Prithviraj | സുപ്രിയയും അല്ലിയും കൂടെയില്ല; സെറ്റിലെ തണുപ്പത്ത് പൃഥ്വിരാജിന് ലളിതമായ പിറന്നാൾ ആഘോഷം
- Published by:user_57
- news18-malayalam
Last Updated:
'എമ്പുരാൻ' സിനിമയുടെ ലൊക്കേഷനിൽ കൊടും തണുപ്പിലെ ക്യാമ്പിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ് സുകുമാരൻ
ചെയ്യാൻ ഏറ്റവും ആഗ്രഹമുള്ള ഒരു കാര്യത്തിനായി മാസങ്ങൾ കാത്തിരിക്കുക. ഒടുവിൽ അത് കയ്യിൽ വന്നുചേരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സിനിമാ സെറ്റിൽ ഉണ്ടായ ഒരപകടം വരുത്തിയ വിഷമതകൾക്കൊടുവിൽ നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സിനിമയിൽ സജീവമായിക്കഴിഞ്ഞു. മടങ്ങിവരവിൽ സംവിധായകന്റെ കുപ്പായം ആദ്യമേ എടുത്തണിഞ്ഞു
advertisement
പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നാളിലും പിറന്നാൾ സമ്മാനമായി വീണ്ടും സെറ്റിൽ സമയം ചിലവിടണം എന്നായിരുന്നു പൃഥ്വി സുപ്രിയയോട് പറഞ്ഞത്. വേറൊന്നുമായിരുന്നില്ല ആഗ്രഹം. ഇക്കുറി പിറന്നാളിന് സുപ്രിയയും അല്ലി മോളും കൂടെയില്ല. സ്വപ്നം കണ്ടതുപോലെതന്നെ പൃഥ്വി ജന്മദിനം സിനിമയിൽ തന്നെ ആഘോഷമാക്കി (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement


