Rashmika Mandanna: ഇതു പ്രണയ സന്ദേശമോ? വൈറലായി രശ്മിക മന്ദാനയുടെ കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
Rashmika - Vijay deverakonda : പുഷ്പ, അനിമൽ ചിത്രങ്ങളിലൂടെ രാജ്യത്തൊട്ടാകെയുള്ള സിനിമാ ആരാധകരുടെ മനസില്‍ ഇടംനേടിയ രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്
advertisement
advertisement
സിനിമയ്‌ക്ക് പുറമെ പ്രണയവുമായി ബന്ധപ്പെട്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രശ്മിക. തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. നല്ല സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന രശ്മിക പലതവണ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
advertisement
advertisement
advertisement
'കിരിക്ക് പാർട്ടി' എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന രശ്മിക, സാൻവി ജോസഫിന്റെ റോളിലെത്തി യുവാക്കളുടെ ഹൃദയം കവർന്നിരുന്നു. പിന്നീട് 'ചലോ' എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടുവെച്ച നടി തുടർച്ചയായി സൂപ്പർ ഹിറ്റ് സിനിമകൾ നൽകി. തെലുങ്കിൽ അല്ലു അർജുന്റെ പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തിരക്കിലാണ് രശ്മിക ഇപ്പോൾ.
advertisement
advertisement
advertisement


