ഇട്ടുമൂടാൻ സ്വത്തുള്ള ചലച്ചിത്ര നടിയുടെ വസ്ത്രം കഴുകാൻ അമ്മായിയമ്മ ; അഭിമുഖത്തിൽ തുറന്നു പറച്ചിൽ

Last Updated:
ഭർത്താവിനേക്കാൾ പ്രായം കൂടുതലെന്ന് പേരിൽ കുറച്ചേറെ വിമർശനം ഏറ്റുവാങ്ങിയ ആൾ കൂടിയാണ് താരം
1/6
ഭർത്താവിനേക്കാൾ പത്തു വയസ് കുറവുള്ള ഭാര്യ എന്ന് കേട്ടാൽ, 'ആഹാ' എന്ന് വിളിക്കുന്ന സമൂഹം, ഭാര്യക്ക് ഭർത്താവിനേക്കാൾ പത്തു വയസ്സ് കൂടുതലെങ്കിൽ തലയിൽ കൈവെക്കുന്ന ട്രെന്റിന് ഇപ്പോഴും പിന്തുടർച്ചക്കാരുണ്ട്. അവിടേക്കാണ് നടി പ്രിയങ്ക ചോപ്ര തന്നെക്കാൾ പത്തു വയസ് കുറവുള്ള നിക്ക് ജോനസിന്റെ ഭാര്യയായതും, വിദേശ കുടുംബത്തിലേക്ക് മരുമകളായി കയറിചെന്നതും. എന്തിനേറെ പറയുന്നു, 17 വയസുള്ള പ്രിയങ്ക ലോകസുന്ദരി പട്ടത്തിൽ മുത്തമിടുമ്പോൾ, അന്ന് ടി.വിയുടെ മുന്നിലിരുന്ന് ആ കാഴ്ച കണ്ടാസ്വദിച്ചിരുന്ന നിക്കിന് പ്രായം വെറും ഏഴു വയസായിരുന്നു എന്നും, അമ്മായിയമ്മ അക്കാര്യം പറഞ്ഞപ്പോൾ താൻ ആകെ ചൂളിപ്പോയെന്നും പ്രിയങ്ക ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്
ഭർത്താവിനേക്കാൾ പത്തു വയസ് കുറവുള്ള ഭാര്യ എന്ന് കേട്ടാൽ, 'ആഹാ' എന്ന് വിളിക്കുന്ന സമൂഹം, ഭാര്യക്ക് ഭർത്താവിനേക്കാൾ പത്തു വയസ്സ് കൂടുതലെങ്കിൽ തലയിൽ കൈവെക്കുന്ന ട്രെന്റിന് ഇപ്പോഴും പിന്തുടർച്ചക്കാരുണ്ട്. അവിടേക്കാണ് നടി പ്രിയങ്ക ചോപ്ര (Priyanka Chopra) തന്നെക്കാൾ പത്തു വയസ് കുറവുള്ള നിക്ക് ജോനസിന്റെ ഭാര്യയായതും, വിദേശ കുടുംബത്തിലേക്ക് മരുമകളായി കയറിചെന്നതും. എന്തിനേറെ പറയുന്നു, 17 വയസുള്ള പ്രിയങ്ക ലോകസുന്ദരി പട്ടത്തിൽ മുത്തമിടുമ്പോൾ, അന്ന് ടി.വിയുടെ മുന്നിലിരുന്ന് ആ കാഴ്ച കണ്ടാസ്വദിച്ചിരുന്ന നിക്കിന് പ്രായം വെറും ഏഴു വയസായിരുന്നു എന്നും, അമ്മായിയമ്മ അക്കാര്യം പറഞ്ഞപ്പോൾ താൻ ആകെ ചൂളിപ്പോയെന്നും പ്രിയങ്ക ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്
advertisement
2/6
കുഞ്ഞുനാളിൽ പ്രിയങ്കയെ കൊണ്ടുപോയി ബോർഡിങ് സ്‌കൂളിൽ പഠിപ്പിച്ചവരാണ് അവരുടെ മാതാപിതാക്കൾ. അവിടെ തനിക്കാവശ്യമുള്ള ഏതൊരു കാര്യവും പരസഹായം കൂടാതെ ചെയ്യാൻ പ്രിയങ്ക ചോപ്ര പഠിച്ചു വന്നു. ചില ദിവസങ്ങളിൽ അമ്മയെ കാണണം എന്ന് വാശിപിടിച്ച് കരഞ്ഞ കുട്ടി കൂടിയായിരുന്നു അവർ. അടുത്തിടെ 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' എന്ന പ്രിയങ്ക ചോപ്ര ചിത്രം പുറത്തിറങ്ങി. മറ്റുള്ളവരെപ്പോലെ പ്രിയങ്ക ചോപ്രയും ചെയ്യാൻ ഇഷ്‌ടപ്പെടാത്ത ചില ജോലികളുണ്ട്. അതേക്കുറിച്ച് അവർ സിനിമയുടെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ വ്യക്തമാക്കി (തുടർന്ന് വായിക്കുക)

