'യുഎസ് 2 തവണ വഞ്ചിച്ചു', ട്രംപിന്റെ സമാധാന പദ്ധതി മറ്റൊരു തന്ത്രമാണെന്ന് ഇറാൻ
- Published by:SIBILI S
- news18-malayalam
Last Updated:
അമേരിക്ക തങ്ങളെ രണ്ട് തവണ കബളിപ്പിച്ചിട്ടുണ്ടെന്നും വീണ്ടും വഞ്ചിതരാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ അറിയിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി: താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി വെറുമൊരു തന്ത്രമാണെന്ന് ഇറാൻ. അമേരിക്ക തങ്ങളെ രണ്ട് തവണ കബളിപ്പിച്ചിട്ടുണ്ടെന്നും വീണ്ടും വഞ്ചിതരാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ അറിയിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ഈജിപ്ത്, തുർക്കി, തുർക്കി എന്നീ രാജ്യങ്ങളുമായി ഇറാൻ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. യുഎസിന്റെ നിലപാടിനെ ഇറാൻ പൂർണമായും വിശ്വാസ്യതയിലെടുത്തിട്ടില്ല. സൈനിക നടപടിക്ക് പിന്നാലെയുണ്ടായ സമീപകാല നയതന്ത്ര സംഭവങ്ങളിൽ നിന്നാണ് ഇറാന് സംശയമുണ്ടായത്. ആണവ ചർച്ചകൾക്ക് ദിവസങ്ങൾക്ക് മുമ്പ് ട്രംപിന്റെ പിന്തുണയോടെ ഇസ്രായേൽ ഇറാനെ ആക്രമിച്ചിരുന്നു. അടുത്തിടെ, അമേരിക്കയും ഇറാനും ജനീവയിൽ ഒരു താത്ക്കാലിക കരാറിൽ എത്തിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചു.
advertisement
രണ്ട് സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറാൻ യുഎസിനെ സംശയിക്കുന്നത്. അമേരിക്കൻ സൈനികരുടെ നീക്കങ്ങളും സമാധാന ചർച്ചകൾക്കുള്ള ട്രംപിന്റെ നിർദ്ദേശവും വെറും തന്ത്രമാണെന്ന് ഇറാൻ ആരോപിച്ചു.
ശത്രുത അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയാണ് യുഎസ് പ്രധാനമായും മുന്നോട്ടുവയക്കുന്നത്. അതേസമയം, സൈനികശക്തി വർദ്ധിപ്പിക്കുന്നതിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്നും ചർച്ചകളെ ഗൗരവമായാണ് ട്രംപ് കാണുന്നതെന്നും വാഷിംഗ്ടൺ പ്രതിനിധി അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 25, 2026 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'യുഎസ് 2 തവണ വഞ്ചിച്ചു', ട്രംപിന്റെ സമാധാന പദ്ധതി മറ്റൊരു തന്ത്രമാണെന്ന് ഇറാൻ










