തന്റെ ഏത് ചിത്രവും റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ഹിമാലയത്തിൽ സന്ദർശനം നടത്തുന്നത് നടൻ രജനികാന്തിന്റെ പരിവാണ്. കൊവിഡ് കാലത്ത് മാത്രമാണ് ഈ ഒരു യാത്ര സാധ്യമാക്കാത്തത്.
advertisement
2/5
ഈ ഒരു ശീലം താരം തന്റെ അവസാനം ഇറങ്ങിയ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജിയലറിലും സ്വീകരിച്ചിരുന്നു. സൂപ്പർ ഹിറ്റായി ജയിലർ ഓടുമ്പോൾ രജനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു.
advertisement
3/5
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു തീര്‍ത്ഥ യാത്ര കഴിഞ്ഞ് താരം എത്തിയത്. ഈ അവസരത്തിൽ താരം ബാബ ജി ഗുഹ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
advertisement
4/5
കുന്നും മലയും കയറി ബാബ ജി ഗുഹ സന്ദർശിക്കുന്ന രജനികാന്തിനെ ചിത്രങ്ങളിൽ കാണാം. ഇദ്ദേഹത്തോടൊപ്പം സെക്യൂരിറ്റി ഉദ്യോഗസ്ഥരും പ്രദേശത്തെ അധികാരികളും ഉണ്ട്. ഒരു മണിക്കൂറോളം നടന്നാണ് താരം ഗുഹയിലെത്തിയത്.
advertisement
5/5
"ഇതാണ് യഥാർത്ഥ രജനികാന്ത്, തലൈവർ രജനികാന്ത് ഹിമയാലയം സന്ദർശിച്ചതിൽ അതിയായ സന്തോഷമുണ്ട്, ഈ പ്രായത്തിലും മലയും മേടും ചുറുചുറുക്കോടെ കയറി ഇറങ്ങുന്ന അദ്ദേഹത്തെ സമ്മതിക്കണം", എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി
കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി
ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്