3/6
അന്ന് സ്‌കൂളിൽ എല്ലാകാര്യങ്ങളും തനിയെ ചെയ്തിരുന്ന പ്രിയങ്കയ്ക്ക് പക്ഷേ നിക്കിന്റെ അമ്മ ഒരു അനുഗ്രഹം കൂടിയായിരുന്നു. ഒരിക്കൽ അമ്മായിയമ്മയെക്കൊണ്ട് തന്റെ വസ്ത്രം കഴുകിച്ചതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിക്കുകയുണ്ടായി. 'പീപ്പിൾ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. താൻ വസ്ത്രം സ്വന്തമായി കഴുകാൻ ആഗ്രഹമുള്ള കൂട്ടത്തിലല്ല എന്ന് പ്രിയങ്ക ചോപ്ര. ഇപ്പോഴും അതിനു മാത്രം മറ്റൊരാളെ ആശ്രയിക്കുന്ന ആളാണ് പ്രിയങ്ക ചോപ്ര

4/6
ഒരിക്കൽ ഭർത്താവ് നിക്ക് ജോനസിന്റെ അമ്മ ഡെനിസ് മില്ലർ ജോനസിനെ കൊണ്ട് തന്റെ വസ്ത്രങ്ങൾ കഴുകിച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്ര രസാവഹമായി സംസാരിച്ചു. 'എനിക്ക് വസ്ത്രം ഇസ്തിരിയിടാനറിയാം, മടക്കി വയ്ക്കാനുമറിയാം. എന്നാൽ അത് കഴുകി വൃത്തിയാക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകേണ്ടി വരുന്നത് ഒരു വല്ലാത്ത പ്രതിസന്ധി തന്നെ. ഒരുപാട് ബട്ടണുകൾ ഉണ്ടാകും, ഒരുപാട് ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കേണ്ടതായി വരും. ഒരിക്കൽ അമ്മായിയമ്മ എന്നെ പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചു. എന്നാൽ, ഞാൻ അത് അവരെക്കൊണ്ടു എന്റെ വസ്ത്രം കഴുകിക്കാനുള്ള അവസരമാക്കി മാറ്റി', പ്രിയങ്ക പറഞ്ഞു

5/6
ഈ കഥ തുറന്നു പറഞ്ഞ കാര്യം അമ്മായിയമ്മയെ അറിയിക്കും എന്ന് കൂടി പ്രിയങ്ക എടുത്തു പറഞ്ഞു. 'ഞാൻ ഇപ്പോൾ തന്നെ എന്റെ അമ്മായിയമ്മയെ വിളിച്ച്, ഞാൻ ഇങ്ങനെ സംസാരിച്ച വിവരം അവരെയൊന്ന് അറിയിക്കട്ടെ. നിങ്ങളും അത് അറിഞ്ഞിരിക്കണമല്ലോ' എന്ന് കുസൃതിക്കാരിയായ പ്രിയങ്ക. അമ്മ മധു ചോപ്ര എന്നതുപോലെതന്നെ, അമ്മായിയമ്മയുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ഇടയ്ക്കിടെ മകൾ മാൽതി മേരിയെയും കൂട്ടി അവളുടെ അച്ഛമ്മയുടെ ഒപ്പം പ്രിയങ്ക സമയം ചിലവിടാൻ ശ്രദ്ധിക്കാറുണ്ട്

6/6
ജോൺ സീന അമേരിക്കൻ പ്രസിഡന്റായും, ഇദ്രിസ് എൽബ യു.കെയുടെ പ്രധാനമന്ത്രിയായും വേഷമിട്ട ചിത്രത്തിൽ അവർക്കൊപ്പമാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ കുടുംബപ്പേരായ ജോനസും ചേർത്ത് പ്രിയങ്ക ചോപ്ര ജോനസ് എന്നാക്കി അവർ തന്റെ പേര് മാറ്റിയിരുന്നു. കൂടുതലും വിദേശ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരക്കിലാണ് പ്രിയങ്ക ചോപ്ര ഇപ്പോൾ

തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം

  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement