Poonam Pandey | ഇല്ല ഇല്ല മരിച്ചിട്ടില്ല; പൂനം പാണ്ഡെ മരിച്ചില്ല
- Published by:user_57
- news18-malayalam
Last Updated:
മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ
മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു
advertisement
advertisement
advertisement
advertisement
advertisement
സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന വിശദീകരണവും ആരാധകരിൽ പലർക്കും ദഹിച്ചില്ല. വാർത്തയ്ക്ക് മൂന്നു ദിവസം മുൻപ് പോലും ഊർജസ്വലയായി ഒരു പരിപാടിക്ക് പങ്കെടുത്ത വീഡിയോ പൂനം പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയൊരാൾ എങ്ങനെ ഇത്രവേഗം മരിച്ചു എന്ന് വിശ്വസിക്കും എന്ന് പോസ്റ്റിന്റെ കമന്റ്റ് സെക്ഷനിൽ പലരും സംശയം പ്രകടിപ്പിച്ചു
advertisement
മരണവാർത്ത പോലും പബ്ലിസിറ്റി ആക്കി മാറ്റിയ പൂനം പാണ്ഡെ ഇനി വരും ദിവസങ്ങളിൽ നേരിടാൻ സാധ്യതയുള്ള വിമർശനങ്ങൾ ഏറെയാണ്. 32 വയസ്സാണ് പൂനം പാണ്ഡെയുടെ പ്രായം. <strong>Disclaimer: സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായി അവരുടെ മാനേജർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂനം പാണ്ഡെയുടെ മരണം വാർത്തയായി പ്രസിദ്ധീകരിച്ചത്</strong>