Rashmika Mandanna | അനിമൽ സൂപ്പർ ഹിറ്റ് ! പിന്നാലെ രശ്മിക പ്രതിഫലം 4 കോടിയായി ഉയർത്തി ? കിടിലൻ മറുപടിയുമായി താരം

Last Updated:
ചിത്രത്തില്‍ രൺബീറിന്റെ ഭാര്യയായ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ്  രശ്മിക അവതരിപ്പിച്ചത്
1/8
 രണ്‍ബീർ കപൂറിനെ നായകനാക്കി അർജുന്‍ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ബോക്സ് ഓഫീസില്‍ 900 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

advertisement
2/8
 ഷാരൂഖ് ഖാന്‍റെ പഠാനും ജവാനും നേടിയ ഐതിഹാസിക വിജയങ്ങള്‍ക്ക് പിന്നാലെ ബോളിവുഡില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിജയചിത്രം കൂടിയായിരുന്നു അനിമല്‍

3/8
 സിനിമയുടെ വിജയത്തിന് പിന്നാലെ നായിക രശ്മിക മന്ദാനയെ ചുറ്റിപ്പറ്റി ചിലവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിജയ് ദേവരക്കൊണ്ടയുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

4/8
 ഇപ്പോഴിതാ അനിമല്‍ തീര്‍ത്ത വന്‍ വിജയത്തിന് പിന്നാലെ നടി രശ്മിക തന്‍റെ പ്രതിഫലം 4 കോടിയായി ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തകള്‍. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം നടിയുടെ താരമൂല്യം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

5/8
 എന്നാല്‍ ഈ വാര്‍ത്തകണ്ട ശേഷമുള്ള രശ്മികയുടെ പ്രതികരമാണ് ഇപ്പോള്‍ വൈറലായത്.‘‘ഇതെല്ലാം കണ്ടതിനു ശേഷം എനിക്കിത് യഥാർഥത്തിൽ പരിഗണിക്കണമെന്നു തോന്നുന്നു.. എന്തിനാണെന്ന് എന്റെ നിർമാതാക്കൾ ചോദിച്ചാൽ ഞാൻ പറയും ‘‘പുറത്തുള്ള മാധ്യമങ്ങൾ ഇത് പറയുന്നു സാർ.. അതുകൊണ്ട് അവരുടെ വാക്കുകൾക്ക് അനുസരിച്ച് ജീവിക്കണമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്തു ചെയ്യാനാ?’’ എന്നായിരുന്നു രശ്മികയുടെ വാക്കുകൾ.

6/8
 ചിത്രത്തില്‍ രൺബീറിന്റെ ഭാര്യയായ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ്  രശ്മിക അവതരിപ്പിച്ചത്.  ട്രെയിലറിലെ രശ്മികയുടെ ഡയലോഗ് ഏറെ ട്രോൾ ഏറ്റുവാങ്ങിയെങ്കിലും സിനിമയിലെ മൊത്തത്തിലുള്ള പ്രകടനം വിമർശകരുടെയും ട്രോളന്മാരുടെയും വായടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 

7/8
 ബോളിവുഡിലെ മുന്‍നിര നായികമാരുടെ നിരയിലേക്ക് ഇതോടെ രശ്മിക ഉയര്‍ന്നു. 2022ൽ ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിലെത്തുന്നത്. മിഷൻ മജ്നു ആണ് രശ്മിക നായികയായെത്തിയ മറ്റൊരു ഹിന്ദി ചിത്രം.

8/8
 അല്ലു അര്‍ജുന്‍റെ പുഷ്പ 2 ആണ് രശ്മികയുടെ റിലീസിന് ഒരുങ്ങുന്ന അടുത്ത ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട്. കൂടാതെ റെയിൻബോ, ദ് ഗേൾഫ്രണ്ട് തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

കിഫ്ബി മസാലബോണ്ട് കേസ് കേസിൽ EDക്ക് താത്ക്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

  • കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് താത്കാലിക ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകി.

  • ഇഡി അയച്ച നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സ്റ്റേ ചെയ്തത്.

  • കിഫ്ബി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന ഇഡി ആരോപണം കിഫ്ബി തള്ളിയിരുന്നു.

View All
advertisement