നാലാൾ കാൺകെ, കേൾക്കെ, അങ്ങനെ സംഭവിച്ചു പോയി; പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

Last Updated:
പ്രൈം വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പൊതുസ്ഥലത്തു സംഭവിച്ച ആ അബദ്ധത്തെക്കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തിയത്
1/6
 'സിറ്റഡൽ' എന്ന ഏറ്റവും പുതിയ വെബ് സീരീസിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രിയങ്ക ചോപ്രയ്ക്ക് (Priyanka Chopra) ഇപ്പോഴും സമയം കിട്ടിയിട്ടില്ല. അമേരിക്കൻ സീരീസാണ് 'സിറ്റഡൽ'. ഇതിന്റെ പ്രൊമോഷൻ പരിപാടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രൈം വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രിയങ്ക ചില രസകരവും ചിരിയുണർത്തുന്നതുമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട്

advertisement
2/6
 ഇതിൽ നുണപരിശോധന ഒരു ഭാഗമായിരുന്നു. ആർക്കും ജാള്യത തോന്നുന്ന നിരവധി ചോദ്യങ്ങൾക്ക് പ്രിയങ്ക ഇവിടെ ഉത്തരം നൽകിക്കഴിഞ്ഞു. അതിലൊന്ന് ഉറക്കത്തിൽ കൂർക്കം വലിക്കാറുണ്ടോ എന്നായിരുന്നു. 'അതെ' എന്ന് ഭർത്താവ് പറയാറുണ്ടെങ്കിലും, താനത് നിഷേധിക്കുക പതിവെന്ന് പ്രിയങ്ക. മറ്റൊരു ചോദ്യം.... (തുടർന്ന് വായിക്കുക)

3/6
 ഇഷ്‌ടമില്ലാത്ത സിനിമയിൽ അഭിനയിച്ചിരുന്നോ എന്നായിരുന്നു. 'ആ സിനിമ ഏതെന്നു പറയാൻ സാധിക്കില്ല. പക്ഷെ അതിലെ അനുഭവം ഞാൻ വെറുത്തിരുന്നു. ഞാൻ മണിക്കൂറുകൾ കാത്തിരുന്നു. എന്റെ ഡയലോഗുകൾ ഒരു കാര്യവും ഇല്ലാത്തതായിരുന്നു. ഞാൻ ഒരു അപ്സരസിനെ പോലെ ആകണമായിരുന്നു അതിൽ, പക്ഷെ ഞാൻ യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല

4/6
 എപ്പോഴെങ്കിലും പൊതുവിടത്തിൽ അധോവായു വിട്ടിരുന്നോ എന്ന ചോദ്യത്തിനും പ്രിയങ്കയുടെ പക്കൽ മറുപടിയുണ്ടായി. അതിനു മറുപടിയായി അങ്ങനെ സംഭവിച്ചു എന്നും, എന്നാൽ അത് തീർത്തും നിശബ്ദമായിരുന്നുവെന്നും പ്രിയങ്ക

5/6
 അതേസമയം, പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിറ്റഡലിന്റെ രണ്ടാം സീസൺ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച പ്രൈം വീഡിയോ 'സിറ്റഡൽ' എന്ന ആഗോള ഹിറ്റ് സീരീസ് രണ്ടാം സീസണിനായി പുതുക്കിയതായി പ്രഖ്യാപിച്ചു. ജോ റൂസ്സോ എല്ലാ എപ്പിസോഡും സംവിധാനം ചെയ്യാനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡേവിഡ് വെയിൽ ഷോറണ്ണറായി മടങ്ങിവരാനും തീരുമാനമായി

6/6
 സിറ്റഡലിന്റെ ഇന്ത്യൻ പതിപ്പും അണിയറയിൽ ഒരുങ്ങുകയാണ്. സമാന്ത റൂത്ത് പ്രഭുവും വരുൺ ധവാനും ആയിരിക്കും ഇവിടെ പ്രധാന താരങ്ങൾ. ഫാമിലി മാൻ സ്രഷ്‌ടാക്കളായ രാജും ഡികെയും ചേർന്നാണ് പ്രൊജക്‌റ്റ് നയിക്കുന്നത്

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement