങ്ങും പോയില്ല. അന്നത്തെപ്പോലെ ഇന്നും, പേളിയുടെ കുസൃതികൾക്ക് കൂട്ടായി ഭർത്താവ് ശ്രീനിഷ് അരവിന്ദ് (Srinish Aravind) ഉണ്ടാകും. പേളി ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ പിന്നെ ആരാധകർക്കാണ് ആഘോഷ രാവ്
advertisement
2/8
പുതിയ വീഡിയോയിൽ പേളി പക്ഷേ കുറച്ചു നേരത്തേക്ക് തനി നാഗവല്ലിയായി. വിടമാട്ടെ മ്യൂസിക് അകമ്പടിയായി വന്നതോട് കൂടി സിറ്റുവേഷൻ കളറായി. ആരാധകരാവട്ടെ, കമന്റുകളുമായി അതിനുള്ള പെട്ടിയിൽ വരിയായെത്തി (തുടർന്നു വായിക്കുക)

3/8
ശ്രീനിഷ് കൂടിയുണ്ടെങ്കിൽ, പിന്നെ പറയേണ്ട കാര്യമില്ലല്ലോ. വടി കൊടുത്ത് അടിവാങ്ങുന്ന പണി ചെയ്തിട്ടുണ്ടാവും. അങ്ങനെ തന്നെയാണ്, വടിയുമുണ്ട് അടിയുമുണ്ട്. പ്രത്യേകിച്ചും പേളിയുടെ സുന്ദരമുഖത്തെ സൗന്ദര്യത്തെ ചോദ്യം ചെയ്താൽ

4/8
ഒരു വീഡിയോ നോക്കി ഭാര്യയോട് അഭിപ്രായം പറയുകയാണ് ശ്രീനി. വീഡിയോയിൽ മുഖത്തു ഫേസ്പാക്ക് ഇട്ട വിദേശിയായ അമ്മയുടെ കയ്യിൽ കൈക്കുഞ്ഞുണ്ട്. അമ്മയുടെ മുഖം കണ്ടതും കുഞ്ഞ് പേടിച്ചു കരയുന്നതാണ് വിഷയം

5/8
പണ്ട് മൂത്ത മകൾ നിലുവിനും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് ശ്രീനി. എപ്പോൾ എന്ന് ശ്രീനിഷ് വ്യക്തമാക്കുക കൂടി വേണം എന്ന് പേളിക്ക് നിർബന്ധം. പിന്നെ പേളി നാഗവല്ലിയാവാൻ അധികം വൈകിയില്ല

6/8
'ഉറക്കമുണർന്നു നോക്കിയപ്പോൾ' എന്ന് ശ്രീനിഷ്. ഇനി മണിച്ചിത്രത്താഴിൽ ഗംഗയുടെ കയ്യിലേത് നാഗവല്ലിയുടെ ആഭരണമല്ല എന്ന് സണ്ണി പറയുന്ന നിമിഷം ഓർക്കുക. അത്രേം എക്സ്പ്രെഷൻ ഒത്തില്ലെങ്കിലും, ഏതാണ്ട് അതേ വികാരം തന്നെ പേളിയുടെ മുഖത്ത് പൊട്ടിവിരിഞ്ഞു. പേളി നാഗവല്ലിയായി. ദുർഗാഷ്‌ടമിയിലെ ഓംകാര നടനമായി മാറി കമന്റ് ബോക്‌സും

7/8
അവിടം കൊണ്ടും തീരാതെ 'സത്യമല്ലേ മോളേ' എന്ന് ചോദിച്ചു കൊണ്ട് ശ്രീനിഷ് കമന്റ് ബോക്സിൽ കഥയുടെ ബാക്കി തുടർന്നു. 'കിട്ടിയതൊന്നും പോരേ' എന്നായി പേളി മാണി

8/8
എന്താണെങ്കിലും, സംഭവം കേറി കൊളുത്തി. ഈ വീഡിയോ ടീസറിൽ ഒട്ടേറെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. മുഴുവൻ വീഡിയോ പേളിയുടെ യൂട്യൂബ് ചാനലിലുണ്ട്. നിലുവും നിതാരയും വീഡിയോയിൽ ഇല്ലെങ്കിലും സ്കോർ ചെയ്യാം എന്ന് പേളി തെളിയിച്ചു കഴിഞ്ഞു 

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement