വേറിട്ട അവതരണശൈലിയിലൂടെ രഞ്ജിനി ഹരിദാസ് (Ranjini Haridas) പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് ഒന്നരപതിറ്റാണ്ട് പിന്നിടുന്നു. പിന്നീട് രഞ്ജിനിയുടെ ശൈലിക്ക് അനുകരണങ്ങൾ ഉണ്ടായെങ്കിലും രഞ്ജിനിക്കു തുല്യം രഞ്ജിനി മാത്രമായി. മലയാളത്തിന്റെ പ്രിയ അവതാരകയുടെ ഒരു പിറന്നാൾ കൂടി പിന്നിട്ടിരിക്കുന്നു. വീട്ടുകാർക്കൊപ്പമാണ് ഇക്കുറി രഞ്ജിനി ജന്മദിനം ആഘോഷിച്ചത്