മമ്മീ, ടേക്ക് ഇറ്റ് ഈസി; പേളിക്ക് വേണ്ടി അമ്മായിയമ്മയോട് വക്കാലത്ത് പറയാൻ പോയാലുള്ള പ്രതികരണം എങ്ങനെ എന്ന് ശ്രീനിഷ്
- Published by:meera_57
- news18-malayalam
Last Updated:
പേളിയുടെ ഇൻഫ്ലുവെൻസർ പരിപാടികൾക്ക് കൂടെ നിൽക്കുന്നവരാണ് പേളിയുടെയും ശ്രീനിഷിന്റെയും കുടുംബം
ഒരു കാലത്ത് കളിച്ചുല്ലസിച്ച് നടന്ന യുവതിയായിരുന്നു പേളി മാണി (Pearle Maaney) എങ്കിൽ, ഇന്നിപ്പോൾ രണ്ടു കുട്ടികളുടെ ചുമതല കൂടിയുള്ള ഉത്തരവാദിത്തമുള്ള അമ്മയാണ് പേളി. ഇതിനിടയിലാണ് തന്റെ കണ്ടന്റും സെലിബ്രിറ്റി അഭിമുഖങ്ങളും ഒക്കെ ചേർന്ന് പേളി പ്രൊഡക്ഷൻസ് എന്ന സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നത്. മൂത്തമകൾ നിലയും ഇളയമകൾ നിതാരയും അമ്മയുടെ വയറിനുള്ളിൽ വളരുന്ന കാലം മുതൽക്കേ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നിലയെ ഗർഭം ധരിച്ചിരുന്ന കാലത്താണ് പേളി ഏറ്റവും കൂടുതൽ കണ്ടന്റ് സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്
advertisement
പേളിയുടെ ഇൻഫ്ലുവെൻസർ പരിപാടികൾക്ക് കൂടെ നിൽക്കുന്നവരാണ് പേളിയുടെയും ശ്രീനിഷിന്റെയും കുടുംബം. പേളിയുടെ അച്ഛനമ്മമാരായ മാണി പോളും മോളിയും മാത്രമല്ല, ശ്രീനിഷിന്റെ മാതാപിതാക്കളും ഇവരുടെ പോസ്റ്റുകളിൽ വന്നുപോകാറുണ്ട്. രണ്ടു കുടുംബങ്ങളെയും ചേർത്ത് നിർത്തുന്ന ആൾ കൂടിയാണ് പേളി മാണി. ശ്രീനിഷിന്റെ സഹോദരിയുടെ ഇരട്ട കുട്ടികളായ ഋതികയും ശ്രുതികയും അമ്മായിയുടെ വഴിയേ ഇൻഫ്ലുവെൻസർമാർ ആയവരാണ് (തുടർന്ന് വായിക്കുക)
advertisement
മക്കളായ നിലയും നിതാരയും പോസ്റ്റുകളിൽ പോസ് ചെയ്യാനും മറ്റും പഠിച്ചു കഴിഞ്ഞു. ഓമനത്തമുള്ള രണ്ടു കുഞ്ഞുങ്ങൾക്കും അവരുടേതായ ഫാൻസും ഉണ്ട്. അടുത്തിടെ നിതാരയുടെ രണ്ടാം പിറന്നാൾ കഴിഞ്ഞിരുന്നു. മൊത്തത്തിൽ രണ്ട് കൂൾ ഫാമിലികളിൽ നിന്നുള്ള കൂൾ അംഗങ്ങളാണ് പേളിയും ശ്രീനിഷും എന്ന് വിളിക്കാം. എന്നാൽ, ആ കൂൾനെസ് അത്ര എളുപ്പമല്ല എന്ന അഭിപ്രായവുമായി വരികയാണ് പേളി മാണി. പഠിക്കുന്ന കാലം മുതലേ അല്ലറ ചില്ലറ തലവേദനകൾ വീട്ടുകാർക്ക് സൃഷ്‌ടിച്ചിട്ടുള്ള പുള്ളി കൂടിയാണ് പേളി. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായതോടെ പേളി ആൾ അൽപ്പം സീരിയസ് ആവാൻ ശ്രമിക്കുന്നു എന്ന് മാത്രം
advertisement
പക്ഷേ പേളിയുടെ അമ്മ അത്ര കൂൾ ആവാൻ റെഡി അല്ല എന്നുവേണം മനസിലാക്കാൻ. പേളിയുടെ കുക്കിംഗ് പരീക്ഷണങ്ങളിലും മറ്റും അമ്മയെ ഇടയ്ക്കിടെ കാണാറുണ്ട്. ഒരിക്കൽ നിലയ്ക്ക് അൽപ്പം കുറുമ്പ് കൂടുതൽ അല്ലേ എന്ന ചോദ്യത്തിന് 'നീ ഇതിനെക്കാളും മോശമായിരുന്നു' എന്നായിരുന്നു അമ്മ കൊടുത്ത മറുപടി. ആദ്യത്തെ കണ്മണി പാവം കുട്ടിയാവരുത് കുറുമ്പിയാവണം എന്നായിരുന്നു പേളിയുടെ പ്രാർത്ഥന. അതുപോലെ കുസൃതി നിറഞ്ഞ കുട്ടിയായി മാറി നില. രണ്ട് മക്കളുടെ അമ്മയെങ്കിലും, ഇപ്പോഴും പേളിക്കും അത്യാവശ്യം വഴക്ക് അമ്മയുടെ കയ്യിൽ നിന്നും കിട്ടാറുണ്ട് എന്ന സൂചന ഒരു പോസ്റ്റിൽ പറയുകയാണ് പേളി
advertisement
കൂട്ടുകാരി ഷോൺ റോമിയും പേളിയുടെ കൂടെയുണ്ട്. അൽപ്പം ഗ്ലാമറസായി വസ്ത്രധാരണം ചെയ്ത് മിറർ സെൽഫിക്ക് രണ്ടുപേരും കൂടി പോസ് ചെയ്യുന്നതാണ് വീഡിയോ. ഇതിൽ 'നീ വൈബ് ആണല്ലോ, നിന്റെ വീട്ടിൽ സീൻ ഒന്നുല്ലേ' എന്ന് കൂട്ടുകാരി ചോദിക്കുന്നതായാണ് ചിത്രീകരണം. പിന്നെ വീഡിയോ കട്ട് ചെയ്യുന്നത് കെ.പി.എ.സി. ലളിതയുടെ ഡയലോഗിലേക്കും. "ഈ നാട്ടീന്നു പൊക്കോണം. എന്റെ കയ്യിൽ കിട്ടിയാൽ വെട്ടിക്കൊന്നു ഞാൻ കെട്ടിത്തൂക്കും. കുടുംബത്തിന് നാണം കെടുത്താൻ ജനിച്ച തെണ്ടീ" എന്നാണ് ഡയലോഗ്. എങ്കിൽ അവസ്ഥ എന്തെന്ന് ഊഹിക്കാമല്ലോ അല്ലേ
advertisement










